Onam 2021 Sadhya Items, Mamabazha Payasam Pradhaman Recipe: ആഘോഷമായാലും വിശേഷ ദിവസമായാലും കുടുംബ സംഗമമായാലും പായസം പ്രധാനമാണ് മലയാളിക്ക്. പഞ്ചസാര അല്ലെങ്കിൽ ശർക്കര ചേർത്ത് ഉണ്ടാകുന്ന ഈ വിഭവം ഇല്ലാതെ ഒരു സദ്യ പൂര്‍ണ്ണമാവുന്നില്ല താനും. വളരെ എളുപ്പത്തില്‍ പാചകം ചെയ്തെടുക്കേണ്ടവ മുതല്‍ സങ്കീര്‍ണ്ണമായ പാചകവിധികള്‍ ഉള്ളവ വരെയുണ്ട് പായസങ്ങളുടെ കൂട്ടത്തില്‍. പുതിയ കാലത്തിന്റെ ചേരുവകള്‍ ചേര്‍ത്തുള്ള പരീക്ഷണങ്ങള്‍ വേറെ.
ഓണത്തിനും അതിനു തൊട്ടു മുന്നിലുള്ള മാസങ്ങളിലും കേരളത്തില്‍ സുലഭമായി കിട്ടുന്ന ഒരു പഴമാണ് മാമ്പഴം. അത് കൊണ്ട് ഉണ്ടാക്കാവുന്ന ഒരു അടിപൊളി പായസത്തിന്റെ കുറിപ്പ് ഇതാ.

Onam 2021 Sadhya Items, Mamabazha Payasam Pradhaman Recipe: ആവശ്യമുള്ള സാധനങ്ങൾ
- മാമ്പഴം : 2 വലുത് (400 ഗ്രാം)
- ശർക്കര : 300 ഗ്രാം
- വെള്ളം : കാൽ കപ്പ്
- രണ്ടാം പാൽ : മൂന്നു കപ്പ്
- ഒന്നാം പാൽ : 1 കപ്പ്
- നെയ്യ് : 3 ടേബിൾസ്പൂൺ
- ചൗവ്വരി : കാൽ കപ്പ്
- ഏലക്ക പൊടി : കാൽ ടീസ്പൂൺ
- ചുക്ക് പൊടിച്ചത് : കാൽ ടീസ്പൂൺ
- അണ്ടിപ്പരിപ്പ് : 15 എണ്ണം
- ഉണക്ക മുന്തിരി : 20 എണ്ണം
- തേങ്ങാ കൊത്ത് : 3 ടേബിൾസ്പൂൺ
- ഉപ്പു : ഒരു നുള്ളു
Onam 2021 Sadhya Items, Mamabazha Payasam Pradhaman Recipe: ഉണ്ടാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രത്തിൽ ശർക്കര, അര കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക, ശേഷം അരിച്ചു മാറ്റി വെക്കുക.
മാമ്പഴം നന്നായി കഴുകി തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കുക. ഒരു ടേബിൾസ്പൂൺ നെയ്യിൽ മാമ്പഴം നന്നായി വരട്ടി എടുക്കുക. ഇതിലേക്ക് ശർക്കര പാനി കൂടി ചേർത്ത് ഒരു നൂൽ പരുവം ആകുന്നതു വരെ വരട്ടി എടുക്കുക.
ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് നന്നായി കുറുക്കി എടുക്കുക. കുറുകി വന്ന പായസത്തിലേക്ക് ഏലക്ക, ചുക്ക് പൊടി എന്നിവ ചേർത്ത് 2 മിനിറ്റ് തിളപ്പിക്കുക. ഒരു നുള്ളു ഉപ്പു കൂടി ചേർക്കാം.
തേങ്ങയുടെ ഒന്നാം പാൽ കൂടി ചേർത്ത് തിള വരുന്നതിനു മുൻപ് പായസം അടുപ്പിൽ നിന്നും വാങ്ങി വെക്കുക.
രണ്ടു ടേബിൾസ്പൂൺ നെയ്യിൽ തേങ്ങാ കൊത്തും, അണ്ടിപരിപ്പും മുന്തിരിയും വറുത്തു പായസത്തിലേക്കു ഒഴിക്കുക.
സ്വാദിഷ്ടമായ മാമ്പഴ പ്രഥമൻ തയ്യാറായി, ചൂടോടു കൂടി വിളമ്പാം.
മാമ്പഴ പ്രഥമന്റെ രുചികൂട്ട് തയ്യാറാക്കിയത് മലയാളിയായ സ്വീഡൻ നിവാസി ബിൻസി അഭിലാഷ്. ‘ബിൻസിസ് കിച്ചൻ’ എന്ന പേരിൽ യൂട്യൂബ് ചാനല്‍ നടത്തുന്നു.
Check Out More Onam Sadya Items, Recipes Here
- Onam 2021: സദ്യ വിഭവങ്ങൾ: പൈനാപ്പിൾ പച്ചടി
- Onam 2021: ഓണം വിഭവങ്ങൾ: ഇഞ്ചി കറി
- Onam 2021: ഓണം വിഭവങ്ങൾ: പാവയ്ക്കാ പച്ചടി
- Onam 2021: സദ്യ വിഭവങ്ങൾ: പഴം കറി
- Onam 2021: സദ്യ വിഭവങ്ങൾ: പാൽ പായസം
- Onam 2021: സദ്യ വിഭവങ്ങൾ: മിട്ടായി കൊണ്ടൊരു പായസം
- Onam 2021: സദ്യ വിഭവങ്ങൾ: സ്പെഷ്യല്‍ പാല് പായസം
- Onam 2021: സദ്യ വിഭവങ്ങൾ: തിന പായസം
- Onam 2021: ഓലൻ പുലാവ്
- Onam 2021: സദ്യ വിഭവങ്ങൾ: അവിയൽ