scorecardresearch

ഇത് ടേപ്പ് അല്ല, ലക്ഷ്വറി ബ്രാന്റിന്റെ ലക്ഷങ്ങൾ വിലയുള്ള ബ്രേസ്‌ലെറ്റ്

ടേപ്പിന്റെ രൂപത്തിലുള്ള കൈ ചെയിൻ അവതരിപ്പിച്ച് ശ്രദ്ധനേടുകയാണ് ആഡംബര ബ്രാന്റായ ബാലൻസിയാഗ

ടേപ്പിന്റെ രൂപത്തിലുള്ള കൈ ചെയിൻ അവതരിപ്പിച്ച് ശ്രദ്ധനേടുകയാണ് ആഡംബര ബ്രാന്റായ ബാലൻസിയാഗ

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bracelet, Tape

ചിത്രം: ഇൻസ്റ്റഗ്രാം

ആഢംബര ഫാഷൻ ബ്രാന്റാണ് ബാലെൻസിയാഗ. അടുത്തിടെ ബാലൻസിയാഗ രൂപകൽപ്പന ചെയ്ത ഒരു 'ബ്രേസ്‌ലെറ്റിന്റെ' ചിത്രങ്ങളാണ് ഇപ്പോൾ ഫാഷൻ ലോകത്ത് ചർച്ചാ വിഷയം. മാർച്ച് 3ന് കമ്പനി അവതരിപ്പിച്ച 2024-25 വർഷത്തേക്കുള്ള കളക്ഷനിലാണ് ഈ വ്യത്യസ്ത ബ്രേസ്‌ലെറ്റ്​ അവതരിപ്പിച്ചത്. 

Advertisment

ബ്രേസ്‌ലെറ്റിന്റെ ഡിസൈൻ തന്നെയാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്. വസ്തുക്കൾ ഒട്ടിക്കാൻ ഉപയോഗിക്കുന്ന 'ട്രാൻസ്പരന്റ് സ്കോച്ച് ടേപ്പിൻ്റെ' റോളിനോട് സാമ്യമായാണ് ബ്രേസ്‌ലെറ്റ് ഒരുക്കിയിരിക്കുന്നത്. ഇതിൽ ബാലൻസിയാഗയുടെ ലോഗോയ്ക്കൊപ്പം പശയെന്ന് എഴുതിയിരിക്കുന്നതും കാണാം.

കൈ ചെയിനുകളോടുള്ള പരമ്പരാഗത ധാരണകളെ പൊളിച്ചെഴുതിയ ഈ ഡിസൈൻ പാരീസ് ഫാഷൻ വീക്കിലാണ് കമ്പനി അവതരിപ്പിച്ചത്. നിത്യോപയോഗ സാധനങ്ങളെ ആഡംബര വസ്തുക്കളായി പുനർസൃഷ്ടിക്കുന്നതിൽ ശ്രദ്ധേയനാണ്, ബലെൻസിയാഗയുടെ ക്രിയേറ്റീവ് ഡയറക്ടറായ ഡെംന ഗ്വാസലിയ. പതിവിൽ നിന്ന് വ്യത്യസ്തമായി വിലയേറിയ രത്‌നങ്ങളും ലോഹങ്ങളും ഒഴിവാക്കി റെസിൻ പോലുള്ള വസ്തുവിലാണ് ബ്രേസ്‌ലെറ്റിന്റെ നിർമ്മാണം.

Advertisment

ബ്രേസ്‌ലെറ്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി കാഴ്ചക്കാരണ് ആശ്ചര്യത്തോടെ കമന്റുകൾ പങ്കുവയ്ക്കുന്നത്. "ഒരു പ്രശസ്തമായ ബ്രാൻഡ് ഉണ്ടാക്കിയതുകൊണ്ട് ആളുകൾ ഏത് മണ്ടത്തരവും വാങ്ങും എന്നതിൻ്റെ ജീവനുള്ള തെളിവ്," എന്നാണ് ഒരു ഉപയോക്താവ് കമന്റിൽ കുറിച്ചത്. "ഇക്കാലത്ത് എന്തും ഫാഷനാക്കി മാറ്റാൻ കഴിയുമെന്നതിൻ്റെ തെളിവ്," എന്നാണ് മറ്റൊരാളുടെ കമന്റ്.

ബാലൻസിയാഗയുടെ ഈ ടേപ് ബ്രേസ്‌ലെറ്റിന് 36 ലക്ഷത്തോളം ഇന്ത്യൻ രൂപ വിലവരുമെന്നാണ് റിപ്പോർട്ട്.

Read More

Fashion Trends Fashion Designer Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: