scorecardresearch

ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്; വീഡിയോ

തൃശൂർ തറക്കൽ ക്ഷേത്രത്തിൽ, ഉത്സവത്തിനിടെ ആനകൾ കൊമ്പുകോർത്തു

തൃശൂർ തറക്കൽ ക്ഷേത്രത്തിൽ, ഉത്സവത്തിനിടെ ആനകൾ കൊമ്പുകോർത്തു

author-image
Trends Desk
New Update
Elephant Attack, Thrissur

ചിത്രം: യൂട്യൂബ്/ആർ മീഡിയ

തൃശൂർ തറക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എഴുന്നള്ളിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞു. ഇടഞ്ഞ ആന തിടമ്പോറ്റിയ മറ്റൊരു ആനയുമായി കൊമ്പുകോർത്തു. ആന ആക്രമിക്കുന്നതിന്റെയും വിരണ്ടോടുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് പ്രചരിക്കുന്നത്.

Advertisment

ക്ഷേത്രത്തിലെ അമ്മത്തിരുവടെ ഘോഷയാത്രയ്ക്കിടെയാണ് ആന ഇടഞ്ഞത്. രാത്രി പത്തരയോടെയാണ് നാടിനെയാകെ പരിഭ്രാന്തിയിൽ നിർത്തിയ സംഭവം നടന്നത്. ഗുരുവായൂർ രവികൃഷ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ തലനാരിഴയ്ക്കാണ് പാപ്പാൻ രക്ഷപെട്ടത്. നിസാര പരിക്കുകളേറ്റ ഇയാളെ കൂർക്കഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാപ്പാനെ ആക്രമിച്ച ശേഷം​ ഉത്സവത്തിനുണ്ടായിരുന്ന മറ്റൊരു ആനയായ പുതുപ്പള്ളി അർജുനനു നേരെയും രവികൃഷ്ണൻ കൊമ്പുകൊർത്തു. തുടർന്ന് അർജുനനെ കുറച്ച് ദൂരം കുത്താനോടിക്കുന്നതും വീഡിയോയിൽ കാണാം. ആനകൾ ഒടുന്നത് കണ്ട് രക്ഷപെടാൻ ശ്രമിച്ച നാലുപേർക്ക് വീണു പരിക്കേറ്റതായാണ് റിപ്പോർട്ട്. എലിഫൻ്റ് സ്ക്വാഡ് സ്ഥലത്ത് എത്തിയാണ് രണ്ട് ആനകളെയും നിയന്ത്രണത്തിലാക്കിയത്. 

Advertisment

യൂട്യൂബിൽ പ്രചരിച്ച വീഡിയോ വളരെ പെട്ടന്നാണ് വൈറലായത്. ആനകളെ ഉത്സവത്തിനും മറ്റു ചടങ്ങുകൾക്കും ഉപയോഗിക്കുന്നത് വിമർശിച്ച് നിരവധി ഉപയോക്താക്കളാണ് കമന്റു ചെയ്യുന്നത്. "ഒരു വശത്ത് കാട്ടാനകൾ ആളുകളെ കൊല്ലുന്നു, മറുവശത്ത് മനുഷ്യർ ദൈവത്തെ പ്രീതിപ്പെടുത്തുന്നതിൻ്റെ പേരിൽ ആനകളെ ഉപദ്രവിക്കുന്നു," ഒരാൾ അഭിപ്രായപ്പെട്ടു.

Read More

Elephant Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: