/indian-express-malayalam/media/media_files/CL9IXfpRYYpzQun11tnH.jpg)
ബോളിവുഡ് താരം രാകുൽ പ്രീത് സിങ്ങും ജാക്കി ഭഗ്‌നാനിയും ഫെബ്രുവരി 21നാണ് വിവാഹിതയായത്. ഗോവയിൽ നടന്ന ഇന്റിമേറ്റ് വെഡ്ഡിംഗിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിനോട് അനുബന്ധിച്ച് നടന്ന മെഹന്ദി ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ രാകുൽ കഴിഞ്ഞദിവസം പങ്കിട്ടിരുന്നു. പിങ്ക്, ഗോൾഡൻ, സഫ്രോൺ നിറങ്ങൾ ഇടകലർന്ന ലെഹങ്കയായിരുന്നു രാകുലിന്റെ വേഷം. രാകുലിന്റെ വസ്ത്രത്തോട് മാച്ച് ചെയ്യുന്ന രീതിയിലുള്ള പിങ്ക്, ഗോൾഡൻ കളർ കോമ്പിനേഷനിലുള്ള കുർത്തയും ജാക്കറ്റുമായിരുന്നു ജാക്കിയുടെ വേഷം.
ഡിസൈനർ അർപിത മേത്തയാണ് രാകുലിന്റെ മനോഹരമായ ഈ മെഹന്ദി ഡ്രസ്സ് ഡിസൈൻ ചെയ്തത്. ദിവസങ്ങളോളം എടുത്ത് വളരെ സൂക്ഷ്മതയോടെയാണ് സങ്കീർണ്ണമായ ഈ ഫുൽകാരി ഇൻസ്പെയേർഡ് എംബ്രോയ്ഡറി പൂർത്തിയാക്കിയത് എന്നാണ് ഡിസൈനർ പറയുന്നത്. എംബ്രോയിഡറി വർക്ക് പൂർത്തിയാക്കാൻ 680 മണിക്കൂർ എടുത്തെന്നും അർപിത പറയുന്നു, അതായത് ഏതാണ്ട് 29 ദിവസത്തോളം.
പഞ്ചാബിൽ നിന്നുള്ള അലങ്കാരത്തുന്നൽ രീതിയാണ് ഫുൽകാരി. 'പുഷ്പം' എന്നർത്ഥമുള്ള ഫുൽ, 'കരകൗശലം' എന്നർത്ഥമുള്ള കാരി എന്നീ വാക്കുകളിൽ നിന്നാണ് ഫുൽകാരി എന്ന പേരുവന്നത്.
പിങ്ക്-ഓറഞ്ച് സിന്ധൂരി ത്രെഡുകളും അതിലോലമായ മിറർ വർക്കുകളും സ്വർണ്ണ കസവും കട്ട്‌ദാനയും ചേർന്ന മാസ്മരികമായ ഡിസൈനാണ് ഈ ഡ്രസ്സിന്റെ പ്രത്യേകത.
സിഖ് ആചാര പ്രകാരവും സിന്ധി ശൈലിയിലുമായിരുന്നു രാകുൽ- ജാക്കി വിവാഹം നടന്നത്. സിഖ് പഞ്ചാബി പെൺകുട്ടിയെന്ന് രീതിയിൽ തന്റെ സംസ്കാരത്തിലൂന്നിയ ഡിസൈൻ വേണമെന്ന് രാകുൽ ആഗ്രഹിച്ചിരുന്നെന്നും ഡിസൈനർ പറയുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.