scorecardresearch

ഷോപ്പിങ് മാളിന്റെ തറ തകർന്നു; സാധനം വാങ്ങാനെത്തിയവർക്ക് പരിക്ക്; വീഡിയോ

തിരക്കേറിയ ഷോപ്പിങ് മാളിൻ്റെ തറ ഇടഞ്ഞു വീഴുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

തിരക്കേറിയ ഷോപ്പിങ് മാളിൻ്റെ തറ ഇടഞ്ഞു വീഴുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

author-image
Trends Desk
New Update
China | Mall | Collapses

ചിത്രം: ഇൻസ്റ്റഗ്രാം

ചൈനയിലെ തിരക്കേറിയ ഒരു ഷോപ്പിങ് മാളിൻ്റെ ഒരു ഭാഗം ഇടിഞ്ഞൂവീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. മാളിന്റെ തറയുടെ ഒരു ഭാഗമാണ് അപ്രതീക്ഷിതമായി താഴേക്ക് ഇടിഞ്ഞു വീഴുന്നത്. ബ്രൂട്ട് അമേരിക്ക തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പവങ്കുവച്ചത്.

Advertisment

മാളിലുണ്ടായിരുന്ന ഉപഭോക്താക്കളിൽ ഒരാൾ, അപകടത്തിൽ താഴെക്ക് വീഴുന്നത് വീഡിയോയിൽ കാണാം. കെട്ടിടത്തിൽ താഴത്തെ നിലയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഒരു ജീവനക്കാരൻ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ ദശലക്ഷക്കണക്കിന് കാഴ്ചകൾ നേടി.

അഗ്നിശമനസേന സ്ഥലത്തെത്തിയാണ് സാധനം വാങ്ങാൻ മാളിലെത്തിയ ആളെയും ജീവനക്കാരനെയും രക്ഷപെടുത്തിയത്. ഇരുവർക്കും കാര്യമായ പരിക്കുകളൊന്നും ഇല്ലെന്നാണ് റിപ്പോർട്ട്. ഭാരം താങ്ങുന്ന പ്രധാന ഭിത്തി തകർന്നതാണ് അപകടത്തിന് കാരണമെന്ന് മാൾ മാനേജർ പറഞ്ഞു. അപകടത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടം എങ്ങനെ സംഭവിച്ചെന്നും, മാളിന്റെ നിർമ്മാണത്തിലും പരിപാലനത്തിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പൊതു സ്ഥലങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച് നിരവധി ആളുകളാണ് വീഡിയോയിൽ അഭിപ്രായം പങ്കുവയ്ക്കുന്നത്.

Read More

Advertisment
China Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: