scorecardresearch

റൊമാന്റിക് മൂഡിൽ നൃത്തച്ചുവടുകളുമായി മുകേഷ് അംബാനിയും നിതയും; വീഡിയോ

പഴയൊരു റെട്രോ ഹിന്ദി ഗാനത്തിനൊപ്പം പാടി അഭിനയിക്കുന്ന 66കാരനായ മുകേഷ് അംബാനിയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. അഭിനയത്തിന് ഇടയിൽ ഭാര്യയുടെ കവിളിലൊരു സ്നേഹ ചുംബനവും അദ്ദേഹം നൽകി.

പഴയൊരു റെട്രോ ഹിന്ദി ഗാനത്തിനൊപ്പം പാടി അഭിനയിക്കുന്ന 66കാരനായ മുകേഷ് അംബാനിയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. അഭിനയത്തിന് ഇടയിൽ ഭാര്യയുടെ കവിളിലൊരു സ്നേഹ ചുംബനവും അദ്ദേഹം നൽകി.

author-image
Lifestyle Desk
New Update
mukesh ambani | nitha ambani

Photo: X/ Reliance Industries Limited

മുകേഷ് അംബാനിക്കൊപ്പം ജീവിതപങ്കാളിയായി നിത അംബാനി കൂട്ടിനെത്തിയിട്ട് വർഷം 35 കഴിഞ്ഞു. കാലമിത്ര കഴിഞ്ഞിട്ടും ഇരുവരും പ്രണയ ജോഡികളായി തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഇളയ മകൻ അനന്ത് അംബാനിയുടെ പ്രീ-വെഡ്ഡിങ് ചടങ്ങിൽ നൃത്തച്ചുവടുകളുമായി ദമ്പതികൾ തകർപ്പൻ പ്രകടനമാണ് നടത്തിയത്. 

Advertisment

പഴയൊരു റെട്രോ ഹിന്ദി ഗാനത്തിനൊപ്പം പാടി അഭിനയിക്കുന്ന 66കാരനായ മുകേഷ് അംബാനിയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. അഭിനയത്തിന് ഇടയിൽ ഭാര്യയുടെ കവിളിലൊരു സ്നേഹ ചുംബനവും അദ്ദേഹം നൽകി. ഞങ്ങൾ തമ്മിലുള്ള അടുപ്പം നിരവധി ജന്മങ്ങൾക്കപ്പുറത്ത് ഉള്ളതാണെന്നും അനശ്വര പ്രണയമാണ് തങ്ങളുടേതെന്നും മുകേഷ് അംബാനി പറഞ്ഞു. 

Advertisment

വെള്ള ലെഹങ്ക അണിഞ്ഞെത്തിയ നിത അംബാനി ഭർത്താവിനൊപ്പം വേദിയിൽ റൊമാന്റിക് മൂഡിലായിരുന്നു. മുകേഷ് നൽകിയ ചുവന്ന റോസാപ്പൂ അവർ നാണത്തോടെ സ്വീകരിക്കുകയും ചെയ്തു. ഇരുവരുടേയും പ്രണയത്തെ കാഴ്ചക്കാർ കയ്യടികളോടെയാണ് സ്വാഗതം ചെയ്തത്. ഇന്നലെ മുതൽ നിരവധി വി.ഐ.പികളാണ് അംബാനി കുടുംബത്തിന്റെ സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ജാംനഗറിലെത്തിയത്.

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തികളിൽ ഒരാളാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ വസതികളിലൊന്നായ ആൻ്റിലിയയിലാണ് അദ്ദേഹം താമസിക്കുന്നത്. മുംബൈയിലെ ഈ ബംഗ്ലാവിന്റെ മൂല്യം 4.6 ബില്യൺ ഡോളറാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസിൻ്റെ ഉടമസ്ഥയായ അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ സ്ഥാപകനുമാണ്.

Read More

Mukesh Ambani Reliance Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: