scorecardresearch

ലോക സുന്ദരി മത്സരം: മിസ് ഇന്ത്യ സിനി ഷെട്ടിയെക്കുറിച്ചുള്ള 5 കാര്യങ്ങൾ

ലോക സുന്ദരി മത്സരത്തിൽ ഇന്ത്യ ഉൾപ്പെടെ 115 രാജ്യങ്ങളിൽനിന്നുള്ള സുന്ദരികൾ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സിനി ഷെട്ടിയാണ്. മുന്‍ മിസ് കര്‍ണാടകയും ഭരതനാട്യം നര്‍ത്തകിയുമാണ് സിനി ഷെട്ടി

ലോക സുന്ദരി മത്സരത്തിൽ ഇന്ത്യ ഉൾപ്പെടെ 115 രാജ്യങ്ങളിൽനിന്നുള്ള സുന്ദരികൾ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സിനി ഷെട്ടിയാണ്. മുന്‍ മിസ് കര്‍ണാടകയും ഭരതനാട്യം നര്‍ത്തകിയുമാണ് സിനി ഷെട്ടി

author-image
Lifestyle Desk
New Update
model

ഫൊട്ടോ: സിനി ഷെട്ടി/ഇൻസ്റ്റഗ്രാം

ലോക സുന്ദരി മത്സരത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യക്കാർ. 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകസൗന്ദര്യ മത്സരം ഇന്ത്യയിൽ നടക്കുന്നത്. മാർച്ച് ഒൻപതിന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ലോക സുന്ദരി മത്സരം നടക്കുക. ആദ്യം മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ യുഎഇയെയാണ് തിരഞ്ഞെടുത്തത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇതോടെയാണ് ഇന്ത്യയ്ക്ക് അവസരം ലഭിച്ചത്. 

Advertisment

71-ാമത് ലോക സുന്ദരി മത്സരത്തിൽ ഇന്ത്യ ഉൾപ്പെടെ 115 രാജ്യങ്ങളിൽനിന്നുള്ള സുന്ദരികൾ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സിനി ഷെട്ടിയാണ്. മുന്‍ മിസ് കര്‍ണാടകയും ഭരതനാട്യം നര്‍ത്തകിയുമാണ് സിനി ഷെട്ടി. മിസ് ഇന്ത്യ സിനി ഷെട്ടിയെക്കുറിച്ചുള്ള 5 കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

  1. സിനി ഷെട്ടി ജനിച്ചതും വളർന്നതും മുംബൈയിലാണ്. പക്ഷേ, അവളുടെ പൂർവ്വികർ തെക്കൻ സംസ്ഥാനമായ കർണാടകയിൽ നിന്നുള്ളവരാണ്. 2022ൽ മിസ് വേൾഡ് മത്സരത്തിൽ കർണാടകയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.
  2. 2022ൽ മിസ് വേൾഡ് കിരീടം ചൂടി. അക്കൗണ്ടിങ്ങിലും ധനകാര്യത്തിലും ബിരുദാനന്തര ബിരുദമുണ്ട്. ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റാണ്.
  3. മോഡലായ സിനി ഷെട്ടി നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
  4. 14-ാം വയസിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തി. പഠനത്തിൽ മിടുക്കിയായ സിനി കുട്ടിക്കാലം മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്. 
  5. പ്രിയങ്ക ചോപ്രയിൽ നിന്ന് തനിക്ക് വലിയ പ്രചോദനം ലഭിച്ചതായി സിനി പറഞ്ഞിട്ടുണ്ട്. 

മാര്‍ച്ച് ഒമ്പതിന് രാത്രി 7.30ന് തുടങ്ങുന്ന ലോക സുന്ദരി മത്സരം 10.30-ഓടെ അവസാനിക്കും. ലോകസുന്ദരി കരോലിന ബിലാവ്സ്‌ക പുതിയ വിജയിയെ കിരീടം അണിയിക്കും.

Advertisment

Read More

Fashion

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: