/indian-express-malayalam/media/media_files/5Gt2xNT4Si2zDtFLZldE.jpg)
Rajiv Gandhi and Sonia Gandhi's wedding video
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും വിവാഹ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നത്. 1968-ലെ ബ്ലാക്ക് ആൻഡ് വൈറ്റ് വിവാഹ വീഡിയോ അസോസിയേറ്റഡ് പ്രസ്സ് ആർക്കൈവുകളിൽ നിന്നാണ് ഇൻ്റർനെറ്റിൽ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഇരുവരും ഔദ്യോഗിക രേഖകളിൽ ഒപ്പിടുന്നതും മാലയിടുന്നതും കേക്ക് മുറിക്കുന്നതും വീഡിയോയിലുണ്ട്.
21 കാരിയായ സോണിയയെ വിവാഹം കഴിക്കുമ്പോൾ രാജീവ് ഗാന്ധിക്ക് 23 വയസ്സായിരുന്നു എന്നാണ് റിപ്പോർട്ട്. ന്യൂഡൽഹിയിലെ സഫ്ദർജംഗ് റോഡിലുള്ള ഇന്ദിരാ ഗാന്ധിയുടെ വസതിയിലായിരുന്നു ചടങ്ങ്. അന്നത്തെ രാഷ്ട്രപതി സക്കീർ ഹുസൈൻ, ജവഹർലാൽ നെഹ്‌റുവിൻ്റെ സഹോദരി വിജയ ലക്ഷ്മി പണ്ഡിറ്റ്, സഞ്ജയ് ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
'ഇന്ത്യൻ ഹിസ്റ്ററി പോസ്റ്റ്സ്' എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കെ, വീഡിയോ വലിയ രീതിയിലാണ് ശ്രദ്ധനേടുന്നത്. നിരവധി കാഴ്ചക്കാരാണ് വീഡിയോ പങ്കുവയ്ക്കുകയും വീഡിയോയിൽ കമന്റ് ചെയ്യുകയും ചെയ്യുന്നത്.
സോണിയ ഗാന്ധിയെക്കുറിച്ചുള്ള ഒരു പുസ്തകം അനുസരിച്ച്, ക്രീം നിറത്തിലുള്ള വസ്ത്രവും പിങ്ക് നിറത്തിലുള്ള തലപ്പാവുമാണ് രാജീവ് ഗാന്ധി വിവാഹത്തിന് ധരിച്ചത്. അതേസമയം ഇളം പിങ്ക് ഖാദി സാരിയാണ് സോണിയ ധരിച്ചത്. കല്യാണത്തിന് ശേഷം അശോക് ഹോട്ടലിൽ പാഴ്‌സി, കാശ്മീരി, ഇറ്റാലിയൻ വിഭവങ്ങളോടുകൂടിയ റിസപ്ഷനും സംഘടിപ്പിച്ചിരുന്നു.
കേംബ്രിഡ്ജിലാണ് രാജീവ് ഗാന്ധിയും സോണിയയും ആദ്യമായി കണ്ടുമുട്ടുന്നത്. ഇവരുടെ മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളാണ്. 1991-ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് പി.വി. നരസിംഹറാവു ഇന്ത്യയുടെ പ്രധാനമന്ത്രിയായി നിയമിതനായി.
Read More
- ഐപിഎൽ മൈതാനത്തിറങ്ങിയ നായയെ ചവിട്ടിയ ജീവനക്കാർക്ക് രൂഷ വിമർശനം
- ചന്ദ്രനെ കണ്ട് അമ്പരന്ന് കുഞ്ഞാവ; കമന്റുമായി 'നാസ'
- 'ഗോമാതാവിന്റെ ബാക്ക് പോലുള്ള മുഖം', യൂട്യൂബറെ പരിഹസിച്ച് അമല ഷാജിയുടെ അമ്മ, വിമർശിച്ച് സോഷ്യൽ മീഡിയ
- നിയമം എല്ലാവർക്കും ഒന്നാ 'സാറേ;' ഹെൽമെറ്റ് ധരിക്കാത്ത പൊലീസുകാർക്ക് രൂക്ഷ വിമർശനം; വീഡിയോ
- വീൽചെയറിൽ ഇരുന്ന ആരാധകനോട് എഴുന്നേൽക്കാൻ പറഞ്ഞു; പുലിവാലുപിടിച്ച് ഗായിക മഡോണ; പിന്നാലെ ക്ഷമാപണം
- ദേ ഇങ്ങോട്ടു നോക്കൂ, ഇതാ നിങ്ങൾടെ ഉണ്ണിയേട്ടൻ: മലയാളം പാട്ടുമായി കിലി പോൾ വീണ്ടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us