/indian-express-malayalam/media/media_files/rjcTWDYlDFpeci6Np9Zr.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മോട്ടോർ വാഹന നിയമങ്ങൾ കർക്കശമാക്കിയ കാലത്ത് നിയമപാലകർ തന്നെ നിയമം തെറ്റിച്ചാലോ? ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥർ നിയമം പാലിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനങ്ങൾക്ക് വഴിവച്ച് വൈറലാകുന്നത്. തിരക്കുള്ള റോഡിലൂടെ ഹെൽമെറ്റ് ധരിക്കാതെയാണ് പൊലീസ് ഉദ്യോഗസ്ഥർ ബൈക്കിൽ സഞ്ചരിക്കുന്നത്.
വിഡിയോ ഓൺലൈനിൽ ശക്തമായ വിമർശനങ്ങൾക്ക് വഴിവച്ചു. നിരവധി ഉപയോക്താക്കൾ ട്രാഫിക് സുരക്ഷാ നിയമങ്ങളോടുള്ള അവഗണനയെ ചോദ്യംചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. നിയമം ഉയർത്തിപ്പിടിക്കാൻ ചുമതലപ്പെടുത്തിയവർ തന്നെ നിയമലംഘനം നടത്തുന്നത്, പൊതുജനങ്ങൾക്ക് നൽകുന്ന സന്ദേശത്തെക്കുറിച്ചും ഉപയോക്താക്കൾ ആശങ്ക പ്രകടിപ്പിച്ചു.
"ഡൽഹി പട്ടേൽ നഗറിന് സമീപം, തിരക്കിനിടയിലും നിയമം അവഗണിച്ച് ഹെൽമെറ്റില്ലാതെ യാത്രചെയ്യുന്ന രണ്ട് പൊലീസുകാർ. ഒരേ നിയമങ്ങളും പിഴയും എല്ലാവർക്കും ബാധകമാണോ, അതോ അധികാര ദുർവിനിയോഗമോ? ഇതാണോ അവർ നമ്മുടെ സമൂഹത്തിന് നൽകുന്ന മാതൃക" വീഡിയോ പങ്കുവച്ച യുവാവ് കുറിച്ചു.
വീഡിയോ വൈറലായി ശ്രദ്ധനേടിയെങ്കിലും സംഭവത്തിൽ നടപടിയെടുക്കാനോ, പ്രതികരിക്കാനോ ഡൽഹി പൊലീസ് ഇതേവരെ തയ്യാറായിട്ടില്ല.
Read More
- 'ഇതെന്ത് സിംപ്ലിസിറ്റിയാ ഇന്ദ്രൻസേട്ടാ;' കുട്ടി ആരാധികയ്ക്കൊപ്പം സെൽഫിയെടുത്ത ഇന്ദ്രൻസിന് അഭിനന്ദന പ്രവാഹം
- 'ബിജെപിക്ക് ഒപ്പമുണ്ട് പത്മജ, ബിജെപിയിൽ ഇനി ആന്റണി-കരുണാകരൻ ഗ്രൂപ്പുകൾ'; സോഷ്യൽ മീഡിയ നിറഞ്ഞ് പത്മജ ട്രോളുകൾ
- കുട്ടികളെ പഠിപ്പിക്കാൻ എഐ ടീച്ചർ; റോബോട്ടിനെ പരീക്ഷിച്ച് തിരുവനന്തപുരത്തെ സ്കൂൾ
- റൊമാന്റിക് മൂഡിൽ നൃത്തച്ചുവടുകളുമായി മുകേഷ് അംബാനിയും നിതയും; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.