scorecardresearch

ഗ്ലാസ് ഡോർ തകർന്നുവീണു; യുവതിക്ക് നഷ്ടപരിഹാരം ലഭിച്ചത് കോടികൾ

കെട്ടിടത്തിലേക്ക് പ്രവേശിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്കായിരുന്നു സ്ഫടിക കവാടം തകർന്നു വീണത്

കെട്ടിടത്തിലേക്ക് പ്രവേശിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്കായിരുന്നു സ്ഫടിക കവാടം തകർന്നു വീണത്

author-image
Trends Desk
New Update
Glass Door Shattered | Viral Video

ചിത്രം: എക്സ്

യുവതിയുടെ ദേഹത്തേക്ക് 'ഗ്ലാസ് ഡോർ' തകർന്ന് വീഴുന്ന ഒരു വീഡിയോ വർഷങ്ങൾക്ക് മുൻപ് വ്യാപകമായി പ്രചരിച്ചിരുന്നു. 2015ൽ നടന്ന സംഭവം ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്. ജെപി മോർഗനിൽ അനലിസ്റ്റായി ജോലി ചെയ്തിരുന്ന മേഗൻ ബ്രൗൺ എന്ന യുവതിയുടെ ദേഹത്തേക്കാണ് വാതിൽ തകർന്ന് വീണത്. സംഭവത്തിൽ യുവതിക്ക് ഭീമമായൊരു തുകയാണിപ്പോൾ നഷ്ടപരിഹാരമായി ലഭിച്ചിരിക്കുന്നത്. 

Advertisment

കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്ന മേഗൻ ബ്രൗണിന്റെ ശരീരത്തേക്ക് വാതിൽ തകർന്ന് വീണതോടെ തലച്ചോറിന് സ്ഥിരമായ ക്ഷതം സംഭവിച്ചെന്നാണ് റിപ്പോർട്ട്. ന്യൂയോർക്ക് നഗരത്തിൽ വച്ചുനടന്ന സംഭവത്തിന്, 35 മില്യൺ ഡോളർ (ഏകദേശം 292 കോടി രൂപ) ആണ് നഷ്ടപരിഹാരമായി ലഭിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങൾക്കൊപ്പമാണ് നഷ്ടപരിഹാര വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. കോളിൻ റഗ്ഗ് എന്ന ഉപയോക്താവ് പങ്കുവച്ച വീഡിയോയിൽ യുവതിക്കുമോൽ വാതിൽ തകർന്നു വീഴുന്നതും, സമീപത്തുണ്ടായിരുന്ന ആളുകൾ ഇവർക്കരികിലേക്ക് ഓടിയെത്തുന്നതും കാണാം. 

Advertisment

ഫിസിക്കൽ തെറാപ്പി അപ്പോയിൻ്റ്‌മെൻ്റിന് പോകുമ്പോഴാണ് യുവതിക്ക് അപകടം സംഭവിക്കുന്നതെന്നാണ് വീഡിയോയുടെ ക്യാപ്ഷൻ വ്യക്തമാക്കുന്നത്. കെട്ടിട ഉടമകളായ മാഡിസൺ കമ്പനിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയാണ് നഷ്ടപരിഹാരം നൽകിയത്.

അപകടത്തോടെ, ഓർമ്മക്കുറവ്, പ്രകാശത്തോടുള്ള സംവേദനക്ഷമത, സ്ഥിരമായ തലവേദന, കഴുത്ത് വേദന, ബാലൻസ് പ്രശ്നങ്ങൾ, ഏകാഗ്രത നഷ്ടപ്പെടൽ, തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് മേഗൻ ബ്രൗണിന് ഉണ്ടായതെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

Read More

Newyork Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: