scorecardresearch

ദേ ഇങ്ങോട്ടു നോക്കൂ, ഇതാ നിങ്ങൾടെ ഉണ്ണിയേട്ടൻ: മലയാളം പാട്ടുമായി കിലി പോൾ വീണ്ടും

"ഉണ്ണിയേട്ടാ നിങ്ങള് മുത്താണ്, മുത്ത്," എന്നാണ് ആരാധകരുടെ കമന്റ്

"ഉണ്ണിയേട്ടാ നിങ്ങള് മുത്താണ്, മുത്ത്," എന്നാണ് ആരാധകരുടെ കമന്റ്

author-image
Trends Desk
New Update
Kili Paul Malayali Unniyettan

Kili Paul Viral Video

ബോളിവുഡ് ഗാനങ്ങൾ ഏറ്റുപാടിയും അവയുടെ താളത്തിന് ചുവടുവെച്ചും ജനഹൃദയങ്ങൾ കീഴടക്കിയ ടിക് ടോക് - ഇൻസ്റ്റഗ്രാം സെൻസേഷനാണ്  ടാൻസാനിയ സ്വദേശിയായ കിലി പോൾ. ഹിന്ദി ഗാനങ്ങൾ മാത്രമല്ല, കിലിയുടെ റീലുകളിൽ മലയാളം പാട്ടുകളും കാണാം. മലയാളികൾ പോലും മറന്നു തുടങ്ങിയ മലയാളം സിനിമാഗാനങ്ങൾ വരെ കിലി പോളിന്റെ ടൈംലൈനിൽ ഇടം പിടിച്ചതോടെ മലയാളികൾ കിലി പോളിനൊരു പേരുമിട്ടു, ഉണ്ണിയേട്ടൻ.

Advertisment

"സത്യം പറ, നീ പണ്ട് നാട് വിട്ടുപോയ ഉണ്ണിയല്ലേ?" എന്നായി കിലി പോളിന്റെ പോസ്റ്റുകൾക്കു താഴെ മലയാളികളുടെ കമന്റ്. മലയാളികളുടെ സ്നേഹവും കമന്റുകളിൽ നിറയുന്ന നർമ്മവുമൊക്കെ കിലി പോളും ആസ്വദിക്കുകയാണ് ഇപ്പോൾ. പുതിയൊരു മലയാളം റീലുമായി എത്തിയപ്പോൾ 'മലയാളി ഉണ്ണിയേട്ടൻ' എന്നാണ് കിലി ക്യാപ്ഷൻ നൽകിയത്. 

അടുത്തിടെ, 'പൂമാനമേ..ഒരുരാ​ഗ മേഘം താ' എന്ന ഗാനം പാടുന്ന കിലിയുടെ റീലും ശ്രദ്ധ നേടിയിരുന്നു. 

പരമ്പരാഗതമായ ആഫ്രിക്കൻ വേഷവിധാനങ്ങളിൽ ബോളിവുഡ് ഗാനങ്ങൾക്ക് ചുവടുവെയ്ക്കുന്ന കിലിയുടെയും സഹോദരി നീമയുടേയും വീഡിയോകളെല്ലാം തന്നെ വൈറലാകാറുണ്ട്. 2021 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ 'ഷേർഷാ' യിലെ 'രാത്താ ലമ്പിയ' എന്ന ഗാനത്തിന് ഇവർ ചെയ്ത റീലാണ് ആദ്യം ട്രെൻഡിംഗായതും കിലി പോളിനെ ശ്രദ്ധേയനാക്കിയതും. തുടർന്ന് ഇളയദളപതി വിജയുടെ 'അറബിക് കുത്ത്', അല്ലു അർജുന്റെ പുഷ്പയിലെ 'സാമി', 'ഊ ആണ്ടവ' തുടങ്ങി ഒരുപിടി തെന്നിന്ത്യൻ ഗാനങ്ങൾക്കും കിളിയും സഹോദരിയും ചുവടുവച്ചിട്ടുണ്ട്.

Advertisment

ടിക് ടോക്കിന്റെ നിരോധനത്തിന് പിന്നാലെ ഭാരതീയരോടൊപ്പം 'റീൽസി'ലേക്ക് ചേക്കേറിയ കിലിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം ഇപ്പോൾ 7.1 മില്യൺ  ഫോളോവേഴ്സുണ്ട്. ഇവിടുത്തെ പല സിനിമാതാരങ്ങൾക്കു പോലും ഇൻസ്റ്റഗ്രാമിൽ ഇത്ര ഫോളേവേഴ്സ് ഇല്ല എന്നതാണ് കൗതുകം. 

Read More

Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: