scorecardresearch

ധോണിയുടെ മാസ്സ് എൻട്രിയിൽ പൊട്ടിത്തെറിച്ച് ആരാധകർ; ചെവിപൊത്തി റസ്സൽ

125 ഡെസിബെലായിരുന്നു, ചെന്നൈ-കൊൽക്കത്ത മത്സരത്തിൽ സ്റ്റേഡിയത്തിലെ ശബ്ദ നില

125 ഡെസിബെലായിരുന്നു, ചെന്നൈ-കൊൽക്കത്ത മത്സരത്തിൽ സ്റ്റേഡിയത്തിലെ ശബ്ദ നില

author-image
Trends Desk
New Update
Dhoni Entry, IPL 2024

ചിത്രം: സ്ക്രീൻഗ്രാബ്

ഐപിഎല്ലിന്റെ ആവേശം വാനോളം ഉയർന്ന ഒരു മത്സരത്തിനാണ് തിങ്കളാഴ്ച ചെപ്പോക്ക് സ്റ്റേഡിയം സാക്ഷിയായത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴു വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ മറ്റൊരു ഘട്ടത്തിലും കാണാത്ത ആവേശമായിരുന്നു, ചെന്നൈക്കായി മുൻ നായകൻ ധോണി ബാറ്റിങിനിറങ്ങിയപ്പോൾ ഉണ്ടായത്.

Advertisment

ഈ സീസണിൽ ഇതുവരെ ഹോം ഗ്രൗണ്ടിൽ ബാറ്റുവീശാൻ കഴിയാതിരുന്ന ധോണി, നാലാമനായാണ് ബാറ്റിങിനിറങ്ങിയത്. രവീന്ദ്ര ജഡേജ നാലാമനായി ഇറങ്ങി പകുതിവരെ വന്ന് ആരാധകരെ പറ്റിക്കാൻ ശ്രമിച്ചു. പിന്നീടാണ് ധോണി തന്റെ മാസ്സ് എൻട്രിയുമായി കളത്തിലെത്തിയത്. ബാറ്റിങിനിറങ്ങിയ ധോണിയെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ സ്റ്റേഡിയം പൊട്ടിത്തെറിച്ചു.

Advertisment

നാലുപാടും ഉയർന്ന കരഷോഷത്തിലും ആർപ്പുവിളികളിലും സ്റ്റേഡിയം വിറച്ചു. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒരു എൻട്രിയായി ഇത് ഓർത്തിരിക്കും. കാണികളുടെ ആവേശത്തിൽ, ഇരുകൈകളും കൊണ്ട് ചെവി പൊത്തുന്ന കൊൽക്കത്ത താരം ആന്ദ്രെ റസ്സലിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

സ്റ്റേഡിയത്തിലെ ശബ്ദ നില 125 ഡെസിബെലിലേക്ക് ഉയർന്നതായി പ്രക്ഷേപകർ സ്ക്രീനിൽ കാണിച്ചു. ചെന്നൈ താരങ്ങൾക്ക് പുറമേ കൊൽക്കത്താ താരങ്ങൾക്കും ഊഷ്മള വരവേൽപ്പാണ് ചെന്നൈ ആരാധകർ നൽകിയത്. റിങ്കു സിങ്ങിൻ്റെ വിക്കറ്റിനു ശേഷം ഗ്രൗണ്ടിലേക്കിറങ്ങിയ ആന്ദ്രെ റസ്സലിനെയും കാതടപ്പിക്കുന്ന ആരാവങ്ങളോടെയാണ് ആരാധകർ സ്വീകരിച്ചത്. 

Read More

IPL 2024 Viral Video Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: