scorecardresearch

വിശേഷമുണ്ടോ? കമന്റുകൾക്കു മറുപടിയുമായി വീണ മുകുന്ദൻ

സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് വീണ മുകുന്ദൻ. അടുത്തിടെ ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും വീണ അരങ്ങേറ്റം കുറിച്ചിരുന്നു

സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് വീണ മുകുന്ദൻ. അടുത്തിടെ ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും വീണ അരങ്ങേറ്റം കുറിച്ചിരുന്നു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Veena Mukundan pregnancy

വീണ മുകുന്ദൻ

സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് വീണ മുകുന്ദൻ. ഒരു ഓൺലൈൻ മാധ്യമത്തിൽ അവതാരകയായി ശ്രദ്ധ നേടിയ വീണ ഇപ്പോൾ സ്വന്തം ചാനൽ ആരംഭിച്ച് സെലിബ്രിറ്റി അഭിമുഖങ്ങൾ നടത്തിവരികയാണ്. അടുത്തിടെ ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും വീണ അരങ്ങേറ്റം കുറിച്ചിരുന്നു.

Advertisment

ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ ഒരു സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചുകൊണ്ടുള്ള വീണയുടെ പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. താൻ മൂന്നുമാസം ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വീണ. 

"വീണ പ്രഗ്നന്റാണോ, മുഖത്തൊരു ഗ്ലോ കാണാനുണ്ടല്ലോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് മൂന്നു നാലു മാസമായി വന്നുകൊണ്ടിരിക്കുന്നത്.  പ്രഗ്നന്റായത് കൊണ്ടല്ലേ  ലൂസായ ഡ്രസുകൾ ഉപയോഗിക്കുന്നത് എന്നു ചോദിച്ചവരുമുണ്ട്. ഈ കമന്റുകള്‍ക്കെല്ലാം മറുപടി നല്‍കണമല്ലോ എന്തായാലും. സത്യത്തില്‍ ഞാന്‍ പ്രഗ്നന്റാണ്.  ഈ വർഷം ഫാമിലി പ്ലാനിംഗ് ഉണ്ടാവണം, ഒരു കുഞ്ഞ് വേണം, എന്നൊക്കെ മുൻപെ തീരുമാനിച്ചിരുന്നു.  ആഗ്രഹിച്ചപ്പോളേ അത് സംഭവിച്ചു. ഇപ്പോള്‍ മൂന്ന് മാസം കഴിഞ്ഞു," വീണ പറഞ്ഞു.

Read More

Advertisment
Television

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: