Onam 2021 Sadhya Items, Paal Payasam Recipe: വിശേഷ ദിവസങ്ങളിൽ എല്ലാ വീടുകളിലും ഇത് ഒരു സ്പെഷ്യൽ ഐറ്റം ആയിരിക്കും പാൽപായസം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമായ ഈ വിഭവം ഉണ്ടാക്കാനും എളുപ്പമാണ്. കേരളത്തിലെ മിക്ക അമ്പലങ്ങളിലും പാൽപായസം വഴിപാടായി നടത്താറുമുണ്ട്. അമ്പലപ്പുഴ അതില്‍ പ്രധാനമാണ്.
തെക്കന്‍ കേരളത്തിലെ സദ്യവട്ടത്തില്‍ പാൽപായസം ബോളി എന്ന മധുരപലഹാരം ചേര്‍ത്ത് കഴിക്കുന്ന പതിവുണ്ട്. ചൂടോടെയും ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചും കഴിക്കാം എന്നത് പാൽപായസത്തിന്റെ മറ്റൊരു പ്രത്യേകതയും സൗകര്യവും.
വളരെ എളുപ്പത്തിൽ പാകം ചെയ്യാവുന്ന ഓണം സ്പെഷ്യൽ പാൽപായസത്തിന്റെ രുചിക്കൂട്ട് ഇതാ.

Onam 2021 Sadhya Items, Paal Payasam Recipe: ആവശ്യമുള്ള ചേരുവകൾ
- ഉണക്കലരി – മുക്കാൽ കപ്പ്
- പാൽ – ഒന്നര ലിറ്റർ
- പഞ്ചസാര – ഒരു കപ്പ്
- ഏലക്ക – 10 ( അല്പം പഞ്ചസാര ചേർത്ത് പൊടിച്ചത് )
- നെയ്യ് – 1 ടേബിൾ സ്പൂൺ
Onam 2021 Sadhya Items, Pal Payasam Recipe: ചെയ്യേണ്ട രീതി
ഉണക്കലരി നന്നായി കഴുകി അര ലിറ്റർ പാൽ ചേർത്ത് പ്രഷർ കുക്കറിൽ മൂന്ന് വിസിൽ വെക്കുക. തീ ചെറുതാക്കി ഒരു അഞ്ച് മിനിറ്റ് കൂടി വെച്ച് ഓഫ് ആക്കുക. പിന്നീട് കുക്കർ തുറന്നു വേവിച്ച അരി നല്ല പോലെ ഇളക്കി എടുക്കുക.
ബാക്കിയുള്ള ഒരു ലിറ്റർ പാൽ തിളപ്പിച്ച് വേവിച്ച ഉണക്കലരി അതിലേക്കു ചേർക്കുക. ചെറിയ തീയിൽ തുടരെ ഇളക്കി കൊടുക്കുക. പായസം തിളച്ചു വരുമ്പോൾ അര കപ്പ് പഞ്ചസാര ചേർക്കുക
പാലും, അരിയും, പഞ്ചസാരയും ഒന്നായി ചേർന്ന് വരുമ്പോൾ ബാക്കിയുള്ള പഞ്ചസാരയും ചേർക്കുക. പായസം നല്ല പോലെ കുറുകി വരുമ്പോൾ പൊടിച്ച ഏലക്ക ചേർക്കുക.
അവസാനമായി നെയ്യ് കൂടി ചേർത്ത് ഇളക്കി എടുക്കാം. എളുപ്പത്തിൽ ഉണ്ടാകാവുന്ന പാൽ പായസം റെഡി.
പാല്‍ പായസത്തിന്റെ രുചി കുറിപ്പ് തയ്യാറാക്കിയത് ‘എന്ന് സ്വന്തം അമ്മ’ എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തയായ കൊച്ചി നിവാസി നളിനി മേനോൻ.
Check Out More Onam Sadya Items, Recipes Here
- Onam 2021: സദ്യ വിഭവങ്ങൾ: പൈനാപ്പിൾ പച്ചടി
- Onam 2021: ഓണം വിഭവങ്ങൾ: ഇഞ്ചി കറി
- Onam 2021: ഓണം വിഭവങ്ങൾ: പാവയ്ക്കാ പച്ചടി
- Onam 2021: സദ്യ വിഭവങ്ങൾ: മാമ്പഴ പ്രഥമൻ
- Onam 2021: സദ്യ വിഭവങ്ങൾ: പഴം കറി
- Onam 2021: സദ്യ വിഭവങ്ങൾ: മിട്ടായി കൊണ്ടൊരു പായസം
- Onam 2021: സദ്യ വിഭവങ്ങൾ: അട പ്രഥമൻ
- Onam 2021: സദ്യ വിഭവങ്ങൾ: സ്പെഷ്യല്‍ പാല്‍ പായസം
- Onam 2021: സദ്യ വിഭവങ്ങൾ: തിന പായസം
- Onam 2021: ഓലൻ പുലാവ്
- Onam 2021: സദ്യ വിഭവങ്ങൾ: അവിയൽ