/indian-express-malayalam/media/media_files/vb3Q6M5xvYvylt9bLtRH.jpg)
Pearli Maany shared video of Nitara baby (ചിത്രം: പേളിമാണി/ ഇൻസ്റ്റഗ്രാം)
നടിയും അവതാരികയുമായി പേളി മാണിക്കും ടെലിവിഷൻ താരം ശ്രീനിഷിനും ജനുവരി 13നാണ് രണ്ടാമത്തെ പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ പേരും ചിത്രങ്ങളും കഴിഞ്ഞ ദിവസമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങൾക്കൊപ്പം കുഞ്ഞിന്റെ പേരും താരം വെളിപ്പെടുത്തിയിരുന്നു. 28-ാം ദിവസത്തെ ചടങ്ങായ നൂലുകെട്ടിനു ശേഷമായിരുന്നു കുഞ്ഞിന്റെ പേര് നിതാര എന്നാണെന്ന് താരം വെളിപ്പെടുത്തിയത്.
ഇപ്പോഴിതാ, നൂലുകെട്ടിന്റെ വീഡിയോയും താരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. യൂട്യൂബർ കൂടിയായ പേളി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കിട്ടത്.
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ്​ എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.
Read More:
- ഇതാണ് നിലു ബേബിയുടെ കുഞ്ഞനുജത്തി; മകളുടെ പേരുവെളിപ്പെടുത്തി പേളി മാണി
- നിതാരയ്ക്കു ചക്കരമുത്തമേകി നിലു; അതിമനോഹരം ഈ കുടുംബചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us