scorecardresearch

വീൽചെയറിൽ ഇരുന്ന ആരാധകനൊട് എഴുന്നേൽക്കാൻ പറഞ്ഞു; പുലിവാലുപിടിച്ച് ഗായിക മഡോണ; പിന്നാലെ ക്ഷമാപണം

വീൽചെയറിൽ ഇരിക്കുന്ന ആരാധകനോട്​ എഴുന്നേൽക്കാൻ പറയുന്ന മഡോണയുടെ വീഡിയോ പുറത്തു വന്നതോടെയാണ് വിമർശനങ്ങൾ ഉയരാൻ തുടങ്ങിയത്

വീൽചെയറിൽ ഇരിക്കുന്ന ആരാധകനോട്​ എഴുന്നേൽക്കാൻ പറയുന്ന മഡോണയുടെ വീഡിയോ പുറത്തു വന്നതോടെയാണ് വിമർശനങ്ങൾ ഉയരാൻ തുടങ്ങിയത്

author-image
Trends Desk
New Update
Madonna

ചിത്രം: എക്സ്

ലോകപ്രശസ്ത ഗായിക മഡോണ തന്റെ പാട്ടിനൊപ്പം വിവാദങ്ങളുണ്ടാക്കുന്നതിലും പ്രശസ്തയാണ്. കഴിഞ്ഞ ദിവസം ലോസ് ഏഞ്ചൽസിൽ സംഘടിപ്പിച്ച സംഗീത നിശയ്ക്കിടെ മഡോണ നടത്തിയ ചില പരാമർശങ്ങളാണിപ്പോൾ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. 

Advertisment

കിയ ഫോറം എന്ന പരിപാടിക്കിടെയാണ് സംഭവം. കാണികൾ എല്ലാവരും എഴുന്നേറ്റ് നിന്ന് സംഗീത നിശ ആസ്വദിക്കുന്നതിനിടയിൽ, ഒരാൾ മാത്രം ഇരിക്കുന്നത് കണ്ട് മഡോണ അയാളോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടതാണ് വിമർശനങ്ങൾക്ക് ഇടയായത്. എന്നാൽ എഴുന്നേൽക്കാൽ പറഞ്ഞ വ്യക്തി വീൽ ചെയറിലാണ് ഇരിക്കുന്നതെന്ന് മനസിലാക്കിയതോടെ, ഇയാളോട് ക്ഷമചോദിക്കാനും താരം മടിച്ചില്ല.

'എന്റെ പ്രസ്ഥാവന 'പൊളിറ്റിക്കലി ഇൻകറക്ട്' ആണ്. ഞാൻ ഖേദിക്കുന്നു. നിങ്ങൾ ഇവിടെ എത്തിയതിൽ എനിക്ക് സന്തോഷമുണ്ട്,' മഡോണയുടെ വാക്കുകൾ ഇങ്ങനെ. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ വളരെ പെട്ടന്നാണ് വൈറലായത്. നിരവധി കാഴ്ചക്കാരാണ് താരത്തെ വിമർശിച്ചും പ്രശംസിച്ചും കമന്റുകൾ പങ്കുവയ്ക്കുന്നത്.

Advertisment

എന്ത് സാഹചര്യം ആണെങ്കിലും ക്ഷീണം തോന്നിയാൽ ഇരിക്കുന്നത് തെറ്റാണോ എന്നാണ് ഒരു ഉപയോക്താവ് കമന്റ് വിഭാഗത്തിലൂടെ പ്രതികരിച്ചത്. 'നിങ്ങൾ ഇംഗ്ലണ്ടിന്റെ രാജ്ഞി അല്ലല്ലോ?' എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. അടുത്തിടെ സംഗീത നിശയുടെ സമയ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് മഡോണയ്ക്കെതിരെ ആരാധകർ കേസുകൊടുത്തിരുന്നു. 

Read More

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: