scorecardresearch

നയൻതാരയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യങ്ങള്‍

വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഗ്ലാമറസ് ലോകത്ത് തന്റേതായ ഇടം വെട്ടിപ്പിടിച്ചതിന് പിന്നിൽ നയൻതാര പിന്തുടരുന്ന ചില സൗന്ദര്യ സംരക്ഷണ നുറുങ്ങുകളുണ്ട്. അവയെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.

വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഗ്ലാമറസ് ലോകത്ത് തന്റേതായ ഇടം വെട്ടിപ്പിടിച്ചതിന് പിന്നിൽ നയൻതാര പിന്തുടരുന്ന ചില സൗന്ദര്യ സംരക്ഷണ നുറുങ്ങുകളുണ്ട്. അവയെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.

author-image
Lifestyle Desk
New Update
ലേഡി സൂപ്പർ സ്റ്റാർ എന്നു വിളിക്കുമ്പോൾ നയൻതാരയുടെ പ്രതികരണം

ഫയൽ ചിത്രം

തെന്നിന്ത്യയിലെ താരറാണിയാണ് നയൻതാര എന്ന ഡയാന കുര്യൻ. മലയാളിയായ നയൻതാര മോഹൻ ലാലിന്റെ വിസ്മയത്തുമ്പത്ത് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറിയത്. അതിന് ശേഷം താരസുന്ദരിക്ക് വെച്ചടിവെച്ചടി കയറ്റമാണ് സിനിമാ രംഗത്ത് ഉണ്ടായത്.

Advertisment

വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഗ്ലാമറസ് ലോകത്ത് തന്റേതായ ഇടം വെട്ടിപ്പിടിച്ചതിന് പിന്നിൽ നയൻതാര പിന്തുടരുന്ന ചില സൗന്ദര്യ സംരക്ഷണ നുറുങ്ങുകളുണ്ട്. അവയെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.

  • ആയുർവേദിക് സൗന്ദര്യ സംരക്ഷക ഉൽപന്നമാണ് നയൻതാരയുടെ ഫേവറിറ്റ് ലിസ്റ്റിലുള്ളത്. 
  • വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരിക്കൽ പോലും സൺസ്ക്രീൻ ഉപയോഗിക്കാതെ നയൻസ് പുറത്തിറങ്ങാറില്ല. സൂര്യപ്രകാശം ഏൽക്കുന്നത് മൂലമുള്ള പ്രയാസങ്ങളെ തടഞ്ഞ് ആരോഗ്യകരമായ ചർമ്മം പ്രദാനം ചെയ്യുന്നു
  • ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നത് കൊണ്ട് ദിവസം മുഴുവൻ ശരീരത്തിലെ ജലാംശം കാത്തുസൂക്ഷിക്കുന്നു.
  • വിറ്റാമിൻ സി കൊണ്ട് സമ്പന്നമായ ഫ്രൂട്ട് ജ്യൂസുകൾ ദിവസവും കുടിക്കാറുണ്ട്. ഇത് ചർമ്മം തിളക്കമുള്ളതാക്കുന്നു.
  • ഒരിക്കലും ചർമ്മത്തിന്റെ ക്ലെൻസിങ്, ടോണിങ് പ്രവൃത്തികൾ മുടക്കാറില്ല.
  • മുടിയിൽ വെളിച്ചെണ്ണയാണ് ഉപയോഗിക്കാറുള്ളത്
  • മേക്കപ്പില്ലാതെയും താരം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

Read More

Advertisment
Nayanthara Beauty Tips Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: