/indian-express-malayalam/media/media_files/cp8yn9QgwSdsPAPgTzV8.jpg)
2023 ജനുവരിയിലാണ് അനന്ദ് അംബാനിയുടെയും രാധികയുടെയും വിവാഹനിശ്ചയം നടന്നത്
കഴിഞ്ഞ വർഷം ജനുവരിയിലാണ് വ്യവസായി മുകേഷ് അംമ്പാനിയുടെ മകൻ ആനന്ദ് അംബാനിയും രാധിക മെർച്ചന്റുമായുള്ള വിവാഹം നിശ്ചയിച്ചത്. മാർച്ചിൽ വിവാഹത്തിന് മുൻപുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കും. ചടങ്ങിൽ പങ്കെടുക്കാൻ​ ബിൽ ഗേറ്റ്‌സ്, മാർക്ക് സക്കർബർഗ്, മോർഗൻ സ്റ്റാൻലി തുടങ്ങിയ പ്രമുഖർ എത്തുമെന്നാണ് റിപ്പോർട്ട്.
ഇവരെക്കൂടാതെ ബോളിവുഡിലെ നിരവധി സെലിബ്രിറ്റികളും ചടങ്ങിന് സാക്ഷിയാകുമെന്നാണ് സൂചന. ചാർട്ടേർഡ് വിമാനത്തിലായിരിക്കും ഇവരെ ഗുജറാത്ത് ജാംനഗറിലെ വേദിയിലേക്ക് എത്തിക്കുക. മാർച്ച് 1 മുതൽ മാർച്ച് 3 വരെ നീണ്ടുനിൽക്കുന്ന മുന്നു ദിവസത്തെ ആഘോഷങ്ങളാണ് സംഘടിപ്പിക്കുക.
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ടെഡ് പിക്ക് സിഇഒ മോർഗൻ സ്റ്റാൻലി, ഡിസ്നി സിഇഒ ബോബ് ഇഗർ, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്, അഡ്‌നോക് സിഇഒ സുൽത്താൻ അഹമ്മദ് അൽ ജാബർ, ഇഎൽ റോത്ത്‌സ്‌ചൈൽഡ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അംബാനി കുടുംബത്തിന് പ്രത്യേക പ്രാധാന്യമുള്ള ജാംനഗറിൽ നടക്കുന്ന ആഘോഷങ്ങളിൽ ലോകമെമ്പാടുമുള്ള നിരവധി വിഐപികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷ.
വ്യത്യസ്തതരം ഇൻഡോർ ഔട്ട്ഡോർ പരിപാടികളോട് കൂടിയായിരിക്കും, മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങ് സംഘടിപ്പിക്കുക. കോക്ക്ടെയിൽ പാർട്ടിയൽ ആരംഭിക്കുന്ന ആഘോഷങ്ങളിൽ അംമ്പാനിസ് ആനിമൽ റെസ്ക്യൂ സെന്റെറിൽ നടക്കുന്ന ആഘോഷങ്ങളും ഉൾപ്പെടുന്നു. ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് എല്ലാദിവസവും പ്രത്യേക ഡ്രസ്സ്കോടഡും നൽകിയിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us