scorecardresearch

പ്രേക്ഷകരെ ചതിക്കാൻ പറ്റാത്തതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്: അക്ഷയ് കുമാർ

പൃത്വിരാജ് വില്ലനായെത്തുന്ന 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' എന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് അക്ഷയ് കുമാർ

പൃത്വിരാജ് വില്ലനായെത്തുന്ന 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' എന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് അക്ഷയ് കുമാർ

author-image
Entertainment Desk
New Update
Akshay Kumar

ചിത്രം:​ ഇൻസ്റ്റഗ്രാം/ അക്ഷയ് കുമാർ

നിരവധി ആക്ഷൻ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ സ്ഥാനം ഉറപ്പിച്ച നടനാണ്, ബോളിവുഡ് താരം അക്ഷയ് കുമാർ. തുടർച്ചയായി റിമേക്ക് ചിത്രങ്ങളിൽ അഭിനയിക്കുന്നു എന്ന വിമർശനങ്ങൾ ഉയരുമ്പോഴും ഗംഭീര ആക്ഷൻ ചിത്രങ്ങളിലൂടെ അക്ഷയ് കുമാർ സ്വന്തമാക്കിയിട്ടുള്ള വിജയങ്ങൾ വിസ്മരിക്കാനാവില്ല. പകരക്കാരനില്ലാതെ ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കുന്ന താരം ഡ്യൂപ്പിനെ ഉപയോഗിക്കാത്തതിന്റെ കാരണം അടുത്തിടെ വെളിപ്പെടുത്തി.

Advertisment

അമർ ഉജാല സംവാദ് എന്ന പരിപാടിക്കിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. "പ്രേക്ഷകർ 250, 350 രൂപ മുടക്കി ടിക്കറ്റെടുത്താണ് ഞങ്ങളെ കാണാൻ എത്തുന്നത്. യഥാർത്ഥ സ്റ്റഫ് കാണാനാണ് അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ അവരെ വഞ്ചിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ചില സ്റ്റണ്ടുകളുണ്ട്, അത് വളരെ അപകടം നിറഞ്ഞതായിരിക്കും. അതുകൊണ്ട് അത്തരം സീനുകളിൽ വിഎഫ്എക്സ് സഹായം തേടും.

ചില സാഹചര്യങ്ങളിൽ വിഎഫ്എക്സും, സ്റ്റണ്ട് ഡബിളും ഉപയോഗിക്കാറുണ്ട്. അതൊക്കെ പലപ്പോഴും അപകടവും, ജീവന് ഭീഷണിയുള്ളവയും ആയിരിക്കും. പക്ഷേ, എൻ്റെ പ്രേക്ഷകർക്ക് യഥാർത്ഥ സ്റ്റഫ് നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങൾ സ്ഫോടനങ്ങൾ കാണാറില്ലെ, ഞങ്ങൾ തന്നെയാണ് ആ തീയിലൂടെ നടക്കുന്നത്. ഞങ്ങൾ തന്നെയാണ് അതിലൂടെ ഒടുന്നതും വീഴുന്നതുമെല്ലാം. അത് പ്രധാനമാണ്, എൻ്റെ പ്രേക്ഷകർ വഞ്ചിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർക്ക് ആവശ്യമുള്ളത് ഞാൻ നൽകും," അക്ഷയ് കുമാർ പറഞ്ഞു.

Advertisment

മാരകമായ ആക്ഷൻ സ്റ്റണ്ടുകൾ ചെയ്യുമ്പോൾ, പരിക്കേൽക്കുമോ എന്ന ഭയം എപ്പോഴും ഉണ്ടാകുമെന്നും, സ്റ്റണ്ടുകൾ ചെയ്യുന്നത് മതിയായി സുരക്ഷയോടെയാണെന്നും താരം പറഞ്ഞു. "ഒരു സ്റ്റൂളിൽ നിന്ന് ചാടുമ്പോൾ പോലും, എല്ലാ സുരക്ഷാ പരിശോധനകളും നടത്തണം. എങ്ങനെ ഇറങ്ങണമെന്ന് അറിഞ്ഞിരിക്കണം. അതുപോലെ, ഞങ്ങൾ അത് ചെയ്യുമ്പോഴെല്ലാം, ഒന്നും തെറ്റില്ലെന്ന് ഉറപ്പാക്കേണ്ടതും പ്രധാനമാണ്," അക്ഷയ് കൂട്ടിച്ചേർത്തു.

അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള 'ബഡേ മിയാൻ ഛോട്ടെ മിയാൻ' എന്ന ചിത്രത്തിലാണ് അക്ഷയ് നിലവിൽ അഭിനയിക്കുന്നത്. ലണ്ടൻ, അബുദാബി, സ്കോട്ട്‌ലൻഡ്, ജോർദാൻ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയകുന്ന ചിത്രത്തിൽ മലയാളി താരം പൃത്വിരാജാണ് പ്രതിനായകനായി അഭിനയിക്കുന്നത്. ഈ വർഷം ഈദ് റിലീസായി ചിത്രം തിയേറ്ററിലെത്തും.

Read More Related Stories 

Akshay Kumar Prithviraj Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: