scorecardresearch

അരിയെടുക്കാൻ റേഷൻകടയിൽ; ഇവൻ 'അരിക്കൊമ്പൻ' തന്നെ; വീഡിയോ കാണാം

ഗോഡൗൺ തകർത്ത് അരിച്ചാക്ക് എടുക്കുന്ന ആനയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

ഗോഡൗൺ തകർത്ത് അരിച്ചാക്ക് എടുക്കുന്ന ആനയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

author-image
Trends Desk
New Update
Elephant | Wild Elephant | Viral Video

ചിത്രം: എക്സ്

ഗോഡൗൺ തകർത്ത് അരിച്ചാക്കുമായി കടന്നു കളയുന്ന കാട്ടാനയുടെ വീഡിയോയാണിപ്പോൾ ശ്രദ്ധനേടുന്നത്. കേരള-കർണാടക അതിർത്തിയിലുള്ള ഗുണ്ട്‌ലുപേട്ട് വനത്തിൽനിന്ന് വിശപ്പു സഹക്കാനാകാതെ എത്തിയ ആനയാണ്, മനുഷ്യവാസകേന്ദ്രത്തിൽ ഭീതിപരത്തിയത്. ഭക്ഷ്യധാന്യ ഗോഡൗണിൽ അതിക്രമിച്ച് കയറി അരിച്ചാക്കുമായി പോകുന്ന ആനയുടെ വീഡിയോ നരേഷ് നമ്പീശൻ എന്നയാളാണ് എക്സിൽ പങ്കുവച്ചത്.

ആളുകൾ ആനയെ ഓടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഇതൊന്നും ശ്രദ്ധിക്കാതെ ആന തുമ്പിക്കൊകൊണ്ട് ഗോഡൗണിന്റെ ഷട്ടർ തകർത്ത് അരിച്ചാക്ക് വലിച്ചു പുറത്തിടുന്നത് വീഡിയോയിൽ കാണാം. തുടർന്ന് കാലുകൊണ്ട് ചാക്കു വലിച്ചുകീറി അരി അകത്താക്കുന്നുണ്ട്.

Advertisment

"കാട്ടിൽ ഭക്ഷണമില്ലെങ്കിൽ, ഭക്ഷണം ലഭിക്കാൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണിൽ എത്തണമെന്ന് ആനയ്ക്ക് അറിയാം," എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. കേരള അതിർത്തികളിൽ ഭീതിപരത്താറുള്ള അരിക്കൊമ്പനാണോ ഇതെന്ന് പലരും വീഡിയോയിൽ കമന്റു ചെയ്യുന്നുണ്ട്. എന്നാൽ ആനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ചുറ്റും കൂടിയ ആളുകളെ ഉപദ്രവിക്കാതെ തന്റെ കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ആനയെ പലരും കമന്റ് സെക്ഷനിൽ പ്രശംസിക്കുന്നുണ്ട്. മനുഷ്യരിൽ നിന്ന് വ്യത്യസ്ഥമായി ആന അവന് ആവശ്യമുള്ള ഒരു ചാക്ക് മാത്രമാണ് എടുത്തതെന്ന് ഒരു കാഴ്ചക്കാരൻ കുറിച്ചു. കഴിഞ്ഞ മാസം, തൃശ്ശൂർ തറക്കൽ ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞോടിയ ആനയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Read More

Advertisment
Elephant Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: