scorecardresearch

ആന 'മതിലുചാടുന്നത്' ഇനിയാരും കണ്ടില്ലെന്ന് പറയരുതേ; വീഡിയോ

ഒരു വീടിനുള്ളിലെ കാർ പോർച്ചിന് സമീപം നിലയുറപ്പിച്ചിരിക്കുന്ന കാട്ടാന അവിടെ ഒരു നാശനഷ്ടവുംവരുത്താതെ എങ്ങനെ പുറത്തിറങ്ങുന്നു എന്നതാണ് വീഡിയോയിലുള്ളത്

ഒരു വീടിനുള്ളിലെ കാർ പോർച്ചിന് സമീപം നിലയുറപ്പിച്ചിരിക്കുന്ന കാട്ടാന അവിടെ ഒരു നാശനഷ്ടവുംവരുത്താതെ എങ്ങനെ പുറത്തിറങ്ങുന്നു എന്നതാണ് വീഡിയോയിലുള്ളത്

author-image
Trends Desk
New Update
Elephant-Wall

ഒരു കാട്ടാനയുടെ വളരെ വ്യത്യസ്തമായ ഒരു വീഡിയോ ക്ലിപ്പ് ഇപ്പോൾ വൈറലായിരിക്കുന്നത്

നാടാകെ വന്യജീവി ആക്രമണങ്ങളുടെ നിരന്തരമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കൃഷിയും, ജീവനോപാധികളും, വീടിന്റെ ഭാഗങ്ങളുമടക്കം കാട്ടാനയുൾപ്പടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ തകരുന്നത് നിത്യസംഭവമായി മാറുന്നതിനൊപ്പം മനുഷ്യ ജീവനെടുക്കുന്നതുവരെ എത്തി നിൽക്കുന്നു ഈ ആക്രമണങ്ങളുടെ കഥകൾ. അവിടെയാണ് ഒരു കാട്ടാനയുടെ വളരെ വ്യത്യസ്തമായ ഒരു വീഡിയോ ക്ലിപ്പ് ഇപ്പോൾ വൈറലായിരിക്കുന്നത്.

Advertisment

ഒരു വീടിനുള്ളിലെ കാർ പോർച്ചിന് സമീപം നിലയുറപ്പിച്ചിരിക്കുന്ന കാട്ടാന അവിടെ ഒരു നാശനഷ്ടവുംവരുത്താതെ എങ്ങനെ പുറത്തിറങ്ങുന്നു എന്നതാണ് വീഡിയോയിലുള്ളത്. തിരിച്ചിറങ്ങുമ്പോൾ തനിക്ക് എളുപ്പത്തിൽ തട്ടി തകർക്കാവുന്ന വീടിന്റെ മതിൽ വളരെ ശ്രദ്ധയോട് കൂടി മറികടക്കുന്ന ആനയുടെ ക്ഷമയും ശാന്തതയും വീഡിയോയിൽ വ്യക്തമാണ്.

തന്റെ മുൻകാലുകൾ വല്യ പ്രയാസം കൂടാതെ മതിലിന് പുറത്തെത്തിക്കുന്ന ആന വളരെ പണിപ്പെട്ടാണ് പിൻകാലുകൾ മതിലിന് വെളിയിലേക്ക് എത്തിക്കുന്നതെന്നും വീഡിയോയിൽ വ്യക്തമാണ്. അത്ര പാടുപെട്ടിട്ടും മതിലിന് ഒരു പോറൽ പോലും വരുത്താതെ ആന പുറത്തെത്തുന്നു എന്നതാണ് ഈ മതില് ചാട്ടത്തിന്റെ ഹൈലൈറ്റ്. 

Read More Related Stories 

Advertisment
Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: