Onam 2021 Sadhya Items, Pavakka Pachadi Recipe: സദ്യയ്ക്ക് പാവയ്ക്കയോ എന്ന ചോദ്യം ഉണ്ടാവുന്നത് സ്വാഭാവികം. എന്നാൽ കയ്പ്പ് ഉൾപ്പടെയുള്ള എല്ലാ രുചികളും ചേരുമ്പോഴേ സദ്യ പൂർണ്ണമാകൂ. അനേകം പോഷക ഗുണങ്ങളാൽ സമ്പന്നമായ പാവയ്ക്കാ കൊണ്ടൊരു കിച്ചടി ആണ് ഇന്നത്തെ ഓണം പാചക വിഭവം.
Onam 2021 Sadhya Items, Pavakka Pachadi Recipe: വേണ്ട സാധനങ്ങൾ
- പാവയ്ക്കാ – 3 എണ്ണം ചെറുതായി അരിഞ്ഞത്
- പച്ചമുളക് – 4 അല്ലെങ്കിൽ 5 നെടുകെ മുറിച്ചത്
- ചിരകിയ തേങ്ങാ – അര കപ്പ്
- കടുക് – 1 / 8 ടീസ്പൂൺ + 1 / 2 ടീസ്പൂൺ
- ജീരകം – 1 / 4 ടീസ്പൂൺ
- തൈര് – 1 / 4 കപ്പ് + 3 / 4 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
- വറ്റൽ മുളക് – 1
- കറിവേപ്പില – ആവശ്യത്തിന്

Onam 2021 Sadhya Items, Pavakka Pachadi Recipe: പാചക രീതി
തേങ്ങയും 1/8 ടീസ്പൂൺ കടുകും, ജീരകവും, 1/4 കപ്പ് തൈരും ചേർത്ത് നല്ല പോലെ അരച്ച് എടുക്കുക. പാവയ്ക്കാ കഷ്ണങ്ങളും, പച്ചമുളകും, ബ്രൗൺ നിറമാകുന്ന വരെ എണ്ണയിൽ വറുത്തു കോരുക, ഇവയെ ചെറുതായി ഒന്നു ഉടച്ചു മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
അതിലേക്കു അരച്ച തേങ്ങാ കൂട്ടും ഉപ്പും ബാക്കി ഉള്ള തൈരും ചേർത്ത് യോജിപ്പിക്കുക. സ്വാദാനുസരണം ഉപ്പു ചേർക്കാം.
ഒരു പാത്രത്തിൽഎണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു, വറ്റൽ മുളക്, കറിവേപ്പില ഇട്ടു മൂപ്പിക്കുക. ശേഷം ഇത് കിച്ചടിയുടെ മേലെ ഇട്ടു അലങ്കരിക്കാം.
ഓണം വിഭവങ്ങളിലെ പാവയ്ക്കാ കിച്ചടി തയ്യാറാക്കിയത് അമേരിക്കൻ നിവാസിയായ മലയാളി ഫുഡ് ബ്ലോഗർ മായാ അഖിൽ. കേരളത്തിൽ തിരുവല്ല സ്വദേശിയായ മായ കഴിഞ്ഞ പന്ത്രണ്ടു കൊല്ലങ്ങളായി അമേരിക്കയിലെ സിയാറ്റിലിൽ കുടുംബമായി താമസിക്കുന്നു. പാചകത്തിനോടുള്ള അഭിനിവേശം മായയെ ഒരു ഫുഡ് ബ്ലോഗിലേക്കും, തുടർന്ന് ‘യമ്മി ഓ യമ്മി’ എന്ന യൂട്യൂബ് ചാനലിലേക്കും എത്തിച്ചു.
Check Out More Onam Sadya Items, Recipes Here
- Onam 2021: സദ്യ വിഭവങ്ങൾ: മാമ്പഴ പ്രഥമൻ
- Onam 2021: ഓണം വിഭവങ്ങൾ: ഇഞ്ചി കറി
- Onam 2021: സദ്യ വിഭവങ്ങൾ: പൈനാപ്പിൾ പച്ചടി
- Onam 2021: സദ്യ വിഭവങ്ങൾ: പഴം കറി
- Onam 2021: സദ്യ വിഭവങ്ങൾ: പാൽ പായസം
- Onam 2021: സദ്യ വിഭവങ്ങൾ: മിട്ടായി കൊണ്ടൊരു പായസം
- Onam 2021: സദ്യ വിഭവങ്ങൾ: സ്പെഷ്യല് പാല് പായസം
- Onam 2021: സദ്യ വിഭവങ്ങൾ: തിന പായസം
- Onam 2021: ഓലൻ പുലാവ്
- Onam 2021: സദ്യ വിഭവങ്ങൾ: അവിയൽ