scorecardresearch

15കാരനെ കടിച്ചുകീറി പിറ്റ് ബുൾ, രക്ഷകനായെത്തിയത് തെരുവുനായ; വീഡിയോ കാണാം

പിറ്റ് ബുൾ ടെറിയർ ഉൾപ്പെടെയുള്ള ആക്രമണകാരികളായ നായ്ക്കളുടെ വിൽപനയും പ്രജനനവും നിരോധിക്കണമെന്ന നിർദേശം പുറത്തുവന്ന് ഒരു മാസത്തിനുള്ളിലാണ് സംഭവം

പിറ്റ് ബുൾ ടെറിയർ ഉൾപ്പെടെയുള്ള ആക്രമണകാരികളായ നായ്ക്കളുടെ വിൽപനയും പ്രജനനവും നിരോധിക്കണമെന്ന നിർദേശം പുറത്തുവന്ന് ഒരു മാസത്തിനുള്ളിലാണ് സംഭവം

author-image
Trends Desk
New Update
Pitbull

ചിത്രം: ഇൻസ്റ്റഗ്രാം

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 15 വയസ്സുള്ള ആൺകുട്ടിയെ പിറ്റ്ബുൾ ഇനിത്തിൽപെട്ട നായ ക്രൂരമായി ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ചൊവ്വാഴ്ച ഉച്ചയോടെ നടന്ന സംഭവത്തിൽ അൽതാഫ് എന്ന കുട്ടിക്ക് പരിക്കേറ്റു.

Advertisment

താഴെ വീണ കുട്ടിയുടെ കൈകളിലും കാലുകളിലും നായ ആക്രമിച്ചു. സമീപത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും ആരും പ്രതികരിക്കാൻ തയ്യാറായില്ല. ഒടുവിൽ നായയുടെ ശ്രദ്ധ തിരിക്കാൻ ആളുകൾ വെള്ളമൊഴിച്ചു. ശേഷം സമീപത്തുണ്ടായിരുന്ന ഒരു തെരുവുനായ കുട്ടിയെ ആക്രമിച്ച പിറ്റ് ബുളിന്റെ കാലിൽ കടിച്ചു പിന്നോട്ട് വലിക്കുമ്പോഴാണ് കുട്ടിയ്ക്ക് അടുത്തുള്ള ഒരു വീട്ടിനുള്ളിൽ അഭയം തേടാൻ സാധിക്കുന്നത്.

പ്രദേശത്ത് താമസത്തിനെത്തിയ പുതിയ വീട്ടുകാരുടെ ഉടമസ്ഥതയിലുള്ള നായയാണിത്. സംഭവത്തിനു ശേഷം മുനിസിപ്പൽ കോർപ്പറേഷൻ നായയെ കണ്ടുകെട്ടി. ആക്രമണത്തിനിരയായ കുട്ടി ഗുരുതരാവസ്ഥയിൽ ഡൽഹിയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisment

പിറ്റ് ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട് വീലർ, മാസ്റ്റിഫുകൾ തുടങ്ങിയ നിരവധി ആക്രമണകാരികളായ നായ്ക്കളുടെ വിൽപനയും പ്രജനനവും നിരോധിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ഒരു മാസത്തിനുള്ളിലാണ് സംഭവം.

സംഭവത്തിൽ പ്രതികരിക്കാതെ കാഴ്ചക്കാരായി നിന്ന ആളുകളെയും, നായയെ അലക്ഷ്യമായി തുറന്നുവിട്ട ഉടമയേയും വിമർശിച്ച് നിരവധി ആളുകളാണ് വൈറലായ വീഡിയോയിൽ കമന്റു ചെയ്യുന്നത്.

Read More

Stray Dogs Dog Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: