/indian-express-malayalam/media/media_files/vm9PecX3wLTvXleDWccb.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ കാർത്തിക് ആര്യൻ
ബോളിവുഡ് താരം കാർത്തിക് ആര്യന്റെ മുബൈയിലെ വീടിനുമുന്നിൽ ആരാധകർ തടിച്ചുകൂടുന്നത് നിത്യ സംഭവമാണ്. ഇടയ്ക്കൊക്കെ ആരാധകരെ കാണാൻ താരം വീടിനു പുറത്തേക്കും വരാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ ഒരു കടുത്ത ആരാധനുമായി വീടിനു പുറത്ത് നിന്ന് സംസാരിക്കുന്ന കാർത്തികിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഭൂൽ ഭുലയ്യയിലൂടെ പ്രശസ്തനായ തന്റെ പ്രിയതാരത്തെ കാണാൻ ആരാധകൻ സൈക്കിൾ ചവിട്ടിയാണ് എത്തിയത്. 9 ദിവസംകൊണ്ട് ആയിരത്തോളം കിലോമീറ്റർ താണ്ടിയാണ് ഝാൻസിയിൽ നിന്ന് മുംബൈയിലേക്ക് ഈ ആരധകൻ എത്തിയത്. ഇത്ര ദൂരം തന്നെ കാണാൻ ആരാധകൻ സൈക്കിളിലെത്തിയത് അറിഞ്ഞ് വീടിനു പുറത്തേക്കിറങ്ങിയ കാർത്തിക് ആര്യൻ യുവാവിനൊപ്പം ഫോട്ടോയ്ക്കും പോസുചെയ്യുന്നുണ്ട്.
യുവാവിനോട് വിശേഷങ്ങൾ തിരക്കിയ താരം ഹസ്തദാനം ചെയ്യുകയും തന്നെക്കാണാനെത്തിയതിന് നന്ദി അറിയിക്കുകയും ചെയ്തു. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു കാർത്തിക്ക്. ചിത്രത്തിനായി ഒരു വർഷത്തോളമായി താൻ പഞ്ചസാര ഒഴിവാക്കിയെന്ന് താരം അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പേസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
ചിത്രീകരണം പൂർത്തിയായതിന്റെ സന്തോഷത്തിൽ സംവിധായകൻ കാർത്തിക്കിന് മധുരപലഹാരം നൽകുന്ന ചിത്രങ്ങളും ആരാധകർക്കിടയിൽ ശ്രദ്ധനേടിയിരുന്നു. ജൂൺ 14-ന് ആണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നത്.
Read More Entertainment News Here
- യേശുദാസിനെ കാണാൻ അമേരിക്കയിൽ; ചിത്രങ്ങളുമായി മോഹൻലാൽ
- അന്വേഷിച്ചാൽ ആ സിനിമയിൽ ടൊവിനോയുടെ അപ്പനെയും കണ്ടെത്താം!
- രക്തച്ചൊരിച്ചിലോ സൈക്കോ വില്ലന്മാരോ ഇല്ലാത്ത ഒരു ഡീസന്റ് ത്രില്ലർ; 'അന്വേഷിപ്പിൻ കണ്ടെത്തും' റിവ്യൂ : Anweshippin Kandethum Movie Review
- സംസാരത്തിൽ എന്തോ തകരാറുണ്ടല്ലോ മമ്മൂക്കാ, മനയ്ക്കലേക്ക് ക്ഷണിക്കുകയാണോ?; മമ്മൂട്ടിയോട് ആരാധകർ
- എന്തെല്ലാം തരത്തിലുള്ള ചിരികളാ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു?; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.