/indian-express-malayalam/media/media_files/p6CWwH9aJ5is3boOQV9I.jpg)
പത്മജക്കൊപ്പം ചില ട്രോളുകളിൽ സോഷ്യൽ മീഡിയയിൽ എന്നും നിറഞ്ഞു നിൽക്കുന്ന പി.സി ജോർജിനേയും ചേർത്തുള്ള ചില പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു
മുൻ മുഖ്യമന്ത്രിയും കോൺഗ്രസിലെ അതികായനുമായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം ആഘോഷമാക്കി സോഷ്യൽ മീഡിയയിലെ ട്രോൾ ഗ്രൂപ്പുകൾ. കോൺഗ്രസിനേയും പത്മജയേയും വ്യാപകമായി ട്രോളുന്ന രസകരമായ പോസ്റ്റുകളാണ് നവമാധ്യമങ്ങളിലാകെ നിറയുന്നത്.
പത്മജക്കൊപ്പം ചില ട്രോളുകളിൽ സോഷ്യൽ മീഡിയയിൽ എന്നും നിറഞ്ഞു നിൽക്കുന്ന പി.സി ജോർജിനേയും ചേർത്തുള്ള ചില പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. അടുത്തിടെ ബിജെപിയിൽ ചേർന്ന പി.സി ജോർജ് കണ്ണുവെച്ചിരിക്കുന്ന രാജ്യസഭാ സീറ്റ് ലക്ഷ്യം വെച്ചുകൊണ്ടാണോ പത്മജ ബിജെപിയിലേക്ക് എത്തുന്നത് എന്നതടക്കം പ്രമേയമാക്കിയാണ് ട്രോളുകൾ.
/indian-express-malayalam/media/media_files/iJyWBAXAvpEZkHPWXRSs.jpg)
പത്മജ വേണുഗോപാലിന്റെ തലയിൽ കാവി കിരീടമണിയിച്ചും പല ഗ്രൂപ്പുകളിലും ട്രോൾ ചിത്രങ്ങൾ നിറയുന്നുണ്ട്. അവരുടെ ഫെയ്സ്ബുക്കിലെ കവർ ഫോട്ടോയും ട്രോളിന് വിധേയമായി. ഒപ്പമുണ്ട് പത്മജ എന്ന തലക്കെട്ടിലുള്ള ഫോട്ടോയെ എഡിറ്റ് ചെയ്ത ട്രോളർമാർ ബിജെപിക്ക് ഒപ്പമുണ്ട് പത്മജ എന്നാണ് മാറ്റിയിരിക്കുന്നത്.
/indian-express-malayalam/media/media_files/AVgSqzd2AcxXle6iSwCs.jpg)
പത്മജയെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ അവസാന നീക്കവും ഫലം കണ്ടില്ല എന്നാണ് വിവരം. രാജ്യസഭാ സീറ്റ് നിഷേധിച്ചതടക്കമുള്ള പാർട്ടിയിൽ നിന്നുള്ള അവഗണനയും കെ.കരുണാകരന്റെ സ്മാരകം നിർമ്മിക്കുന്നതിൽ പാർട്ടി നേതൃത്വം പുലർത്തുന്ന നിസംഗതയുമാണ് പാർട്ടി വിടാനുള്ള കാരണങ്ങളായി പത്മജ ഉയർത്തിക്കാട്ടുന്നത്.
എന്നാൽ പത്മജയ്ക്ക് വേണ്ട എല്ലാ പരിഗണനകളും നൽകിയിട്ടുണ്ട് എന്നതാണ് ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന വിശദീകരണം. തിരഞ്ഞെടുപ്പുകളിൽ അവസരവും കെ.ടി.ഡി.സി ചെയർമാൻ സ്ഥാനവും പാർട്ടിയിൽ വേണ്ട നേതൃസ്ഥാനവും പത്മജയ്ക്ക് നൽകിയിട്ടുണ്ടെന്നും പാർട്ടി നേതൃത്വം വിശദീകരിക്കുന്നു.
/indian-express-malayalam/media/media_files/mkoSP0BqDHzmHT3mbpQ3.jpg)
പത്മജയുടെ ബിജെപി പ്രവേശനം സംബന്ധിച്ച നീക്കങ്ങൾ നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്നാണ് വിവരം.
Read More
- കുട്ടികളെ പഠിപ്പിക്കാൻ എഐ ടീച്ചർ; റോബോട്ടിനെ പരീക്ഷിച്ച് തിരുവനന്തപുരത്തെ സ്കൂൾ
- റൊമാന്റിക് മൂഡിൽ നൃത്തച്ചുവടുകളുമായി മുകേഷ് അംബാനിയും നിതയും; വീഡിയോ
- ആരാണ് ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു, രാധിക മെർച്ചന്റ്?
- 3000 ഏക്കറിൽ വനം, ആനകൾക്കായി പ്രത്യേകം ആശുപത്രി: വൻതാരയുമായി അനന്ത് അംബാനി
- അതിഥികൾക്കായി ഒരുക്കുന്നത് 2500 വിഭവങ്ങൾ; അനന്ത് അംബാനി- രാധിക വിവാഹം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us