scorecardresearch

'ഗോമാതാവിന്റെ ബാക്ക് പോലുള്ള മുഖം', യൂട്യൂബറെ പരിഹസിച്ച് അമല ഷാജിയുടെ അമ്മ, വിമർശിച്ച് സോഷ്യൽ മീഡിയ

"ഒന്നുമില്ലേലും നാല് മില്യണിലധികം ഫോളോവേഴ്സുള്ള ക്രിയേറ്ററിന്റെ അമ്മയല്ലേ... ഇത്തിരി ബോധമാകാം ആന്റി," ചുട്ട മറുപടി നൽകാൻ യൂട്യൂബറും മറന്നില്ല

"ഒന്നുമില്ലേലും നാല് മില്യണിലധികം ഫോളോവേഴ്സുള്ള ക്രിയേറ്ററിന്റെ അമ്മയല്ലേ... ഇത്തിരി ബോധമാകാം ആന്റി," ചുട്ട മറുപടി നൽകാൻ യൂട്യൂബറും മറന്നില്ല

author-image
Trends Desk
New Update
Greeshma Bose Amala Shaji  mother Beena Body shaming

സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റിയാണ് അമല ഷാജി. ഇൻസ്റ്റഗ്രാമിൽ 4.3 മില്യൺ ഫോളോവേഴ്സും താരത്തിനുണ്ട്.  അമലയുടെ സഹോദരി അമൃത ഷാജിയും സോഷ്യൽമീഡിയയിലെ താരമാണ്. എന്നാൽ ഇപ്പോൾ അമലയുടെ അമ്മ  ബീന ഷാജിയാണ് സോഷ്യൽമീഡിയയിലെ ചർച്ചാവിഷയം. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ ​ഗ്രീഷ്മ ബോസിനെ ബോഡി ഷെയിം ചെയ്തുകൊണ്ടുള്ള ബീന ഷാജിയുടെ കമന്റാണ് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്.

Advertisment

ഇൻസ്റ്റഗ്രാമിലെ ശ്രദ്ധേയയായ ഇൻഫ്ളുവൻസർമാരിൽ ഒരാളാണ് ഗ്രീഷ്മ. ഒരു മലയാളം പാട്ടിന് ലിപ് സിങ്ക് ചെയ്ത് കൊണ്ട് ഗ്രീഷ്മ പങ്കിട്ട റീലിനു താഴെയാണ് ബീന ആന്റണിയുടെ ബോഡി ഷെയിം കമന്റ്. "നിനക്ക് നാണമില്ലേ... കൗമാതാവിന്റെ ബാക്ക് പോലുള്ള മുഖവും വെച്ച് ചിരിച്ച് കാണിക്കാൻ', എന്നാണ് ബീന കുറിച്ചത്. 

തനിക്കെതിരെ മോശം കമന്റ് ചെയ്ത ബീന റാണിയ്ക്ക് ഗ്രീഷ്മ മറുപടിയും നൽകി. "ഒന്നുമില്ലേലും നാല് മില്യണിലധികം ഫോളോവേഴ്സുള്ള ക്രിയേറ്ററിന്റെ അമ്മയല്ലേ... ഇത്തിരി ബോധമാകാം ആന്റി," എന്നായിരുന്നു ഗ്രീഷ്മയുടെ കമന്റ്. സ്റ്റോറിയിൽ അമലയേയും അമൃതയേയും ഗ്രീഷ്മ ടാഗ് ചെയ്യുകയും ചെയ്തു.

Beena Shaji | Amala Shaji | Greeshma Bose

Advertisment

ബീന ഷാജിയുടെ കമന്റിനെ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തു വന്നതോടെ ബീന കമന്റ് ഡിലീറ്റ് ചെയ്തു. രണ്ട് പെൺകുട്ടികളുടെ അമ്മയല്ലേ നിങ്ങൾ, എങ്ങനെയാണ് ഇത്ര മോശമായ രീതിയിൽ ഒരു പെൺകുട്ടിയെ വിമർശിക്കാൻ തോന്നിയത് എന്നാണ് സോഷ്യൽ മീഡിയ ബീനയോട് ചോദിക്കുന്നത്.

Read More

Social Media

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: