Onam 2021 Sadhya Items, Nurukku Gothambu Payasam Recipe: അരി കൊണ്ടും, സേമിയ കൊണ്ടും, പല തരം പഴങ്ങള്‍ കൊണ്ടുമൊക്കെ പായസം ഉണ്ടാക്കാറുണ്ട്. ഗോതമ്പ് കൊണ്ടും പായസം ഉണ്ടാക്കാറുണ്ട്. നുറുക്ക് ഗോതമ്പ് ആണെന്ന് മാത്രം. നുറുക്ക് ഗോതമ്പ് കഞ്ഞി പോലുള്ള വിഭവങ്ങൾ പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യും എന്ന് പറയപ്പെടുന്നു. നുറുക്ക് ഗോതമ്പും ശര്‍ക്കരയും ചേര്‍ത്തുള്ള പായസത്തിന്റെ കുറിപ്പ് ഇതാ.
Onam 2021 Sadhya Items, Nurukku Gothambu Payasam Recipe: ചേരുവകൾ
- സൂചി ഗോതമ്പ് (നുറുക്ക് ഗോതമ്പ്) – 1 കപ്പ്
- ശർക്കര – 300 gm
- പശുവിൻ പാൽ – 5 കപ്പ്
- വെള്ളം – 3 + 1 കപ്പ്
- ഏലയ്ക്ക പൊടി – 1/4 ടീസ്പൂൺ
- ചുക്ക് പൊടി – 1/4 ടീസ്പൂൺ
- തേങ്ങ കൊത്ത് – 2 ടേബിൾസ്പൂൺ
- കശുവണ്ടി , കിസ്മിസ് – 2 ടേബിൾ സ്പൂൺ
- നെയ്യ് – 3 ടേബിൾ സ്പൂൺ
- ഉപ്പ് – ഒരു നുള്ള്

Onam 2021 Sadhya Items, Nurukku Gothambu Payasam Recipe: പാകം ചെയ്യുന്ന രീതി
നുറുക്ക് ഗോതമ്പ് രണ്ടു മണിക്കൂർ നേരം കുതിർത്ത് വെക്കുക. ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക.
അണ്ടിപ്പരിപ്പ്, തേങ്ങക്കൊത്ത്, ഉണക്ക മുന്തിരി ഇവ നെയ്യിൽ വറുത്ത് കോരുക.
നുറുക്ക് ഗോതമ്പ് മൂന്ന് കപ്പ് വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ മൂന്ന് വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. വേവിച്ച നുറുക്ക് ഗോതമ്പിൽ ശർക്കരയും നെയ്യും ഏലയ്ക്ക പൊടിച്ചതും ചേർത്ത് നന്നായി ഇളക്കുക. പാൽ ചേർത്ത് 10 മിനുട്ട് തിളപ്പിക്കുക.
ചുക്ക് പൊടിച്ചതും, ഉപ്പും കൂടി ചേർത്ത് ഒന്ന് കൂടി തിളപ്പിക്കുക. വറുത്ത കശുവണ്ടി, കിസ്മിസ് , തേങ്ങ കൊത്ത് എന്നിവ ഇട്ടു അലങ്കരിച്ചു വിളമ്പാം. നുറുക്ക് ഗോതമ്പ് പായസം തയ്യാർ.
പ്രമേഹ രോഗികൾ ശ്രദ്ധിക്കുക, ശര്‍ക്കരയും പഞ്ചാര പോലെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതാണ്. അത് കൊണ്ട് തന്നെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതനുസരിച്ച് മാത്രം മധുരം കഴിക്കുക.
നുറുക്ക് ഗോതമ്പ് പായസത്തിന്റെ റെസിപ്പി തയ്യാറാക്കിയത് ദുബായ് നിവാസിയായ മലയാളി ദിവ്യ ഷിനിൽ ആണ്. ‘ദിയാസ് കിച്ചൻ അരോമ’ എന്ന പേരിൽ യൂട്യൂബിൽ ചാനല്‍ നടത്തുന്നു.
Check Out More Onam Sadya Items, Recipes Here
- Onam 2021: സദ്യ വിഭവങ്ങൾ: പൈനാപ്പിൾ പച്ചടി
- Onam 2021: ഓണം വിഭവങ്ങൾ: ഇഞ്ചി കറി
- Onam 2021: ഓണം വിഭവങ്ങൾ: പാവയ്ക്കാ പച്ചടി
- Onam 2021: സദ്യ വിഭവങ്ങൾ: മാമ്പഴ പ്രഥമൻ
- Onam 2021: സദ്യ വിഭവങ്ങൾ: പാൽ പായസം
- Onam 2021: സദ്യ വിഭവങ്ങൾ: പഴം കറി
- Onam 2021: സദ്യ വിഭവങ്ങൾ: മിട്ടായി കൊണ്ടൊരു പായസം
- Onam 2021: സദ്യ വിഭവങ്ങൾ: അട പ്രഥമൻ
- Onam 2021: സദ്യ വിഭവങ്ങൾ: സ്പെഷ്യല്‍ പാല് പായസം
- Onam 2021: സദ്യ വിഭവങ്ങൾ: തിന പായസം
- Onam 2021: ഓലൻ പുലാവ്
- Onam 2021: സദ്യ വിഭവങ്ങൾ: അവിയൽ