/indian-express-malayalam/media/media_files/v4L93CA40RxyZYZDrUVi.jpg)
ഓൺസ്ക്രീനിൽ മാത്രമല്ല, തന്റെ ഓഫ് സ്ക്രീൻ പ്രസൻസു കൊണ്ടും എപ്പോഴും ആരാധകരെ അമ്പരപ്പിക്കുന്ന താരങ്ങളിലൊരാളാണ് മമ്മൂട്ടി. പൊതുപരിപാടികളിലെയും ഫോട്ടോഷൂട്ടുകളിലെയും എന്തിന് മമ്മൂട്ടിയുടെ എയർപോർട്ട് ലുക്കുവരെ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാണ്.
ലോകത്തിന്റെ ഫാഷൻ അപ്ഡേഷൻ ഏറ്റവും നന്നായി നിരീക്ഷിക്കുന്ന ഒരാൾ കൂടിയാണ് മമ്മൂട്ടി. ഇന്നും ചെറുപ്പക്കാരെ പോലും വെല്ലുന്ന ഫാഷൻ സെൻസാണ് പലപ്പോഴും മമ്മൂട്ടി കാഴ്ച വയ്ക്കുന്നത്. സ്റ്റൈൽ, ഫാഷൻ ഇക്കാര്യങ്ങളിലൊക്കെ മമ്മൂട്ടിയെ വെല്ലുന്നവർ കുറവാണ് സിനിമാലോകത്ത്.
മമ്മൂട്ടിയുടെ ഫാഷൻ സെൻസിനെ കുറിച്ചും സ്വയം പ്രസന്റ് ചെയ്യുന്ന രീതിയെ കുറിച്ചും ദുൽഖർ മുൻപു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്.
ദുൽഖറിന്റെ വാക്കുകളിങ്ങനെ: "ഫാമിലിയിൽ എന്തെങ്കിലും ഫംഗ്ഷൻ നടക്കുമ്പോൾ വീട്ടിലെ സ്ത്രീകളും ഞാനുമടക്കം എല്ലാവരും റെഡിയാവാൻ സമയമെടുക്കും. ഹെയർ ചെയ്യാനുമൊക്കെയായി ആളുകൾ വരും. വീട്ടിലാകെ ഒരു ഹംഗാമ മൂഡായിരിക്കും.
വാപ്പച്ചി അപ്പോഴും ടിവിയും കണ്ട് ചായയും കുടിച്ച്, ആരൊടെങ്കിലുമൊക്കെ സംസാരിച്ചോണ്ട് ഇരിക്കുകയാവും. പോവേണ്ടതിന്റെ 10 മിനിറ്റ് മുൻപെയാണ് ആള് റെഡിയാവാൻ പോവുക. റൂമിലേക്ക് പോയി എന്തെങ്കിലുമൊരു ഡ്രസ്സ് എടുത്തിട്ടു വരും. അതാണെങ്കിൽ സൂപ്പർ ഗുഡായിരിക്കും, കൂളും. അതോടെ മൊത്തം ലൈം ലൈറ്റ് പുള്ളി കൊണ്ടുപോവും.
ഞങ്ങൾ ഒന്നൊന്നര മണിക്കൂർ റെഡിയാക്കാൻ സമയം എടുക്കുമ്പോഴാണ് വാപ്പച്ചി സെക്കന്റുകൾ കൊണ്ട് ഒരുങ്ങിയിറങ്ങി എല്ലാവരെയും ഔട്ട് ഷൈൻ ചെയ്തു കളയുന്നത്. എപ്പോഴും അദ്ദേഹം അത് ചെയ്യും, അദ്ദേഹത്തിനു അത് ചെയ്യാൻ വലിയ ഇഷ്ടമാണ് താനും.
"റെഡി? ഞാൻ എങ്ങനെ ഇരിക്കുന്നു?" എന്നു ചോദിച്ചുകൊണ്ട് വരും.
"ഓൺലി യു ലുക്ക് ഗുഡ്," എന്നു ഞങ്ങളും പറയും."
Read More Entertainment Stories Here
- അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ എന്താ വാപ്പച്ചിയുടെ ഉദ്ദേശം; ട്രോളുകളിൽ നിറയുന്ന ദുൽഖറും മമ്മൂട്ടിയും
- ചെക്കൻ പെണ്ണിനെ കണ്ടത് നിശ്ചയത്തിനു ശേഷം മാത്രം: ആ വിവാഹം നടന്നതിങ്ങനെ
- മലയാളികളുടെ സ്വപ്നസുന്ദരി; സഹോദരനൊപ്പം നിൽക്കുന്ന ഈ പെൺകുട്ടിയെ മനസ്സിലായോ?
- നിന്റെ ഹൃദയത്തോടും ആത്മാവിനോടും പ്രണയമാണ്'; കാൻസർ അതിജീവിതയായ ഭാര്യയെ പിന്തുണച്ച് നടൻ ആയുഷ്മാൻ ഖുറാന
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.