Onam 2021 Sadhya Items, Inji Curry Recipe: ഓണസദ്യയിൽ ഒഴിച്ച് കൂടാനാവാത്ത വിഭവമാണ് അച്ചാർ. അതിൽ പ്രധാനമാണ് ഇഞ്ചി കറി. ഓണത്തിന് ഒരാഴ്ച മുൻപ് തന്നെ ഇത് തയ്യാറാക്കി ഫ്രിഡ്‌ജിൽ സൂക്ഷിക്കാവുന്നതാണ്. മധുരവും, പുളിയും, എരിവും ചേരുന്ന ഈ വിഭവം ദഹനത്തിനും ഉത്തമമാണ്.
Onam 2021 Sadhya Items, Inji Curry Recipe: ചേരുവകൾ
- ഇഞ്ചി – 200 ഗ്രാം
- ചെറിയ ഉള്ളി -10
- പച്ചമുളക് – 3
- കറിവേപ്പില – 2 തണ്ട്
- വാളൻപുളി – ഒരു വലിയ ചെറുനാരങ്ങ വലുപ്പം (40 ഗ്രാം)
- മുളക്പൊടി – 1½ ടേബിൾസ്പൂൺ
- മല്ലിപൊടി – ½ ടേബിൾസ്പൂൺ
- വറുത്ത് പൊടിച്ച ഉലുവപ്പൊടി – ¼ ടീസ്പൂൺ
- കായപ്പൊടി – ¼ ടീസ്പൂൺ
- മഞ്ഞൾപൊടി – 2 നുള്ള്
- ശർക്കര – 3 ടേബിൾസ്പൂൺ
- കടുക് – 1 ടീസ്പൂൺ
- വെളിച്ചെണ്ണ – ആവശ്യത്തിന്
- ചൂടുവെള്ളം – 1 കപ്പ്
- ഉപ്പ് – പാകത്തിന്

Read Here: Onam 2021: ഓണം വിഭവങ്ങൾ: പൈനാപ്പിൾ പച്ചടി
Onam 2021 Sadhya Items, Inji Curry Recipe: പാകം ചെയ്യുന്ന വിധം
ഇഞ്ചി തൊലി കളഞ്ഞു വൃത്തിയാക്കി വട്ടത്തിൽ കനം കുറച്ചരിയണം. ചെറിയ ഉള്ളിയും പച്ചമുളകും വട്ടത്തിൽ കനം കുറച്ചരിയണം. പുളി ½ കപ്പ് വെള്ളത്തിൽ കുതിർത്തുപിഴിഞ്ഞുവെക്കണം
ആവശ്യത്തിനുള്ള വെളിച്ചെണ്ണ ചൂടാകുമ്പോൾ ഇതിലേക്ക് ഇഞ്ചി ഇട്ട് ഇളം ചുവപ്പുനിറമാകുന്നത് വരെ വറുത്തു കോരുക. (കരുകരുപ്പാകുന്നത് വരെ )
ഇഞ്ചി വറുത്ത എണ്ണയിൽ ഉള്ളി ഇട്ട് കുറച്ചു നിറം മാറുമ്പോൾ പച്ചമുളകും കറിവേപ്പിലയും കൂടി ഇട്ട് വറുത്തു കോരുക (ഉള്ളി ഇളം ചുവപ്പു നിറമാകണം) വറുത്തെടുത്തതെല്ലാം ചൂട് ആറിക്കഴിയുമ്പോൾ ചെറിയ തരിയോടു കൂടി പൊടിച്ചെടുക്കുക.
ഇതേ വെളിച്ചെണ്ണയിൽ നിന്നും 2 ½ ടേബിൾസ്പൂൺ വെളിച്ചെണ്ണ എടുത്തിട്ട് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിയാൽ കറിവേപ്പിലയും ഇടുക. ചെറിയ തീയിൽ ഇട്ടിട്ട് പൊടികൾ എല്ലാം ചേർത്തു കൊടുക്കുക. ചെറിയ തീയിൽത്തന്നെ പൊടിയുടെ പച്ച മണം മാറുന്നവരെ ഇളക്കുക. (1 മിനിറ്റ് )
ഇതിലേക്ക് പുളിവെള്ളവും ശർക്കരയും 1 കപ്പ് ചൂടുവെള്ളവും ഉപ്പും ചേർത്തിട്ട് തിളപ്പിക്കുക. വറുത്തു പൊടിച്ചതെല്ലാം ചേർക്കുക, മിതമായ ചൂടിൽ തിളപ്പിക്കുക.
ഇഞ്ചിക്കറി കുറുകി കുറച്ച് എണ്ണ തെളിയുന്ന പാകമാകുമ്പോൾ വാങ്ങുക.അടച്ചുറപ്പുള്ള ഗ്ലാസ് ബോട്ടിലിലോ ഭരണിയിലോ സൂക്ഷിക്കാം.
ഇഞ്ചി കറിയുടെ പാചകക്കുറിപ്പ് തയ്യാറാക്കിയത് ഷീബ രാജീവ് ആണ്. ചെന്നൈയിൽ താമസിക്കുന്ന ഷീബ രാജീവ് ഒരു ഫുഡ് വ്ലോഗറാണ്.
Check Out More Onam Sadya Items, Recipes Here
- Onam 2021: സദ്യ വിഭവങ്ങൾ: മാമ്പഴ പ്രഥമൻ
- Onam 2021: സദ്യ വിഭവങ്ങൾ: പൈനാപ്പിൾ പച്ചടി
- Onam 2021: ഓണം വിഭവങ്ങൾ: പാവയ്ക്കാ പച്ചടി
- Onam 2021: സദ്യ വിഭവങ്ങൾ: പഴം കറി
- Onam 2021: സദ്യ വിഭവങ്ങൾ: പാൽ പായസം
- Onam 2021: സദ്യ വിഭവങ്ങൾ: മിട്ടായി കൊണ്ടൊരു പായസം
- Onam 2021: സദ്യ വിഭവങ്ങൾ: സ്പെഷ്യല് പാല് പായസം
- Onam 2021: സദ്യ വിഭവങ്ങൾ: തിന പായസം
- Onam 2021: ഓലൻ പുലാവ്
- Onam 2021: സദ്യ വിഭവങ്ങൾ: അവിയൽ