/indian-express-malayalam/media/media_files/U2blxb0xhp8yBgFBcHY1.jpg)
ചിത്രം: ഫേസബുക്ക്/മോഹൻലാൽ
മലയാള സിനിമയിലെ രണ്ട് അതുല്യ പ്രതിഭകളാണ് മോഹൻലാലും യേശുദാസും. യേശുദാസ് പാട്ടുകളിലെ മോഹൻലാലിന്റെ അഭിനയത്തിന് പ്രത്യേക ആരാധകവൃന്ദം പോലുമുണ്ട്. അഭിനയത്തിന്റെയും ആലാപനത്തിന്റെയും ഉന്നതിയിൽ നിലയുറപ്പിച്ച ഈ രണ്ട് താരങ്ങളുടെയും കണ്ടുമുട്ടലാണ് സേഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. കുറച്ച് കാലമായി പിന്നണി ഗാനരംഗത്ത് സജീവമല്ലാത്ത യേശുദാസിനെ വീട്ടിലെത്തിയാണ് മോഹൻലാൽ കണ്ടത്.
ഏറെക്കാലമായി കുടുംബത്തോടൊപ്പം അമേരിക്കയിലാണ് യേശുദാസ് താമസിക്കുന്നത്. അമേരിക്കയിലെ വസതിയിലെത്തിയാണ് മോഹൻലാൽ യേശുദാസിനെ കണ്ടത്. സുഹൃത്തുക്കൾക്കൊപ്പം എത്തിയ മോഹൻലാൽ ഇരുവരുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയിയൽ പങ്കുവച്ചിട്ടുണ്ട്. മലയാളികളുടെ അഭിമാനമായ രണ്ട് അതുല്യ പ്രതിഭകളെ ഒരേ ഫ്രെയിമിൽ കാണാൻ കഴിഞ്ഞതിന്റെ ആവോശത്തിലാണ് ആരാധകർ.
"ഗാനഗന്ധർവൻ്റെ വസതിയിൽ... പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിൻ്റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞ സന്തോഷത്തിൽ" എന്ന കുറിപ്പോടുകൂടിയാണ് മോഹൻലാൽ ചിത്രങ്ങൾ പങ്കുവച്ചത്.
നേര്, മലൈക്കോട്ടെ വാലിഭൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ബറോസ് എന്ന ചിത്രത്തിന്റെ അണിയറയിലാണ് മോഹൻലാൽ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് വലിയ പ്രതീക്ഷയിലാണ് ആരാധകർ. കൂടാതെ പ്രേക്ഷകർ ഏറെനാളായി കാത്തിരിക്കുന്ന ഹിറ്റ്ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗവും ഈ വർഷം തന്നെ റിലീസാകുമെന്ന റിപ്പോർട്ടുകളും ഉണ്ട്.
Read More Entertainment News Here
- അന്വേഷിച്ചാൽ ആ സിനിമയിൽ ടൊവിനോയുടെ അപ്പനെയും കണ്ടെത്താം!
- രക്തച്ചൊരിച്ചിലോ സൈക്കോ വില്ലന്മാരോ ഇല്ലാത്ത ഒരു ഡീസന്റ് ത്രില്ലർ; 'അന്വേഷിപ്പിൻ കണ്ടെത്തും' റിവ്യൂ : Anweshippin Kandethum Movie Review
- സംസാരത്തിൽ എന്തോ തകരാറുണ്ടല്ലോ മമ്മൂക്കാ, മനയ്ക്കലേക്ക് ക്ഷണിക്കുകയാണോ?; മമ്മൂട്ടിയോട് ആരാധകർ
- എന്തെല്ലാം തരത്തിലുള്ള ചിരികളാ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു?; വൈറലായി വീഡിയോ
- അഞ്ചരമാസം ഗർഭിണിയാണ്; ട്രെയിലർ ലോഞ്ചിനിടെ സർപ്രൈസുമായി യാമി ഗൗതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.