/indian-express-malayalam/media/media_files/WjwGLdmvKJn7kHpeLgLF.jpeg)
Bollywood News: വ്യത്യസ്ഥമായ വേഷങ്ങൾ കൊണ്ട് ആരാധകരുടെ മനസ്സ് കവർന്ന നടനാണ് ബോളിവുഡ് താരം അർഷാദ് വാർസി. ഇപ്പോൾ അദ്ദേഹം വിവാഹിതനായ വാർത്തയാണ് മറ്റൊരു തരത്തിൽ വ്യത്യസ്ഥമാകുന്നത്. 25 വർഷമായി ഒന്നിച്ചു ജീവിക്കുന്ന സ്വന്തം ഭാര്യ, മരിയ ഗൊരേത്തിയെയാണ് അദ്ദേഹം വീണ്ടും വിവാഹം കഴിച്ചത്. രണ്ടു മക്കളുണ്ട് ഈ ദമ്പതികൾക്ക്.
1999 ഫെബ്രുവരി 14-ന് പ്രണയദിനത്തോട് അനുബന്ധിച്ചാണ് ദമ്പതികൾ ആദ്യം വിവാഹം കഴിച്ചത്. ജനുവരി 23നാണു ഇവർ നിയമപ്രകാരം, അതായത്, ഇന്ത്യൻ നിയമത്തിലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഒന്ന് കൂടി വിവാഹിതരായത്.
നിയമപരമായി വിവാഹം കഴിക്കണം എന്നത് പ്രധാനമാണെന്ന് അവർ ഒരിക്കലും കരുതിയില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ച അർഷദ് വാർസി പറഞ്ഞു. എന്നാൽ സ്വത്ത് കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴും ഒരാളുടെ മരണശേഷവും ഇത് പ്രധാനമായി വരും എന്ന് തങ്ങൾ മനസ്സിലാക്കിയതായും അദ്ദേഹം പറഞ്ഞു. "ഞങ്ങൾ അത് ചെയ്തത് നിയമത്തിന് വേണ്ടി മാത്രമാണ്. അല്ലാത്തപക്ഷം, നിങ്ങൾ പരസ്പരം പ്രതിജ്ഞാബദ്ധരായിരിക്കുക എന്നതിലാണ് കാര്യം.” അർഷദ് വാർസി പറഞ്ഞു.
കോടതി വിവാഹത്തെക്കുറിച്ച് മരിയ ഗൊറെറ്റി
കുറച്ചു നാളായി അത് ചെയ്യണമെന്നുള്ള ആഗ്രഹം കൊണ്ടാണ് ഇത് ചെയ്തത് എന്ന് മരിയ ഗൊറെറ്റി പറഞ്ഞു. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. സാക്ഷികളെ മാത്രമാണ് കോടതിയിലേക്ക് അനുവദിക്കുന്നത് എന്നതിനാൽ തങ്ങളുടെ കുട്ടികൾക്ക് അതിൽ പങ്കെടുക്കാൻ സാധിച്ചില്ല എന്നും മരിയ ഗൊറെറ്റി പറഞ്ഞു.
ഭർത്താവിനോടൊപ്പം കോടതിയിയിലെ വലിയ കസേരകളിൽ ഇരുന്നു ഒരുപാട് ചിരിച്ചതും അവർ ഓർത്തെടുത്തു. "ഞാൻ ഒരു പുരുഷനെ മൂന്നാമതും വിവാഹം കഴിച്ചു!" അവൾ ചിരിയോടെ പറയുന്നു.
വർഷങ്ങൾക്ക് മുൻപ് നടന്ന ഇവരുടെ വിവാഹ ചടങ്ങുകൾ ക്രിസ്ത്യൻ-മുസ്ലിം ആചാരപ്രകാരമാണ് നടന്നത്. അങ്ങനെ അന്ന് രണ്ടു തവണ മരിയ അർഷദിനെ വിവാഹം കഴിച്ചു, പിന്നെ ഇപ്പോൾ നിയമപ്രകാരം മൂന്നാമതും.
Check out More Film News Here
- ഈ ചങ്ങാതി പറക്കുന്നതും കണ്ടവരുണ്ടത്രേ; വൈറലായി വീഡിയോ
- "മമ്മീടെ തമ്പുരാട്ടിക്കുട്ടി," കുഞ്ഞിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് പേളി മാണി
- അന്വേഷിച്ചാൽ ആ സിനിമയിൽ ടൊവിനോയുടെ അപ്പനെയും കണ്ടെത്താം!
- ഇഷ്ടതാരത്തെ കാണാൻ ആരാധകനെത്തിയത് 1000 കിലോമീറ്റർ സൈക്കിളിൽ യാത്രചെയ്ത്
- യേശുദാസിനെ കാണാൻ അമേരിക്കയിൽ; ചിത്രങ്ങളുമായി മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us