scorecardresearch

മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞ് വിദ്യാര്‍ത്ഥികൾ; വീഡിയോ

സ്ഥിരമായി മദ്യപിച്ച് ക്ലാസിൽ കിടന്നുറങ്ങുന്ന അധ്യാപകനെയാണ് സ്കൂളിലെ കുട്ടികൾ ചെരുപ്പെറിഞ്ഞ് ഓടിച്ചത്

സ്ഥിരമായി മദ്യപിച്ച് ക്ലാസിൽ കിടന്നുറങ്ങുന്ന അധ്യാപകനെയാണ് സ്കൂളിലെ കുട്ടികൾ ചെരുപ്പെറിഞ്ഞ് ഓടിച്ചത്

author-image
Trends Desk
New Update
Chhattisgarh, Students, Teacher

ചിത്രം: എക്സ്

മദ്യപിച്ച് സ്‌കൂളിലെത്തിയ അധ്യാപകനെ ചെരുപ്പ് എറിഞ്ഞ് വിദ്യാര്‍ത്ഥികൾ. ഛത്തീസ്ഗഢ് ബസ്തർ ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം. സ്ഥിരമായി മദ്യലഹരിയിൽ സ്കൂളിലെത്തുന്ന അധ്യാപകന്റെ പൃവൃത്തിയിൽ പൊറുതിമുട്ടിയതോടെയാണ് കുട്ടികൾ ചെരുപ്പെറിഞ്ഞത്.

Advertisment

സംവഭത്തിന്റെ ദൃശ്യങ്ങൾ സഹിതം ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് വിഷയം പുറത്തറിയുന്നത്. സ്കൂളിലെ പ്രൈമറി തലം വിദ്യാര്‍ത്ഥികളായ ആൺകുട്ടികളും പെൺകുട്ടികളും ചേർന്നാണ് അധ്യാപകനെ തുരത്തുന്നത്. അധ്യാപകൻ സ്കൂൾ വളപ്പിലേക്ക് ബൈക്കിൽ പ്രവേശിച്ചതോടെയാണ് കുട്ടികൾ ചെരുപ്പുമായി എത്തിയത്.

ഇയാൾ സ്ഥിരമായി മദ്യപിച്ചാണ് സ്കൂളിൽ എത്തുന്നതെന്നും, മദ്യലഹരിയിൽ ക്ലാസ് മുറിയിൽ കിടന്നുറങ്ങുമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്നേഹ മൊർദാനി എന്ന വ്യക്തിയാണ് എക്സിൽ വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ നിരവധി ഉപയോക്താക്കളാണ് അധ്യാപനെ രൂഷമായി വിമർശിച്ച് രംഗത്തെത്തിയത്. ഛത്തീസ്ഗഢിൽ ഓരോ ദിവസവും ഇത്തരം കേസുകൾ തുടർക്കഥയാണെന്ന് ഒരാൾ കമന്റിൽ കുറിച്ചു.

Advertisment

പോക്കറ്റിൽ മദ്യക്കുപ്പിയുമായി സ്കൂളിൽ എത്തിയ ഒരു അധ്യാപകന്റെ വീഡിയോയും കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഛത്തീസ്ഗഢിലെ ഒരു സർക്കാർ സ്കൂളിൽ തന്നെയായിരുന്നു ഈ സംഭവവും.

Read More

Teachers Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: