scorecardresearch

ഓഫ്-വൈറ്റ് സിൽക്ക് സ്യൂട്ടിൽ ആലിയയുടെ മിറർ സെൽഫി

ഓഫ്-വൈറ്റ് അനാർക്കലിയും അതിനു ഇണങ്ങുന്ന ഓർഗൻസ ദുപ്പട്ടയ്ക്കുമൊപ്പം ആലിയയുടെ നോ മേക്കപ്പ് ലുക്കും ശ്രദ്ധ നേടിയിട്ടുണ്ട്

ഓഫ്-വൈറ്റ് അനാർക്കലിയും അതിനു ഇണങ്ങുന്ന ഓർഗൻസ ദുപ്പട്ടയ്ക്കുമൊപ്പം ആലിയയുടെ നോ മേക്കപ്പ് ലുക്കും ശ്രദ്ധ നേടിയിട്ടുണ്ട്

author-image
Lifestyle Desk
New Update
actress

Photo Source: Ami Patel/Instagram

കരുത്തുറ്റ അഭിനയത്തിലൂടെ മാത്രമല്ല, വസ്ത്രധാരണത്തിലെ വ്യത്യസ്ത തിരഞ്ഞെടുപ്പുകളിലൂടെയും നിരവധി ആരാധക ഹൃദയങ്ങളെ ബോളിവുഡ് താരം ആലിയ ഭട്ട് നേടിയെടുത്തിട്ടുണ്ട്. കാഷ്വൽ വസ്ത്രങ്ങളിൽപോലും വ്യത്യസ്തത കൊണ്ടുവരാൻ താരം ശ്രമിക്കാറുണ്ട്. വിവാഹ ആഘോഷങ്ങളിൽ പലപ്പോഴും പരമ്പരാഗത ലുക്കിലാണ് ആലിയ എത്താറുള്ളത്.

Advertisment
actress, alia
Photo Source:  Ami Patel/Instagram

സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ആലിയ എത്തിയിരുന്നു. ഓഫ്-വൈറ്റ് സിൽക്ക് സ്യൂട്ടിലാണ് താരം എത്തിയത്. ഓഫ്-വൈറ്റ് അനാർക്കലിയും അതിനു ഇണങ്ങുന്ന ഓർഗൻസ ദുപ്പട്ടയ്ക്കുമൊപ്പം ആലിയയുടെ നോ മേക്കപ്പ് ലുക്കും ശ്രദ്ധ നേടിയിട്ടുണ്ട്. 

actress, alia
Photo Source:  Ami Patel/Instagram
Advertisment

സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ആമി പട്ടേൽ ആലിയയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആലിയയുടെ മിറർ സെൽഫി ചിത്രങ്ങളാണ് അവർ പോസ്റ്റ് ചെയ്തത്. റോ മാംഗോ ലേബലിന്റേതാണ് ആലിയ ധരിച്ച വസ്ത്രം. 

actress, alia
Photo Source:  Ami Patel/Instagram

കരണ്‍ ജോഹറിന്റെ 'സ്റ്റുഡന്റ് ഓഫ് ദ ഇയറി'ലൂടെയാണ് ആലിയ ബോളിവുഡില്‍ അരങ്ങേറിയത്. പത്ത് വര്‍ഷം കൊണ്ട് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയായി. ഒരു ചിത്രത്തിന് പത്ത് മുതല്‍ 12 കോടി വരെയാണ് ആലിയ പ്രതിഫലമായി വാങ്ങുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

Read More

Fashion Alia Bhatt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: