Onam 2021 Sadhya Items, Chocolate Eclair Payasam Recipe: പാൽ പായസവും, ശര്‍ക്കര പായസവുമൊക്കെ നമ്മൾ ഒരുപാട് കഴിച്ചിട്ടുണ്ടാവും. എന്നാൽ എപ്പോഴെങ്കിലും മിട്ടായി കൊണ്ട് ഉണ്ടാക്കിയ ഒരു പായസം കഴിച്ചിട്ടുണ്ടോ ? ഈ ഓണത്തിന് വ്യത്യസ്തമായ ഒരു പായസം ഉണ്ടാക്കി നോക്കൂ, അതും എക്ലയർ ചോക്ലേറ്റ് കൊണ്ടുള്ള ഒന്ന്.
Onam 2021 Sadhya Items, Chocolate Eclair Payasam Recipe: ആവശ്യമുള്ള സാധനങ്ങൾ
ചോക്ലേറ്റ് എക്ലയർ – 1 ബൗൾ
പാൽ – 2 ലിറ്റർ
മെലിഞ്ഞ സേമിയ – 2 കപ്പ്
നെയ്യ് – 2 ടേബിൾ സ്പൂൺ
ഡ്രൈ നട്സ് പൊടിച്ചത് – ആവശ്യത്തിന്

Onam 2021 Sadhya Items, Chocolate Eclair Payasam Recipe: തയ്യാറാക്കുന്ന വിധം
ഒരു ഉരുളിയിൽ നെയ്യ് ഒഴിച്ചു ചൂടാക്കുക. അതിലേക്കു എക്ലയർ ചോക്ലേറ്റ്സ് ഇടുക. അത് ഉരുകി ഒരു കട്ടിയുള്ള പേസ്റ്റ് ആവും. ഈ സ്റ്റേജിൽ അതിലേക്ക് 1 ലിറ്റർ പാൽ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. മൊത്തം മിശ്രിതം പാറ പോലെ നല്ല കട്ടിയുള്ളതായി മാറുന്നത് കാണാം. ഈ പ്രതിഭാസത്തെ കുറിച്ച് പേടിക്കേണ്ട. ഗ്യാസ് കുറച്ചു വെച്ച് നന്നായി ഇളക്കി കൊണ്ട് ഇരിക്കുക. പതുക്കെ ചോക്ലേറ്സ് ഉരുകുന്നത് കാണാം . ഇപ്പോൾ മിശ്രിതം ഒരു ചോക്ലേറ്റ് മിൽക്ക് ഷേക്ക് പോലെ ആയി മാറും.
ഇതിലേക്ക് മെലിഞ്ഞ സേമിയ ചേർത്ത് കുറഞ്ഞ ഗ്യാസിൽ തിളപ്പിക്കുക. ഇടവിട്ട് ഇളക്കി കൊണ്ടിരിക്കുക. സേമിയ നന്നായി വെന്തു കുറുകി വരുമ്പോൾ ബാക്കി ഉള്ള പാൽ ചേർത്ത് ചെറിയ തീയില്‍ ഒരു അഞ്ചു മിനിറ്റ് തിളപ്പിക്കുക. പൊടിച്ച ഡ്രൈ നട്സ് ചേർത്ത് അഞ്ചു മിനിറ്റ് കൂടി തിളപ്പിക്കുക.
ചോക്ലേറ്റ് എക്ലയർ പായസം റെഡി. മുകളിൽ കുറച്ചു ഡ്രൈ നട്സ് പൊട്ടിച്ചു വിതറി അലങ്കരിച്ച് നല്ല ചൂടോടെ വിളമ്പാം.
എക്ലയർ ചോക്ലേറ്റ് പായസം റെസിപ്പി തയ്യാറാക്കിയത് ദുബായ് നിവാസിയായ മലയാളി വിനിതയാണ് . വിനിസ് കിച്ചൻ എന്ന പേരിൽ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്നു.
Check Out More Onam Sadya Items, Recipes Here
- Onam 2021: സദ്യ വിഭവങ്ങൾ: പൈനാപ്പിൾ പച്ചടി
- Onam 2021: ഓണം വിഭവങ്ങൾ: ഇഞ്ചി കറി
- Onam 2021: ഓണം വിഭവങ്ങൾ: പാവയ്ക്കാ പച്ചടി
- Onam 2021: സദ്യ വിഭവങ്ങൾ: മാമ്പഴ പ്രഥമൻ
- Onam 2021: സദ്യ വിഭവങ്ങൾ: പാൽ പായസം
- Onam 2021: സദ്യ വിഭവങ്ങൾ: പഴം കറി
- Onam 2021: സദ്യ വിഭവങ്ങൾ: അട പ്രഥമൻ
- Onam 2021: സദ്യ വിഭവങ്ങൾ: സ്പെഷ്യല്‍ പാല് പായസം
- Onam 2021: സദ്യ വിഭവങ്ങൾ: തിന പായസം
- Onam 2021: ഓലൻ പുലാവ്
- Onam 2021: സദ്യ വിഭവങ്ങൾ: അവിയൽ