New Update
/indian-express-malayalam/media/media_files/PtlGMjcGeDE7u29HEyVp.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയും രാധിക മെർച്ചന്റുമായുള്ള വിവാഹത്തിന് മുൻപുള്ള ആഘോഷങ്ങൾ മാർച്ച് 1 മുതൽ 3വരെ നടക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ചടങ്ങിൽ​ ബിൽ ഗേറ്റ്‌സ്, മാർക്ക് സക്കർബർഗ്, മോർഗൻ സ്റ്റാൻലി തുടങ്ങിയ പ്രമുഖരും പങ്കെടുക്കുമെന്ന സൂചനകളുണ്ട്. ആനന്ദിന്റെ വിവാഹ വാർത്തകൾ പുറത്തുവന്നതു മുതൽ 'ആരാണ് രാധിക മെർച്ചന്റ്' എന്ന് ആളുകൾ തിരയാൻ തുടങ്ങിയിരുന്നു.
Advertisment
ആരാണ് രാധിക മെർച്ചന്റ്?
- പ്രശസ്ത ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ എൻകോർ ഹെൽത്ത്‌കെയറിൻ്റെ സിഇഒ വിരേൻ മെർച്ചൻ്റിന്റെയും ഷൈല മെർച്ചൻ്റിൻ്റെയും ഇളയ മകളാണ് രാധിക മെർച്ചൻ്റ്.
- കത്തീഡ്രൽ, ജോൺ കോണൺ സ്‌കൂൾ, എക്കോൾ മൊണ്ടേൽ വേൾഡ് സ്‌കൂൾ എന്നിവിടങ്ങളിൽ പ്രാധമിക വിദ്യാഭ്യാസം പൂർത്തിയാക്കുകയും, ബി ഡി സോമാനി ഇൻ്റർനാഷണൽ സ്‌കൂളിൽ ഇൻ്റർനാഷണൽ ബാക്കലറിയേറ്റ് ഡിപ്ലോമ കരസ്ഥമാക്കുകയും ചെയ്‌ത രാധിക, 2017-ൽ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയിട്ടുണ്ട്.
- നിലവിൽ, എൻകോർ ഹെൽത്ത്‌കെയർ ബോർഡ് ഡയറക്‌ടറായാണ് രാധിക സേവനമനുഷ്ഠിക്കുന്നത്.
- വർഷങ്ങളോളം ഭരതനാട്യം അഭ്യസിച്ചിട്ടുള്ള രാധിക, 2022 ജൂണിൽ മുംബൈയിലെ ജിയോ വേൾഡ് സെൻ്ററിൽ നടന്ന ചടങ്ങിൽ അരങ്ങേറ്റം നടത്തിയിരുന്നു. ബോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത താരനിബിഡമായ പരിപാടിയായിരുന്നു ഇത്.
- മൃഗക്ഷേമം, പൗരാവകാശങ്ങൾ, സാമ്പത്തിക ശാക്തീകരണം, വിദ്യാഭ്യാസം, ആരോഗ്യം, മനുഷ്യാവകാശങ്ങൾ, സാമൂഹിക സേവനം എന്നിവയിൽ താൽപ്പര്യമുണ്ടെന്നാണ് രാധികയുടെ ലിങ്ക്ജ്ഇൻ പ്രൊഫൈൽ വ്യക്തമാക്കുന്നത്.
- 2022 ഡിസംബറിൽ രാജസ്ഥാൻ നാഥ്ദ്വാര ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ചാണ് രാധികയുടെയും ആനന്ദ് അംബാനിയുടെയും വിവാഹനിശ്ചയം നടത്തിയത്. പിന്നീട് 2023 ജനുവരിയിൽ മുംബൈയിലെ അംബാനി വസതിയായ ആൻ്റിലിയയിലും വിവാഹ നിശ്ചയ ചടങ്ങ് നടന്നു.
ആനന്ദ് അംബാനി-രാധിക വിവാഹം; പങ്കെടുക്കുന്നത്, ബിൽ ഗേറ്റ്സ് മുതൽ സക്കർബർഗ് വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us