/indian-express-malayalam/media/media_files/Jd7nLhD2R9n7IqPOScxf.jpg)
Photo: Pooja Dadlani Gurnani, Suhana Khan/ Instagram
ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൾ സുഖാന ഖാൻ അടുത്തിടെയാണ് തന്റെ ആദ്യ ചിത്രമായ ആർച്ചീസിലൂടെ ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിതാ റിയൽ എസ്റ്റേറ്റ് രംഗത്തേക്കും താരം കാലെടുത്തു വയ്ക്കുകയാണ്. കഴിഞ്ഞ വർഷം അലിബാഗിൽ ഫാംലാൻഡ് വാങ്ങിയതിന് ശേഷം, മുംബൈയിൽ മറ്റൊരു വസ്തുകൂടി സ്വന്തമാക്കിയിരിക്കുകയാണ് സുഖാന ഖാൻ.
താരം തന്റെ രണ്ടാമത്തെ വസ്തു മുംബൈയ്ക്ക് സമീപമുള്ള ബീച്ച് നഗരത്തിലാണ് സ്വന്തമാക്കിയത്. സ്റ്റാമ്പ് ഡ്യൂട്ടി ഉൾപ്പെടെ 10 കോടിയിലധികം രൂപ ചെലവഴിച്ചാണ് സുഹാന പ്ലഷ് ബീച്ചിനെ അഭിമുഖീകരിക്കുന്ന വസ്തു വാങ്ങിയത്. ഏകദേശം 1.8 ഏക്കറിൽ പരന്നുകിടക്കുന്ന ഭൂമിയിൽ മൂന്നു കെട്ടിടങ്ങളും ഉൾപ്പെടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. 1218, 196, 120 ചതുരശ്ര അടികളിലുള്ള മൂന്നു കെട്ടിടങ്ങളാണ് വസ്തുവിലുള്ളത്.
ഫെബ്രുവരി 13ന് രജിസ്റ്റർ ചെയ്ത വസ്തുവിനായി 57 ലക്ഷം രൂപയോളം സുഹാന സ്റ്റാമ്പ് ഡ്യൂട്ടി അടച്ചതായാണ് റിപ്പോർട്ട്. അലിബാഗിൽ താരം നടത്തുന്ന രണ്ടാമത്തെ വസ്തു ഇടപാടാണ് ഇത്. അഭിനയത്തിലേക്ക് കടക്കുന്നതിനു മുൻപുതന്നെ 1.5 ഏക്കറിൽ പരന്നുകിടക്കുന്ന കൃഷിഭൂമി സുഹാന അലിബാഗിൽ സ്വന്തമാക്കിയിരുന്നു. 12.91 കോടി രൂപ ചിലവിട്ടായിരുന്നു ഈ സ്ഥലം വാങ്ങിയത്.
ഷാരൂഖ് ഖാനും കുടുംബവും പലപ്പോഴും ഒത്തുകൂടാറുള്ള സ്ഥലമാണ് അലിബാഗ്. നിരവധി ആഘോഷങ്ങളും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. അലിബാഗിൽ ഷാരുഖിന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവിലാണ് താരം തന്റെ 52-ാം ജന്മദിനവും ആഘോഷിച്ചത്. ഹെലിപാഡും, നീന്തൽക്കുളവും അടങ്ങിയ ആഡംബര ബംഗ്ലാവാണിത്.
View this post on InstagramA post shared by Netflix india (@netflix_in)
ഷാരൂഖ് ഖാൻ നീണ്ട അതിഥി വേഷത്തിൽ അഭിനയിക്കുന്ന സുജോയ് ഘോഷ് ചിത്രത്തിൽ സുഖാന ഖാൻ അഭിനയിക്കുന്നതായും റിപ്പോർട്ടുണ്ട്.
Read More Related Stories
- താടിയെടുത്താൽ ആളിങ്ങനെ മാറുമോ?; ജീൻ പോളിനെ കണ്ട് അമ്പരന്ന് പ്രേക്ഷകർ
- മഞ്ഞുമ്മൽ ബോയ്സ് കണ്ടപ്പോൾ മരണത്തിലേക്ക് ആണ്ടുപോയ എന്റെ ചേട്ടനെ ഓർത്തു: ഷാജി കൈലാസ്
- ഇതാണ് മഞ്ഞുമ്മൽ ബോയ്സിലെ ആ വൃത്തിക്കാരൻ: റിയൽ ലൈഫ് സുധിക്കൊപ്പം ദീപക് പറമ്പോൽ
- തൊട്ടതെല്ലാം പൊന്നാവുമ്പോൾ; മലയാള സിനിമയ്ക്കിത് ഗോൾഡൻ ഫെബ്രുവരി
- Manjummel Boys Review: ശ്വാസമടക്കി പിടിച്ച് മാത്രം കാണാനാവുന്ന ഗംഭീര സർവൈവൽ ത്രില്ലർ; 'മഞ്ഞുമ്മൽ ബോയ്സ്' റിവ്യൂ
- Manjummel Boys: നിങ്ങൾ സ്ക്രീനിൽ കണ്ടത് ഞങ്ങളുടെ ജീവിതം: റിയൽ മഞ്ഞുമ്മൽ ബോയ്സ് പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us