/indian-express-malayalam/media/media_files/kT1CGcWs0Oafno9A2BQC.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കഴിഞ്ഞ വർഷം സാങ്കേതിക മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വാക്കാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) . വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ ജീവിതത്തിന്റെ വിവിധ വശങ്ങളിൽ സ്വാധീനം ചെലുത്താൻ എഐക്ക് സാധിച്ചിട്ടുണ്ട്. പഠനം കൂടുതൽ രസകരവും ആയാസരഹിതവുമാക്കാൻ ഹ്യൂമനോയിഡിനെ അധ്യാപകനായി അവതരിപ്പിച്ച ഒരു സ്കൂളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
തിരുവനന്തപുരം കെടിസിടി ഹയർ സെക്കൻഡറി സ്കൂളാണ് എഐ സാങ്കേതികതയിൽ പ്രവർത്തിക്കുന്ന ഹ്യൂമനോയിഡ് അദ്യാപികയെ അവതരിപ്പിച്ചത്. കഴിഞ്ഞ മാസം അവതരിപ്പിച്ച ഹ്യൂമനോയിഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വലിയ രീതിയിലാണ് ശ്രദ്ധനേടുന്നത്. ഐറിസ് എന്ന് പേരിട്ടിരിക്കുന്ന ഹ്യൂമനോയിഡ്, മേക്കർലാബ്സ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് നിർമ്മിച്ചത്.
വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വച്ചുള്ള 2021 നീതി ആയോഗ് പദ്ധതിയായ, അടൽ ടിങ്കറിംഗ് ലാബിൻ്റെ (ATL) ഭാഗമായാണ് ഐറിസ് നിർമ്മിച്ചത്. മൂന്ന് ഭാഷകൾ സംസാരിക്കാനും ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഐറിസിന് കഴിയും. വോയ്‌സ് അസിസ്റ്റൻ്റ്, ഇൻ്ററാക്ടീവ് ലേണിംഗ്, കൃത്രിമത്വ ശേഷി, ചലനാത്മകത തുടങ്ങിയ സവിശേഷതകളുള്ള ഹ്യൂമനോയിഡാണ് ഐറിസ്.
"ഐറിസിനൊപ്പം, വ്യക്തിഗതമാക്കിയ പഠനാനുഭവം സൃഷ്ടിക്കുന്നതിന് എഐ-യുടെ ശക്തി പ്രയോജനപ്പെടുത്തി വിദ്യാഭ്യാസത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്നു" എന്ന കുറപ്പോടെയാണ് മേക്കർലാബ്, വീഡിയോ പങ്കുവച്ചത്. ആൻഡ്രോയിഡ് ആപ്പ് ഇന്റർഫേസിൽ പ്രവർത്തിക്കുന്ന റോബോട്ടിനെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകുമെന്നും, ഇന്റൽ പ്രോസസറും കോ പ്രോസസറും കരുത്തേകുന്ന റോബോട്ടിന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും മേക്കർലാബ് പറഞ്ഞു.
Read More
- റൊമാന്റിക് മൂഡിൽ നൃത്തച്ചുവടുകളുമായി മുകേഷ് അംബാനിയും നിതയും; വീഡിയോ
- ആരാണ് ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു, രാധിക മെർച്ചന്റ്?
- 3000 ഏക്കറിൽ വനം, ആനകൾക്കായി പ്രത്യേകം ആശുപത്രി: വൻതാരയുമായി അനന്ത് അംബാനി
- അതിഥികൾക്കായി ഒരുക്കുന്നത് 2500 വിഭവങ്ങൾ; അനന്ത് അംബാനി- രാധിക വിവാഹം
- 6 മണിക്കൂർ വ്യായാമം, ദിവസവും 21 കിലോമീറ്റർ നടത്തം; അനന്ത് അംബാനി 18 മാസം കൊണ്ട് കുറച്ചത് 108 കിലോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us