scorecardresearch

6 മണിക്കൂർ വ്യായാമം, ദിവസവും 21 കിലോമീറ്റർ നടത്തം; അനന്ത് അംബാനി 18 മാസം കൊണ്ട് കുറച്ചത് 108 കിലോ

ആസ്തമയ്ക്കുള്ള മരുന്ന് കഴിച്ചതോടെ ശരീര ഭാരം പെട്ടെന്ന് കൂടി പൊണ്ണത്തടിയിലേക്ക് എത്തിച്ചു. ഏതാണ്ട് ശരീര ഭാരം 208 കിലോയോളമെത്തി. ഒരു സമയത്ത് ശരീര ഭാരം കൂടിയതിന്റെ പേരിൽ അനന്തിന് നിരവധി കളിയാക്കലുക്കൾ കേൾക്കേണ്ടി വന്നിട്ടുണ്ട്

ആസ്തമയ്ക്കുള്ള മരുന്ന് കഴിച്ചതോടെ ശരീര ഭാരം പെട്ടെന്ന് കൂടി പൊണ്ണത്തടിയിലേക്ക് എത്തിച്ചു. ഏതാണ്ട് ശരീര ഭാരം 208 കിലോയോളമെത്തി. ഒരു സമയത്ത് ശരീര ഭാരം കൂടിയതിന്റെ പേരിൽ അനന്തിന് നിരവധി കളിയാക്കലുക്കൾ കേൾക്കേണ്ടി വന്നിട്ടുണ്ട്

author-image
Lifestyle Desk
New Update
Anant Ambani

അനന്ത് അംബാനി

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനി വിവാഹിതനാവുകയാണ്. അനന്തിന്റെ വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങൾക്ക് തുടക്കമായിട്ടുണ്ട്. ഒരു സമയത്ത് ശരീര ഭാരം കൂടിയതിന്റെ പേരിൽ അനന്തിന് നിരവധി കളിയാക്കലുക്കൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഏവരെയും ഞെട്ടിച്ചുകൊണ്ട് 108 കിലോയാണ് വെറും 18 മാസം കൊണ്ട് അനന്ത് കുറച്ചത്. 

Advertisment

ആസ്തമ രോഗിയായിരുന്നു അനന്ത് അംബാനിയെന്നും ഇതിനായി ധാരാളം സ്റ്റിറോയിഡുകൾ കഴിക്കേണ്ടി വന്നുവെന്നും 2017 ൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ നിത അംബാനി പറഞ്ഞിരുന്നു. ആസ്തമയ്ക്കുള്ള മരുന്ന് കഴിച്ചതോടെ ശരീര ഭാരം പെട്ടെന്ന് കൂടി പൊണ്ണത്തടിയിലേക്ക് എത്തിച്ചു. ഏതാണ്ട് ശരീര ഭാരം 208 കിലോയോളമെത്തി. ഫിറ്റ്നസ് കോച്ച് വിനോദ് ഛന്നയാണ് 18 മാസം കൊണ്ട് 108 കിലോ കുറയ്ക്കാൻ അനന്തിനെ സഹായിച്ചത്.

അനന്ത് ശരീര ഭാരം കുറച്ചത് എങ്ങനെയെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനോദ് ഛന്ന വെളിപ്പെടുത്തിയിരുന്നു. ക്രാഷ് ഡയറ്റിലേക്ക് പോകുന്നതിനുപകരം ആരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കായി അനന്തിനെ സഹായിക്കുന്ന ഒരു കസ്റ്റമൈസ്ഡ് ഡയറ്റ് പ്ലാൻ രൂപപ്പെടുത്തി. പ്രതിദിന കലോറി ഉപഭോഗം 1,200-1,5000 ആക്കി. ഭാഗ നിയന്ത്രണം, കുറഞ്ഞ മോണോസാച്ചുറേറ്റഡ് കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, കൂടുതൽ നാരുകൾ എന്നിവയുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാനായി നൽകി.

യോഗ, സ്ട്രെങ്ത് ട്രെയിനിങ്, വഴക്കമുള്ള വ്യായാമങ്ങൾ, കാർഡിയോ എന്നിവയുൾപ്പെടെയുള്ള കഠിനമായ വ്യായാമ മുറകളും അനന്ത് പരിശീലിച്ചു. അഞ്ച് മുതൽ ആറ് മണിക്കൂർ വ്യായാമം ചെയ്തു. ദിവസവും 21 കിലോമീറ്റർ നടന്നു. ആവശ്യത്തിന് ഉറക്കം, സമ്മർദ്ദം നിയന്ത്രിക്കുക, ആരോഗ്യകരമായ തൊഴിൽ-ജീവിത ബാലൻസ് വളർത്തുക തുടങ്ങി ജീവിതശൈലി മാറ്റങ്ങളും ഭക്ഷണത്തിനും വ്യായാമത്തിനും പുറമേ വിനോദ് ചന്ന അനന്തിന്റെ ഫിറ്റ്നസ് പ്ലാനിൽ  ഉൾപ്പെടുത്തി. ഈ ഫിറ്റ്നസ് പ്ലാനാണ് അനന്തിനെ 108 കിലോ കുറയ്ക്കാൻ സഹായിച്ചത്. 

Advertisment

ഗുജറാത്തിലെ ജാംനഗറിലാണ് അനന്ത് അംബാനിയുടെയും പ്രശസ്ത വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ നടക്കുന്നത്. മാർച്ച് ഒന്നു മുതൽ മൂന്നുവരെയാണ് ആഘോഷ പരിപാടികൾ. ജൂലൈയിൽ മുംബൈയിൽവച്ചാണ് വിവാഹം.

Read More

Mukesh Ambani Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: