/indian-express-malayalam/media/media_files/qTV2Do4Tudh9hWEKLchl.jpg)
മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി ഗുജറാത്തിലെ ജാംനഗറിൽ 3,000 ഏക്കറിൽ ഒരു മൃഗസംരക്ഷണ കേന്ദ്രം ആരംഭിച്ചിരിക്കുകയാണ്. വൻതാര എന്നു പേരിട്ടിരിക്കുന്ന ഈ പ്രൊജക്റ്റ് വന്യമൃഗങ്ങളുടെ പുനരധിവാസവും സംരക്ഷണവും ഉറപ്പാക്കുന്നതാണ്. റിലയൻസ് ഇൻഡസ്ട്രീസിൻ്റെയും റിലയൻസ് ഫൗണ്ടേഷൻ്റെയും കുടക്കീഴിൽ ഒരുക്കിയ ഈ പദ്ധതി അനന്ത് അംബാനിയുടെ ഡ്രീം പ്രൊജക്റ്റ് കൂടിയാണ്. ഗുജറാത്തിലെ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറി കോംപ്ലക്‌സിന്റെ ഗ്രീന്‍ ബെല്‍റ്റിനുള്ളിലാണ് 3000 ഏക്കറിലുള്ള വന്‍താര. ഇന്ത്യയിലും വിദേശത്തുമുള്ള, ഉപദ്രവിക്കപ്പെട്ടതും പരുക്കേറ്റതും വംശനാശഭീഷണി നേരിടുന്നവയുമായ മൃഗങ്ങളുടെ രക്ഷാപ്രവര്‍ത്തനം, പരിചരണം, ചികിത്സ, പുനരധിവാസം എന്നിവയെല്ലാം ലക്ഷ്യമിടുന്നു. 'വനത്തിൻ്റെ നക്ഷത്രം' എന്നാണ് വൻതാര എന്ന പദത്തിനർത്ഥം.
അനന്തിന്റെ ഈ സംരംഭത്തിന് സിനിമാലോകത്തുനിന്നും രൺവീർ സിംഗ് ഉൾപ്പെടെ നിരവധി പേരാണ് ആശംസകൾ നേരുന്നത്.
അത്യാധുനിക മൃഗസംരക്ഷണ കേന്ദ്രം, അത്യാധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, ആശുപത്രികൾ, ഗവേഷണ കേന്ദ്രങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവ ഈ പ്രൊജക്റ്റിൽ ഉൾപ്പെടുന്നു. ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ), വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ (ഡബ്ല്യുഡബ്ല്യുഎഫ്) എന്നിവയുൾപ്പെടെ മൃഗസംരക്ഷണ സംഘടനകളുമായി സഹകരിച്ചാണ് വൻതാര ഒരുങ്ങുന്നത്.
/indian-express-malayalam/media/post_attachments/e5a93862bec0d7f407283dc28ff43ffb843de834bd463da2b692d3286cb340a0.jpeg?w=640)
200ലധികം ആനകളെയും നിരവധി ഉരഗങ്ങളെയും പക്ഷികളെയും വൻതാര ഇതിനകം ചൂഷണത്തിൽ നിന്നും വേട്ടയാടലിൽ നിന്നും രക്ഷിച്ചുകഴിഞ്ഞു. വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി മെക്സിക്കോയിലെയും വെനിസ്വേലയിലെയും അന്താരാഷ്ട്ര റെസ്ക്യൂ സെൻ്ററുകളുമായി വൻതാര സഹകരിക്കുന്നു.
/indian-express-malayalam/media/post_attachments/36b74838256346517e7917c982dafb22ab0774818968158551d0677239a2983a.jpg?resize=600,338)
അത്യാധുനിക എലിഫൻ്റ് റെസ്ക്യൂ സെൻ്റർ
വംശനാശഭീഷണി നേരിടുന്ന ആനകളുടെ സൗഖ്യം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ ആനകൾക്കായുള്ള അത്യാധുനിക ഷെൽട്ടറുകൾ, ജലചികിത്സാ കുളങ്ങൾ, സന്ധിവാത ചികിത്സയ്ക്കായി എലിഫന്റ് ജക്കൂസി എന്നിവയെല്ലാം അടങ്ങിയ അത്യാധുനിക എലിഫൻ്റ് റെസ്ക്യൂ സെൻ്ററും വൻതാര ഒരുക്കിയിട്ടുണ്ട്. മൃഗഡോക്ടർമാർ, പോഷകാഹാര വിദഗ്ധർ, പാത്തോളജിസ്റ്റുകൾ എന്നിവരുൾപ്പെടെ അഞ്ഞൂറോളം സ്റ്റാഫുകൾ അടങ്ങിയ ഈ കേന്ദ്രം ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ ആന ആശുപത്രികളിലൊന്നാണ്.
/indian-express-malayalam/media/post_attachments/d04edf9bd5f0879018b194daa7d40edaa0e995abcc7340fc7df99969632e90be.jpg?resize=600,338)
25,000 മീറ്റർ ഉയരമുള്ള ആശുപത്രിയിൽ പോർട്ടബിൾ എക്സ്-റേ, ലേസർ മെഷീനുകൾ, ഫാർമസി സെൻ്റർ, പാത്തോളജി ലാബ്, ഹൈപ്പർബാറിക് ഓക്സിജൻ ചേംബർ എന്നിവയുൾപ്പെടെ വിപുലമായ മെഡിക്കൽ സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. പരിചയസമ്പന്നരായ ആയുർവേദ വിദഗ്ധരുടെ മേൽനോട്ടത്തിൽ ആനകൾക്ക് മുൾട്ടാണി-മിട്ടി മസാജുകളും എണ്ണ തെറാപ്പിയും ഇവിടെ നൽകുന്നു.
/indian-express-malayalam/media/post_attachments/15e126542c6e798a9ffe40f8baa88fb3b24d9600ec40b2a902b1ac7cf92399e9.jpg?resize=600,400)
അനിമൽ റെസ്ക്യൂ & റീഹാബിലിറ്റേഷൻ സെൻ്റർ
വൻതാരയുടെ റെസ്‌ക്യൂ & റീഹാബിലിറ്റേഷൻ സെൻ്റർ 2,100-ഓളം ജീവനക്കാർ നിയന്ത്രിക്കുന്നു, അപകടങ്ങളിൽ നിന്നോ വേട്ടയാടലിൽ നിന്നോ കരകയറുന്ന 200-ലധികം പുള്ളിപ്പുലികൾക്ക് അഭയം നൽകുകയാണ് വൻതാര. തമിഴ്‌നാട്ടിലെ തിരക്കേറിയ കേന്ദ്രങ്ങളിൽ നിന്ന് ആയിരത്തിലധികം മുതലകളെ കേന്ദ്രം രക്ഷപ്പെടുത്തി. ആനകൾ, സസ്യഭുക്കുകൾ, ഉരഗങ്ങൾ എന്നിവയുൾപ്പെടെ 43 ഇനങ്ങളിലായി 2,000-ത്തിലധികം മൃഗങ്ങളെ വൻതാര പുനരധിവസിപ്പിച്ചിട്ടുണ്ട്.
ഐസിയു, എംആർഐ, സിടി സ്കാൻ, എക്സ്-റേ, അൾട്രാസൗണ്ട്, എൻഡോസ്കോപ്പി, ഡെൻ്റൽ സ്കെയിലറുകൾ, ലിത്തോട്രിപ്സി, ഡയാലിസിസ്, ശസ്ത്രക്രിയാ വേളയിൽ തത്സമയ വീഡിയോ കോൺഫറൻസുകൾക്കുള്ള OR1 സാങ്കേതികവിദ്യ എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി സംരക്ഷണ കേന്ദ്രീകൃത ബ്രീഡിംഗ് പ്രോഗ്രാമും വൻതാര ആരംഭിച്ചിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us