/indian-express-malayalam/media/media_files/wvQjNWfq3uN6BcBREogc.jpg)
ചിത്രം: എക്സ്
ചൂടു കൂടിയതോടെ വന്യമൃഗങ്ങളെല്ലാം കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങുകയാണ്. കേരളത്തിന്റെ പലഭാഗങ്ങളിലും വന്യമൃഗ ആക്രമണങ്ങൾ തുടർക്കഥയാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ഒരു വീടിനു മുന്നിലൂടെ പുള്ളിപ്പുലിയും കരടിയും നടക്കുന്നതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ ആശങ്ക സൃഷ്ടിച്ച് വൈറലാകുന്നത്.
ഊട്ടിയിലെ യെലേനഹള്ളി ടൗണിലെ ജനവാസ മേഖലയിലാണ് വന്യമൃഗ സാനിധ്യം തിരിച്ചറിഞ്ഞത്. വീടിന്റെ മുന്നിലൂടെ ഒരു പുള്ളിപ്പുലിയും ഒരു കരടിയും നടന്നു നീങ്ങുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ എ.എൻ.ഐ.യാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
വീഡിയോ ഇതിനോടകം 3.75 ലക്ഷം കാഴ്ചകൾ നേടി. നിരവധി ഉപയോക്താക്കളാണ് പോസ്റ്റിൽ കമന്റ് പങ്കുവയ്ക്കുന്നത്. "പുലിയും കരടിയും വന്നു, ഇനി മൗഗ്ലിക്കായി കാത്തിരിക്കാം" എന്നാണ് ഒരു കാഴ്ചക്കാരൻ പോസ്റ്റിൽ കുറിച്ചത്.
#WATCH | Tamil Nadu: A leopard and a bear entered a house in Yellanalli Kaikatti village near Ooty.
— ANI (@ANI) April 6, 2024
(Source: Local) pic.twitter.com/UPDsnjFDnm
കുറച്ചു നാളുകളായി കേരളത്തിലും നരവധി വന്യമൃഗ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കാട്ടാനയുടെയും കടുവയുടെയും ആക്രമണങ്ങളിൽ നിരവധി ആളുകൾക്കാണ് ജീവൻ നഷ്ടപ്പെടുന്നത്. പരിക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപെടുന്നവരും നിരവധിയാണ്.
അടുത്തിടെ, കാട്ടാന ആക്രമണത്തില്‍ റാന്നി തുലാപ്പള്ളി സ്വദേശി ബിജു മാത്യു മരണപ്പെട്ടിരുന്നു. പുലര്‍ച്ചെ ഒന്നരയോടെ വീടിന് സമീപത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. വീടിന്റെ മുറ്റത്ത് ആന കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ട് ബിജു ആനയെ ഓടിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. പിന്നീട് വീട്ടിൽ നിന്നും 50 മീറ്റര്‍ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Read More
- ഗ്ലാസ് ഡോർ തകർന്നുവീണു; യുവതിക്ക് നഷ്ടപരിഹാരം ലഭിച്ചത് കോടികൾ
- അരിയെടുക്കാൻ റേഷൻകടയിൽ; ഇവൻ 'അരിക്കൊമ്പൻ' തന്നെ; വീഡിയോ കാണാം
- ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്; വീഡിയോ
- ആന 'മതിലുചാടുന്നത്' ഇനിയാരും കണ്ടില്ലെന്ന് പറയരുതേ; വീഡിയോ
- ഷോപ്പിങ് മാളിന്റെ തറ തകർന്നു; സാധനം വാങ്ങാനെത്തിയവർക്ക് പരിക്ക്; വീഡിയോ
- ഇത് ടേപ്പ് അല്ല, ലക്ഷ്വറി ബ്രാന്റിന്റെ ലക്ഷങ്ങൾ വിലയുള്ള ബ്രേസ്ലെറ്റ്
- മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞ് വിദ്യാര്‍ത്ഥികൾ; വീഡിയോ
- രാജീവ് ഗാന്ധി- സോണിയ വിവാഹം; വൈറലായി അപൂർവ വീഡിയോ
- ഐപിഎൽ മൈതാനത്തിറങ്ങിയ നായയെ ചവിട്ടിയ ജീവനക്കാർക്ക് രൂഷ വിമർശനം
- ചന്ദ്രനെ കണ്ട് അമ്പരന്ന് കുഞ്ഞാവ; കമന്റുമായി 'നാസ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.