scorecardresearch
Latest News

Onam 2021: സദ്യ വിഭവങ്ങൾ: പഴം കറി

Onam 2021 Sadhya Items, Pazham Curry Recipe: എളുപ്പത്തില്‍ പാചകം ചെയ്യാവുന്നതും, സ്വാദിഷ്ടവുമായ പഴമയുടെ രുചിക്കൂട്ടാണിത്

സദ്യ വിഭവങ്ങൾ, പഴം കറി, Onam Sadhya near me, Onam Sadhya items, Onam Sadhya recipe, Onam Sadhya in Kochi, Onam Sadhya delivery near me, Onam Sadhya dishes list, Onam Sadhya 2021, Onam Sadhya recipes in Malayalam pdf, Onam Sadhya menu items, pazham curry, pazham curry recipe

Onam 2021 Sadhya Items, Pazham Curry Recipe: പഴം ഇല്ലാതെ ഒരു ‘മീലും’ പൂര്‍ണ്ണമാകുന്നില്ല, ഇന്ത്യന്‍ പാചകത്തിലും പാശ്ചാത്യ രീതികളിലും എല്ലാം പഴങ്ങളുടെ സാന്നിധ്യമുണ്ട്. സാലഡ് ആയും ഡിസേര്‍ട്ട് ആയുമെല്ലാം പഴങ്ങള്‍ തീന്മേശകളില്‍ നിറയാറുണ്ട്.

സദ്യയ്ക്കും പഴം ഒഴിച്ചുകൂടാനാവാത്തത് തന്നെ. പായസത്തിനൊപ്പം, പച്ചടിയില്‍ ഒക്കെ പഴമുണ്ട്. ഓണ വിഭവങ്ങളില്‍ പ്രധാനമായ ഒന്നാണ് പഴം നുറുക്ക്. മുന്‍പൊക്കെ ഇത് ഉണ്ടാക്കിയിരുന്നത് പഴം നുറുക്കിന്റെ /പഴം പുഴുങ്ങിയതിന്റെ വെള്ളം ഉപയോഗിച്ചാണ്.

ഇത് എളുപ്പത്തില്‍ പാചകം ചെയ്യാവുന്നതും, സ്വാദിഷ്ടവുമായ പഴമയുടെ രുചിക്കൂട്ടാണിത്. പഴം കറി കൂട്ടാൻ പാചകക്കുറിപ്പ് ഇതാ.

സദ്യ വിഭവങ്ങൾ, പഴം കറി, Onam Sadhya near me, Onam Sadhya items, Onam Sadhya recipe, Onam Sadhya in Kochi, Onam Sadhya delivery near me, Onam Sadhya dishes list, Onam Sadhya 2021, Onam Sadhya recipes in Malayalam pdf, Onam Sadhya menu items, pazham curry, pazham curry recipe

Onam 2021 Sadhya Items, Pazham Curry Recipe: ചേരുവകൾ

നേന്ത്ര പഴം – 3
പച്ചമുളക് – 4 എണ്ണം
ഇഞ്ചി – ഒരു കഷ്ണം
നാളികേരം – 1 മുറി
കറിവേപ്പില – 1 തണ്ട്
കടുക് – 2 ടീസ്പൂണ്‍
വറ്റല്‍ മുളക് – 1 എണ്ണം
വെളിച്ചെണ്ണ – 2 ടീസ്പൂണ്‍

Onam 2021 Sadhya Items, Pazham Curry Recipe: ചെയ്യേണ്ട രീതി

നേന്ത്രപ്പഴം തൊലി കളഞ്ഞ് വേവിക്കുക. നല്ലവണ്ണം വെന്തതിനു ശേഷം കടകോൽ/കൈയിൽ ഉപയോഗിച്ച് നന്നായി ഉടക്കുക.

പച്ചമുളക്, ഇഞ്ചി, നാളികേരം എന്നിവ നന്നായി അരച്ചെടുക്കുക.

ഉടച്ച നേന്ത്രപ്പഴത്തിലേക്ക് വേണ്ടത്ര വെള്ളം ഒഴിച്ച് തിളപ്പിക്കുക. പാകത്തിന് ഉപ്പു ചേര്‍ക്കുക.

പാത്രം അടുപ്പില്‍ നിന്നും വാങ്ങിവെക്കുക.

ഇതിലേക്ക് അരച്ചുവെച്ച നാളികേരം, ഇഞ്ചി, പച്ചമുളക് എന്നിവ അരച്ചത് ചേര്‍ക്കുക.

ഇനി ഉണ്ടാക്കി വച്ചിട്ടുള്ള പഴം കറിയില്‍ വറുത്തിടാം. വെളിച്ചെണ്ണ ഒരു ചെറിയ പാത്രത്തില്‍ എടുത്ത് അതിലേക്കു കടുകും, വറ്റല്‍ മുളകും ഇടുക. കടുക് പൊട്ടി തുടങ്ങിയാല്‍ കറിവേപ്പില ഇട്ടു ഇളക്കുക. കറിവേപ്പിലയുടെ നിറം മാറിയാല്‍ അത് പഴം കറിയിലേക്ക് ഒഴിക്കുക.

പഴം കൂട്ടാൻ തയ്യാർ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. നേന്ത്രപ്പഴം നല്ലവണ്ണം പഴുത്തതാകണം. തൊലി കുറേശ്ശെ കറുത്തത്.
  2. പഴം നുറുക്ക് ഉണ്ടാക്കാനായി കൂടുതല്‍ പഴം വേവിക്കുക ആണെങ്ങില്‍ അതിന്റെ വേവിച്ച വെള്ളവും പഴവും എടുത്തു ഈ കൂട്ടാൻ ഉണ്ടാക്കാം. സ്വാദ് കൂടും.

രുചിയേറിയ ഈ വിഭവത്തിന്റെ രുചിക്കൂട്ട് തയ്യാറാക്കിയത് ശ്രീലക്ഷ്മി ശ്രീരാഗ്. ‘ശ്രീസ് വെജ് മെനു’ യൂട്യൂബ് ചാനൽ നടത്തുന്നു.

Check Out More Onam Sadya Items, Recipes Here

Stay updated with the latest news headlines and all the latest Onam news download Indian Express Malayalam App.

Web Title: Onam sadhya menu items dishes list recipes in malayalam pazham curry