Onam 2021 Sadhya Items, Payasam Recipe Ada Pradhaman: പ്രഥമന് എന്നാല്‍ ഒന്നാമന്‍ എന്നര്‍ത്ഥം. പായസങ്ങളില്‍ ഒന്നാമന്‍ എന്ന് കരുതപ്പെടുന്നതാണ് അട പ്രഥമന്‍. പ്രഥമനിൽ പ്രഥമൻ അട പ്രഥമൻ എന്നും ചൊല്ലുണ്ട്.
അരി കൊണ്ടുണ്ടാക്കുന്ന അടയും ശര്‍ക്കരയും തേങ്ങാപാലും ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ പായസത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് എന്നാണ് പറയപ്പെടുന്നത്. പരമ്പരാഗതമായ രീതിയിൽ അട പ്രഥമൻ ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം.

Onam 2021 Sadhya Items Menu dishes Payasam Recipe Ada Pradhaman: അട ഉണ്ടാക്കാൻ വേണ്ടുന്ന ചേരുവകൾ
- ഉണക്കലരി വറുക്കാതെ പൊടിച്ചത് – 1 കപ്പ്
- വെള്ളം – 1 കപ്പ്
- പഞ്ചസാര – 1/ 2 ടീസ്പൂൺ
- നെയ്യ് – 1/ 2 ടീസ്പൂൺ
ഇവയെല്ലാം ഒന്നിച്ചു യോജിപ്പിച്ചു നല്ല അയഞ്ഞ പരുവത്തിലുള്ള മാവാക്കി, വാഴച്ചീന്തിൽ നേർമയായി ഒഴിച്ച് ചുരുട്ടി കെട്ടി നല്ല ചൂട് വെള്ളത്തിൽ ഇട്ടു വേവിച്ചു എടുക്കുക (7 മുതൽ 10 മിനിറ്റ് സമയം എടുക്കും )
തണുത്തതിനു ശേഷം ചെറിയ കഷ്ണങ്ങൾക്കായി മുറിക്കാം.
Onam 2021 Sadhya Items Menu dishes Payasam Recipe Ada Pradhaman: പായസത്തിനു വേണ്ടുന്ന ചേരുവകൾ
- അട – 200 ഗ്രാം
- ശർക്കര – 1/ 2 കിലോ
- തേങ്ങയുടെ രണ്ടാം പാൽ – 2 1/2 കപ്പ്
- തേങ്ങയുടെ ഒന്നാം പാൽ – 1 കപ്പ്
- ചുക്ക് പൊടി – 1/ 2 ടീസ്പൂൺ
- ജീരകം പൊടിച്ചത് – 1 / 2 ടീസ്പൂൺ
- ഏലയ്ക്ക പൊടിച്ചത് – 1/ 2 ടീസ്പൂൺ
- നെയ്യ് – ആവശ്യത്തിന്
- കദളി പഴം – 2 എണ്ണം
- വെള്ളം – 1 ഗ്ലാസ്
ശർക്കര വെള്ളം ചേർത്ത് പാകമാക്കി അതിലേക്കു അട ചേർത്ത് നല്ല പോലെ വരട്ടുക. വെള്ളം നല്ല പോലെ വറ്റുമ്പോൾ അതിലേക്കു അല്പം നെയ്യ് ചേർത്ത് ഒന്ന് കൂടി വരട്ടി എടുക്കുക.
കദളി പഴം നല്ല പോലെ ഉടച്ചു തേങ്ങയുടെ രണ്ടാം പാലിൽ ചേർത്ത് അടയിലേക്കു ചേർക്കുക. പഴം ചേർക്കുമ്പോൾ അട പ്രഥമന് സ്വാദ് കൂടും.
ഒന്നാം പാലിലേക്ക് ചുക്ക്, ജീരകം, ഏലയ്ക്ക പൊടികൾ ചേർത്ത് യോജിപ്പിച്ചു വെക്കുക. രണ്ടാം പാൽ തിളച്ചു അഞ്ചു മിനിറ്റ് കഴിഞ്ഞാൽ തീ അണയ്ക്കുക. ഇനി അടയിലേക്കു ഒന്നാം പാൽ ചേർത്ത് ഇളക്കുക. അടുപ്പിൽ നിന്നും മാറ്റിയ ശേഷം ഒന്നാം പാൽ ചേർക്കുക
അട പ്രഥമൻ റെഡി.
രുചിയേറിയ ഈ പ്രഥമന്റെ റെസിപ്പി തയ്യാറാക്കിയത് ‘കേരള ഫുഡി’ എന്ന് അറിയപ്പെടുന്ന തൃശൂർ സ്വദേശി ഗോവിന്ദ് ആണ്. ഇൻസ്റ്റാഗ്രാമിലും , യൂട്യുബിലും ഭക്ഷണ-യാത്രാ സംബന്ധമായ ചാനല്‍ നടത്തുന്നു.
Check Out More Onam Sadya Items, Recipes Here
- Onam 2021: സദ്യ വിഭവങ്ങൾ: പൈനാപ്പിൾ പച്ചടി
- Onam 2021: ഓണം വിഭവങ്ങൾ: ഇഞ്ചി കറി
- Onam 2021: ഓണം വിഭവങ്ങൾ: പാവയ്ക്കാ പച്ചടി
- Onam 2021: സദ്യ വിഭവങ്ങൾ: മാമ്പഴ പ്രഥമൻ
- Onam 2021: സദ്യ വിഭവങ്ങൾ: പാൽ പായസം
- Onam 2021: സദ്യ വിഭവങ്ങൾ: പഴം കറി
- Onam 2021: സദ്യ വിഭവങ്ങൾ: മിട്ടായി കൊണ്ടൊരു പായസം
- Onam 2021: സദ്യ വിഭവങ്ങൾ: നുറുക്ക് ഗോതമ്പ് പായസം
- Onam 2021: സദ്യ വിഭവങ്ങൾ: സ്പെഷ്യല്‍ പാല് പായസം
- Onam 2021: സദ്യ വിഭവങ്ങൾ: തിന പായസം
- Onam 2021: ഓലൻ പുലാവ്
- Onam 2021: സദ്യ വിഭവങ്ങൾ: അവിയൽ