/indian-express-malayalam/media/media_files/w9jzQHMjTnL6T68NnXil.jpg)
Preity Zinta
ഷാരൂഖ് ഖാൻ, മനീഷ കൊയ് രാള, പ്രീതി സിൻ്റ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ദിൽ സേ' മണിരത്നത്തിൻ്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. ദിൽ സേയിലൂടെ ആയിരുന്നു പ്രീതിയുടെ ബോളിവുഡ് അരങ്ങേറ്റം. ദിൽ സേയുമായി ബന്ധപ്പെട്ടൊരു ഓർമ പങ്കിടുകയാണ് പ്രീതി ഇപ്പോൾ. ക്ലോസപ്പ് ഷോട്ട് എടുക്കുന്നതിന് മുമ്പ് മണിരത്‌നം തന്നോട് മുഖം കഴുകാനും മേക്കപ്പ് എല്ലാം നീക്കംചെയ്യാനും ആവശ്യപ്പെട്ടുവെന്നാണ് പ്രീതി പറയുന്നത്. അദ്ദേഹം തമാശ പറയുകയാണെന്നാണ് താനാദ്യം കരുതിയതെന്നും പ്രീതി ഓർക്കുന്നു.
ആ ക്ലോസപ്പ് ഷോട്ടിൻ്റെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രീതി ഇക്കാര്യം കുറിച്ചത്. “ഈ ചിത്രം ദിൽ സേയുടെ സെറ്റിൽ വച്ച് ആദ്യ ദിവസം എടുത്തതാണ്. മണിരത്‌നം സാറിനും ഷാരൂഖ് ഖാനുമൊപ്പം പ്രവർത്തിക്കാനെത്തിയതിനാൽ ഞാൻ വളരെ ആവേശത്തിലായിരുന്നു. എന്നെ കണ്ടപ്പോൾ മണി സാർ ചിരിച്ചു കൊണ്ട് മുഖം കഴുകാൻ പറഞ്ഞു. പക്ഷേ സാർ... എൻ്റെ മേക്കപ്പ് പോകും ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അതാണ് എനിക്ക് വേണ്ടത്... പ്ലീസ് മുഖം കഴുകൂ.... അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. അദ്ദേഹം തമാശ പറയുകയാണെന്ന് ഞാൻ കരുതി.... പിന്നെയെനിക്ക് മനസ്സിലായി അതല്ലെന്ന്. സന്തോഷ് ശിവന് (ഞങ്ങളുടെ ഫോട്ടോഗ്രാഫി ഡയറക്ടർ) നന്ദി, പുതുതായി കഴുകിയ മുഖത്തോടെ എന്റെ ചിത്രമെടുത്തു"
മണിരത്‌നത്തിൻ്റെ ഐതിഹാസിക ചിത്രങ്ങളിലൊന്നായി വാഴ്ത്തപ്പെട്ടിട്ടും, ദിൽ സെ പുറത്തിറങ്ങിയതിനുശേഷം താൻ കണ്ടിട്ടില്ലെന്ന് സ്ക്രോളിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. 25 വർഷമായി ഞാൻ സിനിമ കണ്ടിട്ടില്ല, അതിനാൽ അത് എങ്ങനെ നിലകൊള്ളുന്നുവെന്ന് എനിക്കറിയില്ല. ഞാൻ ബിറ്റുകളും കഷണങ്ങളും മാത്രമേ കണ്ടിട്ടുള്ളൂ, അതും മ്യൂട്ട് ചെയ്തുകൊണ്ട്. ദിൽസെ മാത്രമല്ല എന്റെ മറ്റു ചിത്രങ്ങളും"
ഷാരൂഖ് ഖാൻ ആകാശവാണി ജീവനക്കാരനായും മനീഷ കൊയ്‌രാള വടക്ക്-കിഴക്കൻ ഭീകരരുടെ സ്ലീപ്പർ സെല്ലിലെ അംഗമായ മൊയ്‌നയായും എത്തിയ ചിത്രം അക്കാലത്ത് സമ്മിശ്ര പ്രതികരണമാണ് നേടിയത്. എന്നിരുന്നാലും എ ആർ റഹ്മാൻ രചിച്ച അതിൻ്റെ സൗണ്ട് ട്രാക്ക് വൻ ഹിറ്റായി.
Read More Entertainment Stories Here
- അഞ്ചരമാസം ഗർഭിണിയാണ്; ട്രെയിലർ ലോഞ്ചിനിടെ സർപ്രൈസുമായി യാമി ഗൗതം
- ചെക്കൻ പെണ്ണിനെ കണ്ടത് നിശ്ചയത്തിനു ശേഷം മാത്രം: ആ വിവാഹം നടന്നതിങ്ങനെ
- മലയാളികളുടെ സ്വപ്നസുന്ദരി; സഹോദരനൊപ്പം നിൽക്കുന്ന ഈ പെൺകുട്ടിയെ മനസ്സിലായോ?
- നിന്റെ ഹൃദയത്തോടും ആത്മാവിനോടും പ്രണയമാണ്'; കാൻസർ അതിജീവിതയായ ഭാര്യയെ പിന്തുണച്ച് നടൻ ആയുഷ്മാൻ ഖുറാന
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.