scorecardresearch

'ഇതെന്ത് സിംപ്ലിസിറ്റിയാ ഇന്ദ്രൻസേട്ടാ;' കുട്ടി ആരാധികയ്ക്കൊപ്പം സെൽഫിയെടുത്ത ഇന്ദ്രൻസിന് അഭിനന്ദന പ്രവാഹം

ഇന്ദ്രൻസിനൊപ്പം ഫോട്ടോയെടുത്ത ശേഷം തുള്ളിച്ചാടുന്ന പെൺകുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

ഇന്ദ്രൻസിനൊപ്പം ഫോട്ടോയെടുത്ത ശേഷം തുള്ളിച്ചാടുന്ന പെൺകുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Indrans, Viral Video

ചിത്രം: റെഡ്ഡിറ്റ്/സ്ക്രീൻഗ്രാബ്

അഭിനയിത്തിലും ആരാധകരോടുള്ള പെരുമാറ്റത്തിലും ഏറെ പ്രശംസിക്കപ്പെടുന്ന നടനാണ് മലയാളികളുടെ പ്രിയതാരം ഇന്ദ്രൻസ്. ഹാസ്യ വേഷങ്ങളിൽ അഭിനയം ആരംഭിച്ച ഇന്ദ്രൻസ്, മികച്ച സീരിയസ് വേഷങ്ങളും തനിക്ക് കൈകാര്യം ചെയ്യാമെന്ന് തെളിയിച്ച് നിരവധി അവിസ്മരണിയ പ്രകടനങ്ങളും സമ്മാനിച്ചു. കുട്ടി ആരാധികയ്ക്ക് ഒപ്പമുള്ള ഇന്ദ്രൻസിന്റെ ഒരു വീഡിയോയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.

Advertisment

ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന നടനരികിലേക്ക് സെൽഫിയെടുക്കാനായി ഒരു പെൺകുട്ടി കടന്നുവരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. കുട്ടിയെ കണ്ടയുടൻ ഫോൺ മാറ്റി കുട്ടിക്കൊപ്പം സെൽഫിയെടുക്കുന്ന താരത്തെയും തുടർന്ന് വീഡിയോയിൽ കാണാം. ഇഷ്ട നടനൊപ്പം ഫോട്ടോയെടുത്ത സന്തോഷത്തിൽ തുള്ളിച്ചാടുന്ന കുട്ടിയുടെ ദൃശ്യങ്ങളും റെഡ്ഡിറ്റിൽ പങ്കുവച്ച വീഡിയോയിലുണ്ട്.

One of the most senior most actors we've in malayalam, and probably the most down to earth ever. A wholesome and adorable interaction between a kid and Mr.Indrans.
byu/MasterShifu_21 inKerala

ഫോട്ടോയെടുക്കാനെത്തിയ കുട്ടിയോടുള്ള ഇന്ദ്രൻസിന്റെ കരുതലും സ്നേഹപ്രകടനവും സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി. ആരാധകരോടുള്ള പെരുമാറ്റത്തിലും എളിമയിലും പ്രശംസിക്കപ്പെടാറുള്ള നടനാണ് ഇന്ദ്രൻസ്. കുട്ടിയെ കണ്ടയുടൻ ഫോൺ മാറ്റിവച്ച് ഫോട്ടോയെടുക്കാൻ മനസുകാണിച്ച താരത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വീഡോയോയിൽ നിറയുന്നത്.

Advertisment

കഴിഞ്ഞ വർഷത്തെ, ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ ഇന്ദ്രൻസ് കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പത്താം ക്ലാസ് തുല്യതാ പദ്ധതിയിൽ ചേർന്നതും വാർത്തകളിൽ ഇടംനേടിയിരുന്നു.

67 കാരനായ ഇന്ദ്രൻസ് വസ്ത്രാലങ്കാരത്തിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്. 1981ൽ പുറത്തിറങ്ങിയ 'ചൂതാട്ടം' എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറിയത്. 'ഹോം' എന്ന ചിത്രത്തിൽ സെപെഷ്യൽ മെൻഷൻ വിഭാഗത്തിലാണ് ദേശിയ അവാർഡ് ലഭിച്ചത്. ജോണി ആൻ്റണി, ബേബി കാശ്മീര, ഡയാന ഹമീദ് എന്നിവർക്കൊപ്പം 'കോട്ടയം' എന്ന ചിത്രത്തിലാണ് ഇന്ദ്രൻസ് നിലവിൽ അഭിനയിക്കുന്നത്.

Read More

Malayalam Film Industry Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: