scorecardresearch

ഐപിഎൽ മൈതാനത്തിറങ്ങിയ നായയെ ചവിട്ടിയ ജീവനക്കാർക്ക് രൂഷ വിമർശനം

ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെയാണ് നായ മൈതാനത്തിറങ്ങിയത്

ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെയാണ് നായ മൈതാനത്തിറങ്ങിയത്

author-image
Trends Desk
New Update
Ipl 2024 | Dog

ചിത്രം: ഇൻസ്റ്റഗ്രാം/ സ്ക്രീൻഗ്രാബ്

ഐപിഎൽ മത്സരത്തിനിടെ മൈതാനത്തേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന ഒരു നായയുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഞായറാഴ്ച ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെയാണ് നായ മൈതാനത്തിറങ്ങിയത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ വലിയൊരു ചർച്ചയ്ക്കാണ് സംഭവം വഴിവച്ചത്.

Advertisment

മൈതാനത്തിറങ്ങിയ നായയെ പിടികൂടാനായി അധികൃതർ നടത്തിയ ശ്രമങ്ങളാണ് സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുന്നത്. നായയെ തൊഴിച്ചും ചവിട്ടിയും പിടികൂടാൻ ശ്രമിക്കുന്ന വീഡിയോയായിരുന്നു പ്രചരിച്ചത്. ഇതാണ് മൃഗസ്നേഹികളെ പ്രകോപിപ്പിച്ചത്. പൊലീസുകാരും ഗ്രൗണ്ട് സ്റ്റാഫും ഉൾപ്പെടെയുള്ള ജീവനക്കാർ നായയെ തൊഴിക്കുന്നത് വീഡിയോയിലുണ്ട്.

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബൗൾ ചെയ്യാൻ ഒരുങ്ങിയപ്പോഴായിരുന്നു നായ മൈതാനത്തേക്ക് പ്രവേശിച്ചത്. തുടർന്ന് മത്സരം അല്പ സമയം നിർത്തിവയ്ക്കേണ്ടി വന്നു. പാണ്ഡ്യ നായയെ തൻ്റെ അടുത്തേക്ക് വിളിക്കാൻ ശ്രമിക്കുമ്പോൾ, ഗ്രൗണ്ട് സ്റ്റാഫ് നായയെ ഓടിച്ച് മൈതാനത്തിന് പുറത്താക്കുകയായിരുന്നു.

Advertisment

സ്ട്രീറ്റ്ഡോഗ്‌സ് ഓഫ് ബോംബെ എന്ന പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ഗ്രൗണ്ട് സ്റ്റാഫിനെയും കാണികളെയും വിമർശിച്ചുകൊണ്ടുള്ള ക്യാപ്ഷൻ സഹിതമാണ് വീഡിയോ ഷെയർ ചെയ്തത്. നിരവധി ഉപയോക്താക്കളാണ് വീഡിയോയിൽ പ്രതികരണവുമായെത്തുന്നത്.'നായ ഒരു ഫുട്ബോൾ അല്ല,' എന്നാണ് പോസ്റ്റിൽ നടൻ വരുൺ ധവാൻ കമന്റു ചെയ്തത്. 

Read More

IPL 2024 Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: