scorecardresearch

എന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ മാർക്കറ്റ് ചെയ്യേണ്ടെന്ന് ഞാൻ പറയാൻ കാരണമിതാണ്: പൃഥ്വിരാജ്

"ഞാൻ ഡയറ്റ് ചെയ്ത്, ജിമ്മിൽ പോയി, ഒരു ഡയറ്റീഷ്യന്റെ സഹായത്തോടു കൂടി നടത്തിയ ട്രാൻസ്ഫൊർമേഷൻ ഒരു മനുഷ്യൻ ജീവിച്ചു തീർത്ത ജീവിതത്തിന്റെ കഥയാണ്"

"ഞാൻ ഡയറ്റ് ചെയ്ത്, ജിമ്മിൽ പോയി, ഒരു ഡയറ്റീഷ്യന്റെ സഹായത്തോടു കൂടി നടത്തിയ ട്രാൻസ്ഫൊർമേഷൻ ഒരു മനുഷ്യൻ ജീവിച്ചു തീർത്ത ജീവിതത്തിന്റെ കഥയാണ്"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aadujeevitham Najeeb

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' റിലീസിനൊരുങ്ങുകയാണ്.  മാർച്ച് 28ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിനു വേണ്ടി അമ്പരപ്പിക്കുന്ന മേക്കോവർ തന്നെ പൃഥ്വി നടത്തിയിരുന്നു. ആടുജീവിതത്തിലെ നജീബായി മാറാൻ 30 കിലോയോളമാണ് പൃഥ്വി  ശരീരഭാരം കുറച്ചത്. 

Advertisment

തന്റെ മേക്കോവറിനെ കുറിച്ച് പൃഥ്വി പറഞ്ഞൊരു കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആടുജീവിതത്തിന്റെ ഗ്രാൻഡ് ഓഡിയോ ലോഞ്ചിനിടെയായിരുന്നു പൃഥ്വി ഇക്കാര്യം പറഞ്ഞത്.

"ഈ സിനിമയുടെ സമയത്ത് ഒരു ഡിസ്കഷൻ ഉണ്ടായിരുന്നു. എന്റെയും ഗോകുലിന്റെയും ഫിസിക്കൽ ട്രാൻസ്ഫൊർമേഷൻ ഡോക്യുമെന്ററി ചെയ്യണമെന്ന്. ഡങ്കലിൽ ആമിർ ഖാൻ സാർ ചെയ്തത് പോലെ ട്രാൻസ്ഫൊർമേഷൻ ഷൂട്ട് ചെയ്ത് വയ്ക്കണം. അതു കൂടുതൽ വ്യൂവർഷിപ്പും ട്രാക്ഷനുമൊക്കെ ഉണ്ടാക്കും എന്നൊക്കെയായിരുന്നു ചർച്ച. അന്ന് ഞാനതിനോടൊരു എതിരഭിപ്രായം പറഞ്ഞു. അതിനു കാരണം ഞാനും ഗോകുലുമൊക്കെ ഡയറ്റ് ചെയ്ത്, ജിമ്മിൽ പോയി, ഒരു ഡയറ്റീഷ്യന്റെ സഹായത്തോടു കൂടി, ഒരു ഫിസിക്കൽ ഇൻസ്ട്രക്റ്ററുടെ സാന്നിധ്യത്തിൽ നമ്മൾ നടത്തുന്ന ട്രാൻസ്ഫൊർമേഷൻ ഒരു മനുഷ്യൻ ജീവിച്ചു തീർത്ത ജീവിതത്തിന്റെ കഥയാണ്. അതിന്റെ മുന്നിലാണോ നമ്മൾ ഇതുവച്ച് മാർക്കറ്റ് ചെയ്യുന്നത്? എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു. അതുകൊണ്ട് മറ്റെന്തിനേക്കാളും നജീബ്ക്കാ, നിങ്ങൾ ജീവിച്ച ജീവിതത്തിനു നന്ദി. നിങ്ങൾ ജീവിച്ച ജീവിതമാണ് ഇതിനെല്ലാത്തിനും കാരണം," പൃഥ്വിരാജ് പറഞ്ഞു.

എ.ആർ. റഹ്മാൻ, മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ, റെജിഷ വിജയൻ, റോഷൻ മാത്യു, അമല പോൾ, ശങ്കർ രാമകൃഷ്ണൻ, വിൻസി, മല്ലിക സുകുമാരൻ, ബ്ലെസി, റസൂൽ പൂക്കുട്ടി, സത്യൻ അന്തിക്കാട്, ബെന്യാമിൻ, റഫീഖ് അഹമ്മദ്, എം ജയചന്ദ്രൻ തുടങ്ങി വൻ താരനിര തന്നെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തിരുന്നു. 

Advertisment

പൃഥ്വിരാജിനൊപ്പം അമല പോൾ, ജിമ്മി ജീൻ ലൂയിസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എ ആർ റഹ്മാൻ സംഗീത സംവിധാനവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവ്വഹിച്ചത് ശ്രീകർ പ്രസാദാണ്. ..

Read More Related Stories 

Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: