Onam 2021 Sadhya Items Menu dishes Aviyal Recipe: സദ്യക്കും ഒഴിച്ച് കൂടാനാവാത്ത വിഭവമാണ് അവിയല്‍. വിവിധ തരത്തിൽ ഉള്ള പച്ചക്കറികൾ ചേര്‍ന്നത് കൊണ്ട് തന്നെ അവിയലിനു സ്വാദും, ഗുണവും കൂടുതലാണ്. പച്ചക്കറികള്‍ വേവിച്ച് അധികം എണ്ണ ചേര്‍ക്കാതെ, തേങ്ങ ചേര്‍ത്ത അരപ്പും കൂട്ടിയാണ് അവിയല്‍ ഉണ്ടാക്കുന്നത്. കേരളത്തില്‍ തന്നെ അവിയലിന് പല രുചി ഭേദങ്ങളുണ്ട്. പുളി രസത്തിനു തെക്കൻ കേരളത്തിൽ അവിയലിൽ മാങ്ങാ ചേർക്കുമ്പോൾ, ബാക്കിയുള്ള സ്ഥലങ്ങളിൽ പുളിയോ, തൈരോ ആണ് ചേർക്കുന്നത്.
ഈ ഓണത്തിന് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന അവിയലിന്റെ പാചകകുറിപ്പ് ഇതാ.

Onam 2021 Sadhya Items Menu dishes Aviyal Recipe: ചേരുവകൾ
- ക്യാരറ്റ് – 2 എണ്ണം
- കായ – 1 എണ്ണം
- ചേന – ഒരു മീഡിയം കഷണം
- ബീൻസ് – 5 എണ്ണം
- പയറ് – 8 എണ്ണം
- കുമ്പളങ്ങ – ഒരു മീഡിയം കക്ഷണം
- മുരിങ്ങക്ക – 3 എണ്ണം
- ചെറിയ ഉള്ളി – 3 എണ്ണം
- ജീരകം – 1/ 4 ടീസ്പൂൺ
- തേങ്ങാ ചിരകിയത് – 1
- പച്ച മുളക് – 4 എണ്ണം
- മഞ്ഞൾ പൊടി – 1/ 4 ടീസ്പൂൺ
- വെളിച്ചെണ്ണ , കറിവേപ്പില , ഉപ്പ് – ആവശ്യത്തിന്
Onam 2021 Sadhya Items Menu dishes Aviyal Recipe: പാകം ചെയുന്ന രീതി
പച്ചക്കറികൾ എല്ലാം ഉപ്പിട്ട വെള്ളത്തിൽ പത്ത് മിനിറ്റ് ഇട്ടു വൃത്തിയാക്കുക. ഒരു വലിയ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് പച്ചക്കറികൾ ഒന്ന് ഒന്നായി ഇട്ടു 10 മിനിറ്റ് വഴറ്റുക. അതിനു ശേഷം മഞ്ഞൾ പൊടി, മുളക് പൊടി, പച്ചമുളക്, കറിവേപ്പില, ഉപ്പ് ചേർത്ത് ഇളക്കി അടച്ചു വെച്ച് ചെറു തീയിൽ വേവിക്കുക.
ആവശ്യമായ പുളി വെള്ളം ചേർത്ത് ഇളക്കി അഞ്ചു മിനിറ്റ് വീണ്ടും വേവിക്കുക. തേങ്ങയും, ജീരകവും, ചെറിയ ഉള്ളിയും ഒന്നായി ഒന്ന് ചതച്ചു വേവിച്ച പച്ചക്കറിയിലേക്ക് ചേർത്ത് മെല്ലെ ഇളക്കി യോജിപ്പിക്കുക.
ഒരു സ്പൂൺ കൊണ്ട് കഷ്ണങ്ങൾ എല്ലാം ഒരേ നിരപ്പിലാക്കി ആവി വരുന്നവരെ അടച്ചു വെച്ച് പാകം ചെയ്യുക.
കറിവേപ്പിലയും, വെളിച്ചെണ്ണയും ചേർത്ത് ഇളക്കി അല്പസമയം അടച്ചു വെക്കുക.
വെളിച്ചെണ്ണയാണ് അവിയലിന് മണവും, രുചിയും കൂട്ടുന്നത്.
രുചികരമായ അവിയൽ തയ്യാർ.
Check Out More Onam Sadya Items, Recipes Here
- Onam 2021: സദ്യ വിഭവങ്ങൾ: പൈനാപ്പിൾ പച്ചടി
- Onam 2021: ഓണം വിഭവങ്ങൾ: ഇഞ്ചി കറി
- Onam 2021: ഓണം വിഭവങ്ങൾ: പാവയ്ക്കാ പച്ചടി
- Onam 2021: സദ്യ വിഭവങ്ങൾ: മാമ്പഴ പ്രഥമൻ
- Onam 2021: സദ്യ വിഭവങ്ങൾ: പാൽ പായസം
- Onam 2021: സദ്യ വിഭവങ്ങൾ: പഴം കറി
- Onam 2021: സദ്യ വിഭവങ്ങൾ: മിട്ടായി കൊണ്ടൊരു പായസം
- Onam 2021: സദ്യ വിഭവങ്ങൾ: നുറുക്ക് ഗോതമ്പ് പായസം
- Onam 2021: സദ്യ വിഭവങ്ങൾ: അട പ്രഥമൻ
- Onam 2021: സദ്യ വിഭവങ്ങൾ: തിന പായസം
- Onam 2021: സദ്യ വിഭവങ്ങൾ: സ്പെഷ്യല്‍ പാല് പായസം
- Onam 2021: ഓലൻ പുലാവ്