/indian-express-malayalam/media/media_files/pRsKeGItxDcn3bKBjfc3.jpg)
അഭിനയത്തിനൊപ്പം തന്നെ കായികക്ഷമത കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് ടൊവിനോ തോമസ്. അപാരമായ മെയ്‌വഴക്കം പ്രകടമാക്കുന്ന നിരവധി വീഡിയോകൾ ടൊവിനോ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. നിഞ്ച പരിശീലനത്തിന്റെ വീഡിയോയും അടുത്തിടെ ടൊവിനോ ഷെയർ ചെയ്തിരുന്നു.
ജോർജിയയിൽ പാരഗ്ലൈഡിംഗ് ചെയ്യുന്നതിന്റെ ഒരു വീഡിയോ ആണ് ടൊവിനോ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. "പറക്കുന്നതും കണ്ടവരുണ്ടത്രേ," എന്നാണ് വീഡിയോയ്ക്ക് ടൊവിനോ നൽകിയ അടിക്കുറിപ്പ്.
ടൊവിനോയെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ആനന്ദ് നാരായണൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ടൊവിനോയുടെ പിതാവ് ഇല്ലിക്കൽ തോമസും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ടൊവിനോ കഥാപാത്രത്തിന്റെ അച്ഛനായാണ് ഇല്ലിക്കൽ തോമസ് എത്തുന്നത്.
Read More Entertainment News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.