/indian-express-malayalam/media/media_files/uploads/2021/08/onam-sadhya-menu-items-dishes-list-recipes-in-malayalam-olan-pulav-fi.jpeg)
ഓലന്‍ പുലാവ്
Onam 2021 Special Dishes Olan Pulav Recipe:വിശേഷ ദിവസങ്ങള്‍ കഴിയുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം സദ്യക്ക് ശേഷം ബാക്കി വന്ന വിഭവങ്ങള്‍ എന്ത് ചെയ്യാം എന്നത്. കണക്കുകൂട്ടലില്‍ വന്ന പിശകാവാം, വരുമെന്ന് പറഞ്ഞവര്‍ വരാത്തതാവാം, അല്ലെങ്കില്‍ ഊണിനു മുന്‍പ് പായസം കുടിച്ച് വയര്‍ നിറഞ്ഞതാവാം. എന്തായാലും 'ലെഫ്റ്റ് ഓവര്‍' എന്ത് ചെയ്യും എന്നത് വെല്ലുവിളിയാണ്.
ആവശ്യക്കാര്‍ക്ക് കൊടുക്കുക എന്നതാണ് ഏറ്റവും ഉചിതമായ കാര്യം. നമുക്ക് ചുറ്റും തന്നെ എത്രയോ പേര്‍ ഒരു നേരത്തെ ആഹാരത്തിനു ബുദ്ധിമുട്ടുന്നുണ്ട്. അവരെ കണ്ടെത്തി, അവരിലേക്ക് എത്തിക്കുക എന്നതാണ് ചെയ്യാവുന്ന, ചെയ്യേണ്ട, മാതൃകാപരമായ കാര്യം.
പക്ഷേ അത് എല്ലായ്പ്പോഴും നടന്നു കൊള്ളണം എന്നില്ല. ചിലപ്പോള്‍ പുറത്തു കൊടുക്കാനും മാത്രം അളവില്‍ വിഭവങ്ങള്‍ ബാക്കിയുണ്ടാവില്ല. അപ്പോള്‍ വീട്ടില്‍ തന്നെ അത് എങ്ങനെ 'റീയൂസ്' ചെയ്യാം എന്ന് ആലോചിക്കണം. അത്തരത്തില്‍ ഉള്ള ഒരു ആലോചനയുടെ ഫലമാണ് ഇന്നത്തെ ഓണം സ്പെഷ്യല്‍ വിഭവം - ഓലൻ കൊണ്ട് ഒരു പുലാവ്. തലേ ദിവസത്തെ ഓലന്‍ ഒന്ന് കൂടി വിളമ്പുമ്പോള്‍ മുഖം തിരിക്കുന്നവര്‍ മത്സരിച്ച് കഴിക്കും ഇത്. ഒന്ന് ട്രൈ ചെയ്ത് നോക്കൂ.
/indian-express-malayalam/media/media_files/uploads/2021/08/onam-sadhya-menu-items-dishes-list-recipes-in-malayalam-olan-pulav-1-1.jpeg)
Onam 2021 Special Dishes Olan Pulav Recipe: ഓലൻ പുലാവ്: ആവശ്യമുള്ള സാധനങ്ങൾ
- ഓലൻ - 1 കപ്പ്
- ഉള്ളി - 1 വലുത് അരിഞ്ഞത്
- തക്കാളി - 1 വലുത് അരിഞ്ഞത്
- പച്ച മുളക് - 3 എണ്ണം അരിഞ്ഞത്
- അണ്ടിപ്പരിപ്പ് - കുറച്ചു
- പട്ട , ഏലക്ക , ഗ്രാമ്പു, പെരുംജീരകം - എല്ലാം കുറച്ചു വീതം
- മുളക് പൊടി - 1 സ്പൂൺ
- ഉപ്പ് - പാകത്തിന്
- നെയ്യ് - 3 സ്പൂൺ
- വേവിച്ചു തണുപ്പിച്ച ചോറ് - 2 കപ്പ്
Onam 2021 Special Dishes Olan Pulav Recipe: തയ്യാറാക്കുന്ന വിധം
ഒരു ഉരുളിയിൽ നെയ്യ് ഒഴിച്ച് അതിലേക്കു പട്ട, ഏലക്ക, ഗ്രാമ്പു, പെരുംജീരകം എന്നിവ ഇട്ടു വഴറ്റുക. ഇതിലേക്ക് അണ്ടിപ്പരിപ്പ്, വലിയ ഉള്ളി അരി ഞ്ഞത്, പച്ചമുളക് എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം ഉപ്പും, മുളകുപൊടിയും കൂടി ചേർത്ത് നല്ല ഒരു പേസ്റ്റ് പരുവത്തിൽ ആക്കുക.
ഈ മിശ്രിതത്തിലേക്ക് ബാക്കി വന്ന ഓലൻ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വേവിച്ചു തണുപ്പിച്ചു വെച്ചിരിക്കുന്ന ചോറ് ഇട്ട് നന്നായി മിക്സ് ചെയ്യുക. തീ കുറച്ചു വെച്ച് പത്തു മിനുട്ട് ചൂടാക്കുക.
ഓലൻ പുലാവ് റെഡി. ഈ പുലാവ് നല്ല ചൂടോടെ ഒരു റായ്‌ത കൂട്ടി കഴിക്കാം.
വ്യത്യസ്തമായ ഈ പുലാവിന്റെ രുചിക്കൂട്ട് തയ്യാറാക്കിയത് ദുബായ് നിവാസി വിനിത ആണ്. യൂട്യൂബിൽ 'വിനിസ് കിച്ചൻ' എന്ന ചാനൽ നടത്തുന്നു.
Check Out More Onam Sadya Items, Recipes Here
- Onam 2021: സദ്യ വിഭവങ്ങൾ: പൈനാപ്പിൾ പച്ചടി
- Onam 2021: ഓണം വിഭവങ്ങൾ: ഇഞ്ചി കറി
- Onam 2021: ഓണം വിഭവങ്ങൾ: പാവയ്ക്കാ പച്ചടി
- Onam 2021: സദ്യ വിഭവങ്ങൾ: മാമ്പഴ പ്രഥമൻ
- Onam 2021: സദ്യ വിഭവങ്ങൾ: പാൽ പായസം
- Onam 2021: സദ്യ വിഭവങ്ങൾ: പഴം കറി
- Onam 2021: സദ്യ വിഭവങ്ങൾ: മിട്ടായി കൊണ്ടൊരു പായസം
- Onam 2021: സദ്യ വിഭവങ്ങൾ: നുറുക്ക് ഗോതമ്പ് പായസം
- Onam 2021: സദ്യ വിഭവങ്ങൾ: അട പ്രഥമൻ
- Onam 2021: സദ്യ വിഭവങ്ങൾ: തിന പായസം
- Onam 2021: സദ്യ വിഭവങ്ങൾ: സ്പെഷ്യല്‍ പാല് പായസം
- Onam 2021: സദ്യ വിഭവങ്ങൾ: അവിയൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.