scorecardresearch

തൊട്ടതെല്ലാം പൊന്നാവുമ്പോൾ; മലയാള സിനിമയ്ക്കിത് ഗോൾഡൻ ഫെബ്രുവരി

ഒരു വർഷം പത്തോ പന്ത്രണ്ടോ ഹിറ്റുകൾ മാത്രം പിറക്കുന്ന മലയാളം ഇൻഡസ്ട്രിയിൽ നിന്ന് ഈ ഫെബ്രുവരിയിൽ മാത്രം പിറന്നത് മൂന്നു ഹിറ്റുകൾ

ഒരു വർഷം പത്തോ പന്ത്രണ്ടോ ഹിറ്റുകൾ മാത്രം പിറക്കുന്ന മലയാളം ഇൻഡസ്ട്രിയിൽ നിന്ന് ഈ ഫെബ്രുവരിയിൽ മാത്രം പിറന്നത് മൂന്നു ഹിറ്റുകൾ

author-image
Entertainment Desk
New Update
Bramayugam

ഒരിടവേളയ്ക്ക് ശേഷം ഒന്നിനു പിന്നാലെ ചിത്രങ്ങൾ ഹിറ്റടിക്കുന്നതിന്റെ സന്തോഷത്തിലാണ് മലയാള സിനിമാലോകവും പ്രേക്ഷകരും. ഒരു വർഷം പത്തിൽ താഴെ മാത്രം ഹിറ്റുകൾ പിറക്കുന്ന മലയാളം ഇൻഡസ്ട്രിയിൽ നിന്നും ഈ മാസം മാത്രം പിറന്നത് മൂന്നു ഹിറ്റുകൾ. പ്രേമലു, ഭ്രമയുഗം ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സും. മൂന്നും മൂന്നു ഴോണറിലുള്ള ചിത്രങ്ങളാണ് എന്നതാണ് മറ്റൊരു കൗതുകം. 

Advertisment

നസ്ലെൻ, മമിത ബൈജു, ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  ഗിരീഷ് എഡി ഒരുക്കിയ പ്രേമലു പൂർണമായും  ഒരു റോം കോം എന്റർടെയിനറാണ്. ഇതിനകം തന്നെ 50 കോടിയിലേറെ ചിത്രം തിയേറ്ററുകളിൽ നിന്നും കളക്റ്റ് ചെയ്തു കഴിഞ്ഞു. ഫെബ്രുവരി 9നാണ് തിയേറ്ററുകളിലെത്തിയത്. 

Premalu Golden Feb

തൊട്ടടുത്ത ആഴ്ച, ഫെബ്രുവരി 15ന് മമ്മൂട്ടി- രാഹുൽ സദാശിവൻ ചിത്രം ഭ്രമയുഗവും തിയേറ്ററുകളിലെത്തി. കൊമേഴ്സ്യൽ ചിത്രങ്ങൾക്കു മാത്രം പൊതുവെ ലഭിക്കാറുള്ള സ്വീകരണമാണ്  ഫോക്ക് ഹൊറർ തീമിലുള്ള ഈ  മോണോക്രോം പരീക്ഷണചിത്രത്തിനു ലഭിച്ചത്. അതോടെ ഒരേ സമയം ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും ചിത്രം സ്വന്തമാക്കി. ഇതിനകം തന്നെ 35 കോടിയിലേറെ ഭ്രമയുഗം കളക്റ്റ് ചെയ്തു കഴിഞ്ഞു.  മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ ആചാരി എന്നു തുടങ്ങി വിരലിൽ എണ്ണാവുന്ന അഭിനേതാക്കൾ മാത്രമേ ചിത്രത്തിലുള്ളൂ.

Advertisment

Bramayugam

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സും ഹിറ്റടിക്കാനുള്ള യാത്രയിലാണ്. ആദ്യദിനം തന്നെ  3.3 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തതെന്ന് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു.  മമ്മൂട്ടി- രാഹുൽ സദാശിവൻ ചിത്രം ഭ്രമയുഗത്തിന്റെ ആദ്യദിന കളക്ഷനിലും മുകളിലാണ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയത്.  ചിത്രത്തിനു എല്ലായിടത്തു നിന്നും പോസിറ്റീവ് പ്രതികരണങ്ങൾ മാത്രമാണ് ലഭിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന സൂചനയാണ് ഇതു നൽകുന്നത്.  ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ സർവൈവൽ ത്രില്ലറാണ് ചിത്രം.

Manjummel Boys

പ്രേമലുവിനു ഒപ്പം തന്നെ തിയേറ്ററുകളിലെത്തിയ ടൊവിനോ തോമസ് ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. വമ്പൻ റിലീസുകളുണ്ടായിട്ടും ബോക്സ് ഓഫീസിൽ ഇടം നേടാൻ കഴിഞ്ഞിട്ടുണ്ട് ടൊവിനോ ചിത്രത്തിനും. 11 ദിവസം കൊണ്ട് സിനിമ ഏഴ് കോടിയാണ് ചിത്രം കളക്ട് ചെയ്തത്. സാമ്പ്രദായിക പൊലീസ് ഇൻവെസ്റ്റിഗേറ്റീവ് ചിത്രങ്ങളുടെ പാതയിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു  ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണിത്. കേരളത്തിൽ സംഭവിച്ച രണ്ട് പ്രധാന കൊലപാതകങ്ങളും അതിന്റെ അന്വേഷണവഴികളുമാണ് ചിത്രം പറഞ്ഞത്. 

എന്തായാലും, തൊട്ടതെല്ലാം പൊന്നാക്കിയുള്ള മലയാള ചിത്രങ്ങളുടെ കുതിപ്പ് ബോക്സ് ഓഫീസിനും തിയേറ്റർ വ്യവസായത്തിനും നൽകുന്ന ഊർജം ചെറുതല്ല. മലയാള സിനിമയ്ക്കിത് നല്ല ചിത്രങ്ങളുടെ പൂക്കാലമാണ്.  ഒടിടി പ്ലാറ്റ്ഫോമുകളുടെ വ്യാപനത്തോടെ തിയേറ്ററിൽ നിന്നും അകന്നു തുടങ്ങിയ ഒരുവിഭാഗം ആളുകളെ തിയേറ്ററുകളിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഈ ചിത്രങ്ങൾക്കു സാധിക്കുന്നുണ്ടെന്ന് തിയേറ്റർ ഉടമകളും സാക്ഷ്യം പറയുന്നു. 

Read More

Mammootty Soubin Shahir Box Office Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: